കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ അമീര്‍ ശൈഖ് തമീം ഇറാനിലേക്ക്; റഷ്യയ്ക്ക് പൂട്ടുവീണേക്കും, പ്രതീക്ഷയില്‍ യൂറോപ്പ്...

Google Oneindia Malayalam News

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഇറാന്‍ സന്ദര്‍ശിക്കും. യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ അമീറിന്റെ സന്ദര്‍ശനം നിര്‍ണായകമാണ്. ഇറാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം യൂറോപ്പിലേക്ക് തിരിക്കും. നേരത്തെ ഖത്തറിന് മുന്നില്‍ ചില ആവശ്യങ്ങള്‍ യൂറോപ്പ് വച്ചിരുന്നു. ഇക്കാര്യങ്ങള്‍ ഖത്തര്‍ അമീറിന്റെ യൂറോപ്യന്‍ പര്യടനത്തിനിടെ ചര്‍ച്ചയാകും. യൂറോപ്പിന്റെ ആവശ്യം ഖത്തര്‍ അംഗീകരിച്ചാല്‍ റഷ്യയ്ക്ക് പൂട്ടുവീഴും.

എന്നാല്‍ ഖത്തറിന് മാത്രം പരിഹരിക്കാവുന്ന പ്രശ്‌നമല്ല യൂറോപ്പിനുള്ളത്. ഇറാന്റെ സഹായം കൂടി ആവശ്യമാണ്. അതിന്റെ ഭാഗമാണ് അമീര്‍ ആദ്യം ഇറാനിലേക്ക് പോകുന്നത് എന്നാണ് വിവരം. ഇറാന്‍, ബ്രിട്ടന്‍, യൂറോപ്പ് സന്ദര്‍ശനത്തിന് പുറപ്പെടാനിരിക്കുന്ന ഖത്തര്‍ അമീറിന്റെ യാത്ര ലോക മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ വാര്‍ത്തായാക്കാനുള്ള കാരണമുണ്ട്. വിശദീകരിക്കാം...

മറ്റൊരുവള്‍ കൂടി വിവാഹിതയായി; ചിത്രങ്ങള്‍ പങ്കുവച്ച് അഹാന, ഞങ്ങള്‍ കാത്തിരിക്കുന്നുവെന്ന് ആരാധകര്‍

1

ലോകത്തെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. പക്ഷേ സമ്പത്തില്‍ ഖത്തര്‍ വളരെ മുന്നിലാണ്. അതിന് കാരണം ഖത്തറിന്റെ കൈവശമുള്ള പ്രകൃതി വിഭവമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം കയറ്റുമതി ചെയ്യുന്ന ഒരു രാജ്യം ഖത്തറാണ്. മറ്റൊന്ന് റഷ്യയും. റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയതോടെ പ്രകൃതി വാതക രംഗത്ത് കടുത്ത വെല്ലുവിളി തുടരുകയാണ്.

2

യൂറോപ്യന്‍ രാജ്യങ്ങള്‍ എണ്ണയ്ക്കും പ്രകൃതി വാതകത്തിനും പ്രധാനമായും ആശ്രയിക്കുന്നത് റഷ്യയെ ആണ്. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പും റഷ്യയും ഉടക്കിയിരിക്കുന്നു. എങ്കിലും റഷ്യയുടെ എണ്ണയും വാതകവും വാങ്ങുന്നത് യൂറോപ്പ് പൂര്‍ണമായും നിര്‍ത്തിയിട്ടില്ല. നിര്‍ത്തിയാല്‍ യൂറോപ്പ് വലിയ പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള വാങ്ങല്‍ കുറയ്ക്കാന്‍ യൂറോപ്പ് തീരുമാനിച്ചിട്ടുണ്ട്.

