കോടികള്‍ കൈയിലുണ്ടെന്ന് ഖത്തര്‍; വാരി വിതറാനും തയ്യാര്‍, വെല്ലുവിളിയുമായി അല്‍ഥാനി

  • Written By:
Subscribe to Oneindia Malayalam

ദോഹ: സൗദിയും സഖ്യരാജ്യങ്ങളും ചുമത്തിയ ഉപരോധം തങ്ങള്‍ക്ക് തെല്ലും വെല്ലുവിളി ഉയര്‍ത്തുന്നില്ലെന്ന് ഖത്തര്‍. കൈയില്‍ മതിയായ പണമുള്ള രാജ്യമാണ് തങ്ങളുടേത്. അതുകൊണ്ട് തന്നെ ആരുടെയും കണ്ണുരുട്ടലിന് മുമ്പില്‍ മുട്ടുവിറയ്ക്കുന്നവരല്ലെന്നുമാണ് ഖത്തറിന്റെ പ്രതികരണം.

ഖത്തര്‍ കേന്ദ്രബാങ്ക് ഗവര്‍ണര്‍ അബ്ദുല്ലാ സൗദി അല്‍ഥാനി സിഎന്‍ബിസിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് യാതൊരു കോട്ടവും വന്നിട്ടില്ലെന്നും വരുത്താന്‍ സൗദി ഉപരോധത്തിന് സാധിക്കില്ലെന്നും വിശദീകരിച്ചത്. ഖത്തറിന്റെ കൈവശമുള്ള പണവും മറ്റു ആസ്തികളും അദ്ദേഹം വിശദീകരിച്ചു.

ആര്‍ക്കും പരിശോധിക്കാം

ആര്‍ക്കും പരിശോധിക്കാം

ഗള്‍ഫ് പ്രതിസന്ധിയുടെ ഭാഗമായി ഉണ്ടാകുന്ന ഏത് സാമ്പത്തിക തിരിച്ചടിയും നേരിടാന്‍ ഖത്തറിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് സാധിക്കുമെന്ന് ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കി. ഏത് രാജ്യത്തിനും വേണമെങ്കില്‍ ഖത്തറിന്റെ ആസ്തികള്‍ പരിശോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ തെറ്റ് ചെയ്തിട്ടില്ല

തങ്ങള്‍ തെറ്റ് ചെയ്തിട്ടില്ല

തങ്ങള്‍ തെറ്റ് ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ ഭയവും ഇല്ല- ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന സൗദി സഖ്യത്തിന്റെ ആരോപണം പരാമര്‍ശിച്ച് അബ്ദുല്ലാ സൗദി അല്‍ഥാനി പറഞ്ഞു.

ഉപരോധം ഖത്തറിന് ഭീഷണിയല്ല

ഉപരോധം ഖത്തറിന് ഭീഷണിയല്ല

ഇപ്പോള്‍ തുടരുന്ന ഉപരോധം ഖത്തറിന് ഭീഷണിയല്ല. ഏത് രാജ്യത്തിനും ഖത്തറിലേക്ക് വരാം. തങ്ങളുടെ ആസ്തി രേഖകള്‍ പരിശോധിക്കാം. അത് തുറന്ന പുസ്തകമാണെന്നും അബ്ദുല്ലാ സൗദി അല്‍ഥാനി പറഞ്ഞു.

ജിസിസി കൂട്ടായ്മയില്‍ നിന്നു പുറത്തേക്ക്

ജിസിസി കൂട്ടായ്മയില്‍ നിന്നു പുറത്തേക്ക്

നിലവില്‍ ജിസിസി കൂട്ടായ്മയില്‍ നിന്നു ഖത്തര്‍ പുറത്തുപോകുമെന്ന സൂചനകളാണ് കഴിഞ്ഞ ദിവസം സൗദി സഖ്യം നല്‍കിയത്. ഖത്തറിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ സൗദിയും യുഎഇയും പറഞ്ഞിരുന്നെങ്കിലും കാര്യമായ നടപടികള്‍ പ്രഖ്യാപിച്ചിട്ടില്ല.

