കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ സ്‌റ്റേഡിയത്തില്‍ വസ്ത്രം അഴിച്ച യുവതി എവിടെ? അര്‍ജന്റീനയുടെ ആരാധികയ്ക്ക് എന്തുപറ്റി

Google Oneindia Malayalam News

ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ കിരീടം അര്‍ജന്റീന സ്വന്തമാക്കിയതിന്റെ ആവേശം ഇപ്പോഴും അടങ്ങിയിട്ടില്ല. ലോകത്തെ പല ഭാഗങ്ങളിലും കായിക പ്രേമികള്‍ ആഘോഷം തുടരുകയാണ്. ദോഹയിലെ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ അര്‍ജന്റീന വിജയത്തിന് തൊട്ടരികെ എത്തിയ വേളയില്‍ ആവേശം മൂത്ത് വസ്ത്രം അഴിച്ച് ആഹ്ലാദിച്ച യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു.

മാന്യമല്ലാത്ത രീതിയില്‍ വസ്ത്രം ധരിക്കുന്നതും പൊതുസ്ഥലത്ത് നഗ്നത കാണിക്കുന്നതും ഖത്തറില്‍ കുറ്റകരമാണ്. ഈ സാഹചര്യത്തില്‍ അര്‍ജന്റീനയുടെ ആരാധികയെ ജയിലിലടച്ചേക്കുമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാല്‍ എന്താണ് ആ യുവതിക്ക് പിന്നീട് സംഭവിച്ചത് എന്ന വിവരം പുറത്തുവന്നിരിക്കുകയാണിപ്പോള്‍...

1

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മല്‍സരം നടക്കവെയാണ് വിവാദമായ സംഭവമുണ്ടായത്. ഗോണ്‍സാലോ മോണ്ടിയാലിന്റെ പെനാല്‍റ്റി കിക്കില്‍ അര്‍ജന്റീന വിജയത്തിനരികെ എത്തിയപ്പോഴാണ് ആവേശത്തില്‍ ആരാധിക വസ്ത്രം അഴിച്ച് തുള്ളിച്ചാടിയത്. ഇതിന്റെ വീഡിയോ ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തു. നഗ്നത കാണിക്കുന്നത് ഖത്തറില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

2

ക്യാമറക്ക് മുമ്പിലെത്തി വസ്ത്രം അഴിച്ച് യുവതി ചാടിക്കളിക്കുന്ന വീഡിയോ ആണ് പുറത്തുവന്നതിലൊന്ന്. ഇവര്‍ക്കൊപ്പം ലുസൈല്‍ സ്റ്റേഡിയത്തില്‍ മറ്റു ഒട്ടേറെ ആരാധകരുമുണ്ടായിരുന്നു. ബ്രിട്ടീഷ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ യുവതിക്കെതിരെ ഖത്തര്‍ നടപടിയെടുക്കുമെന്ന് പ്രചാരണമുണ്ടായി. യുവതിക്ക് തിരിച്ച് അര്‍ജന്റീനയിലേക്ക് പോകാന്‍ സാധിക്കില്ല എന്നും വാര്‍ത്തകള്‍ വന്നു.

3

എന്നാല്‍ ഏറ്റവും ഒടുവില്‍ വന്ന വാര്‍ത്തകള്‍ പ്രകാരം യുവതി അര്‍ജന്റീനയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഖത്തര്‍ ഭരണകൂടം ഇവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സ്റ്റേഡിയത്തില്‍ നിന്നുള്ളതും ഖത്തറിലെ തെരുവില്‍ നിന്നുള്ളതും വിമാനത്തില്‍ മടങ്ങുന്നതുമായ ചിത്രങ്ങള്‍ യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

4

രണ്ട് യുവതികളാണ് വസ്ത്രം അഴിച്ച് ആഹ്ലാദിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിലൊരു യുവതിയുടെ വീഡിയോ ആണ് പ്രധാനമായും പ്രചരിച്ചത്. എന്നാല്‍ ഇരുവരും അര്‍ജന്റീനയില്‍ തിരിച്ചെത്തി. ടോപ്ലെസ് ഗേള്‍സ് എന്നാണ് മാധ്യമങ്ങള്‍ ഇവരെ വിശേഷിപ്പിച്ചിരുന്നത്. ഇതിലൊരു യുവതി നോയി ആണ്. ഇവരാണ് നാട്ടിലെത്തിയ ചിത്രങ്ങള്‍ പങ്കുവച്ചത്.

5

ഖത്തര്‍ യാത്ര വളരെ രസകരമായിരുന്നു എന്ന് നോയി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അര്‍ജന്റീനയുടെ ജേഴ്‌സി അണിഞ്ഞുള്ള ചിത്രങ്ങളും അവര്‍ പങ്കുവച്ചിട്ടുണ്ട്. തനിക്ക് പിന്തുണ തന്ന എല്ലാ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നന്ദി എന്നും അവര്‍ കുറിച്ചു. തന്റെ ജീവിതത്തില്‍ ഏറ്റവും നല്ല യാത്ര ഇതോടെ അവസാനിച്ചു എന്നും നോയി പറയുന്നു.

'ദിലീപ് രക്ഷപ്പെടും; അതിനേക്കാള്‍ തെമ്മാടിത്തരം കാണിക്കുന്നവരാണ് സിനിമയിലുള്ളത്... 28ന് ജാതകം തെളിയും''ദിലീപ് രക്ഷപ്പെടും; അതിനേക്കാള്‍ തെമ്മാടിത്തരം കാണിക്കുന്നവരാണ് സിനിമയിലുള്ളത്... 28ന് ജാതകം തെളിയും'

6

ലോകകപ്പ് ഫുട്‌ബോള്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ച ഖത്തറിനെ ലോക രാജ്യങ്ങള്‍ പുകഴ്ത്തിയിരുന്നു. ഖത്തറിലെ നിയമങ്ങള്‍ മല്‍സരം ആഘോഷിക്കുന്നതിന് തടസമാകും എന്നായിരുന്നു യൂറോപ്യന്‍ മാധ്യമങ്ങളിലെ വാര്‍ത്തകള്‍. ഖത്തറില്‍ മദ്യം നല്‍കാത്തതും പൊതുസ്ഥലത്തുള്ള വസ്ത്ര ധാരണത്തിലെ നിബന്ധനയുമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഖത്തര്‍ അമീറിന് നന്ദി പറഞ്ഞതാണ് ഫിഫ അധ്യക്ഷന്‍ മടങ്ങിയത്.

പിസി ജോര്‍ജ് പൂഞ്ഞാര്‍ വിടുന്നു; ലോക്‌സഭയിലേക്ക് മല്‍സരിച്ചേക്കും, ബിജെപിയുമായി ചര്‍ച്ചപിസി ജോര്‍ജ് പൂഞ്ഞാര്‍ വിടുന്നു; ലോക്‌സഭയിലേക്ക് മല്‍സരിച്ചേക്കും, ബിജെപിയുമായി ചര്‍ച്ച

English summary
Qatar Football: Woman Who Celebrates Argentina victory At Deferent Model Arrived Home Country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X