3

റഷ്യയില്‍ നിന്ന് എണ്ണയും വാതകവും വാങ്ങുന്നത് കുറയ്ക്കുമ്പോള്‍ പകരം എവിടെ നിന്ന് കിട്ടുമെന്ന ചോദ്യം നിര്‍ണായകമാണ്. ഈ സാഹചര്യത്തിലാണ് യൂറോപ്പും അമേരിക്കയും ഖത്തറിനെ സമീപിച്ചത്. നിങ്ങള്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യണമെന്നാണ് യൂറോപ്പ് ഖത്തറിന് മുന്നില്‍ വച്ച ആവശ്യം. എന്നാല്‍ ഖത്തറിന് ഇക്കാര്യത്തില്‍ പരിമിതിയുണ്ട്.

4

ഖത്തര്‍ പ്രകൃതി വാതക വിതരണവുമായി ബന്ധപ്പെട്ട് പല രാജ്യങ്ങളുമായും ദീര്‍ഘകാല കരാറാണ് ഒപ്പുവച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ തിടുക്കത്തില്‍ യൂറോപ്പിന് കൂടുതല്‍ വാതകം നല്‍കാന്‍ സാധിക്കില്ല. എന്നാല്‍ കൂടുതല്‍ വിതരണം ചെയ്യാന്‍ ശ്രമിക്കാമെന്നാണ് ഖത്തറിന്റെ പ്രതികരണം. ഈ സാഹചര്യത്തിലാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ഇറാനിലേക്ക് പോകുന്നത്.

5

ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക ശേഖരങ്ങളിലൊന്ന് ഖത്തര്‍-ഇറാന്‍ അതിര്‍ത്തിയിലാണ്. ഇവയുടെ ഖനനം വേഗത്തിലാക്കിയാല്‍ യൂറോപ്പിന്റെ പ്രതിസന്ധി തീരും. ഇറാനെതിരെ അമേരിക്കയുടെ ഉപരോധം നിലവിലുള്ളതിനാല്‍ വന്‍തോതിലുള്ള ഉല്‍പ്പാദനവും വിതരണവും നടക്കുന്നില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണയും വാതവും കൈവശമുള്ള ഒരു രാജ്യമാണ് ഇറാനെങ്കിലും ഉപരോധമാണ് അവരെ തളര്‍ത്തുന്നത്.

6

വൈകാതെ ഖത്തര്‍ അമീര്‍ ഇറാന്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം. ഇറാന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തും. ഇറാന്റെ ആണവ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചയാകും പ്രധാനമായും നടക്കുക. 2018ല്‍ കരാറില്‍ നിന്ന് പിന്‍വാങ്ങിയ അമേരിക്ക ഇറാനെതിരെ വീണ്ടും ഉപരോധം ചുമത്തുകയായിരുന്നു. അമേരിക്ക നിലപാട് മയപ്പെടുത്തിയാല്‍ ഇറാന്‍ യൂറോപ്പിനെ സഹായിച്ചേക്കും.

7

ഇറാനിലെ ചര്‍ച്ചകള്‍ക്ക് ശേഷം ഖത്തര്‍ അമീര്‍ ജര്‍മനിയിലേക്ക് പോകും. മറ്റുചില യൂറോപ്പ്യന്‍ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. യുക്രൈന്‍ യുദ്ധവും എണ്ണ-വാതക ദൗര്‍ലഭ്യവുമാകും ഇവിടെയുള്ള പ്രധാന ചര്‍ച്ച. ശേഷം ബ്രിട്ടനിലേക്ക് തിരിക്കും. ഖത്തറും യൂറോപ്യന്‍ രാജ്യങ്ങളും ഇറാനും കൈകോര്‍ത്താല്‍ റഷ്യയ്ക്ക് തിരിച്ചടിയാകും. എന്നാല്‍ ഖത്തറുമായും ഇറാനുമായും ബന്ധം നിലനിര്‍ത്തുന്ന രാജ്യമാണ് റഷ്യ. അവര്‍ക്കെതിരെ ഖത്തര്‍ തിടുക്കത്തില്‍ നീങ്ങാന്‍ സാധ്യതയില്ല.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Qatar Emir Sheikh Tamim to Visit Iran Then Europe Next week- Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X