മുട്ടുമടക്കില്ലെന്നു ഖത്തര്‍

മുട്ടുമടക്കില്ലെന്നു ഖത്തര്‍

ഈ പശ്ചാത്തലത്തിലാണ് ഉപരോധം തങ്ങളെ തെല്ലും തളര്‍ത്തിയിട്ടില്ലെന്ന് ഖത്തര്‍ കേന്ദ്രബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിക്കുന്നത്. സൗദി സഖ്യത്തിന്റെ ആവശ്യങ്ങള്‍ക്ക് മുമ്പില്‍ തങ്ങള്‍ മുട്ടുമടക്കില്ലെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

ആഗോള സമൂഹത്തിന് നന്നായറിയാം

ആഗോള സമൂഹത്തിന് നന്നായറിയാം

അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളായ ഐഎംഎഫ്, ലോകബാങ്ക് തുടങ്ങിയവയുമായി ചേര്‍ന്ന് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യമാണ് ഖത്തര്‍. ഖത്തറിന്റെ ആസ്തി സംബന്ധിച്ച് ആഗോള സമൂഹത്തിന് നന്നായറിയാം. എല്ലാ നിയമങ്ങളും പാലിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

അപ്പോള്‍ നഷ്ടമില്ലേ

അപ്പോള്‍ നഷ്ടമില്ലേ

ഉപരോധം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഖത്തര്‍ ഓഹരി വിപണി ഇടിഞ്ഞിരുന്നു. ഖത്തര്‍ റിയാലിന് മൂല്യ നഷ്ടവും രേഖപ്പെടുത്തി. ഖത്തറിനെ സാമ്പത്തിക അസ്ഥിരതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് അന്താരാഷ്ട്ര സാമ്പത്തിക റേറ്റിങ് ഏജന്‍സികള്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.

 34000 കോടി ഡോളറിന്റെ ആസ്തി

34000 കോടി ഡോളറിന്റെ ആസ്തി

ഈ സാഹചര്യത്തില്‍ കൂടിയാണ് ബാങ്ക് മേധാവിയുടെ വിശദീകരണം. 34000 കോടി ഡോളറിന്റെ ആസ്തി ഖത്തര്‍ ബാങ്കിനുണ്ട്. 4000 കോടി ഡോളര്‍ പണമായി തന്നെ കൈയിലുണ്ട്. ബാക്കി സ്വര്‍ണമായും. അതിന് പുറമെ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ കൈവശം കരുതല്‍ ധനമായി 30000 കോടി ഡോളറുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

 കൂടുതല്‍ സാമ്പത്തിക ഉപരോധം

കൂടുതല്‍ സാമ്പത്തിക ഉപരോധം

ഖത്തറിനെതിരേ കൂടുതല്‍ സാമ്പത്തിക ഉപരോധ നടപടികള്‍ സൗദി സഖ്യം പ്രഖ്യാപിക്കുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, സൗദി സഖ്യത്തിനെതിരേ നിയമനടപടി സ്വീകരിക്കാനാണ് ഖത്തറിന്റെ തീരുമാനം. അതിന് വേണ്ടി പ്രത്യേക സമിതിയെ നിയോഗിച്ചിരിക്കുകയാണ് ഖത്തര്‍.

 ഖത്തര്‍ അറ്റോര്‍ണി ജനറല്‍ പറയുന്നത്

ഖത്തര്‍ അറ്റോര്‍ണി ജനറല്‍ പറയുന്നത്

രാജ്യത്തെ പൗരന്‍മാര്‍ക്ക് നഷ്ടം സംഭവിച്ച ഓരോന്നിനും പരിഹാരം ലഭിക്കാതെ ഇനി വിശ്രമമില്ലെന്ന് ഖത്തര്‍ അധികൃതര്‍ പറയുന്നു. കേസ് നടപടികള്‍ ഏകോപിപ്പിക്കുന്നതിന് കോപന്‍സേഷന്‍ ക്ലെയിം കമ്മിറ്റിയെ നിയോഗിച്ചതായി ഖത്തര്‍ അറ്റോര്‍ണി ജനറല്‍ അലി ബിന്‍ ഫിതായിസ് അല്‍ മാരി പറഞ്ഞു.

 നഷ്ടം ഇവര്‍ക്ക്

നഷ്ടം ഇവര്‍ക്ക്

ഖത്തര്‍ എയര്‍വേയ്‌സ്, പൊതു-സ്വകാര്യ കമ്പനികള്‍, വ്യക്തികള്‍, വ്യാപാരികള്‍ എന്നിവര്‍ക്കെല്ലാം നഷ്ടം നേരിട്ടിട്ടുണ്ട്. പെട്ടെന്നുള്ള ഉപരോധം മൂലം കോടികളാണ് പലര്‍ക്കും നഷ്ടമുണ്ടായിരിക്കുന്നത്. അത് തങ്ങള്‍ക്ക് ലഭിക്കണമെന്നാണ് ഖത്തറിന്റെ ആവശ്യം. വിദേശകാര്യ-നീതിന്യായ വകുപ്പു മന്ത്രിമാര്‍ ഉള്‍പ്പെട്ട സമിതിയാണ് കേസ് നടപടികള്‍ പരിശോധിക്കുക.

English summary
The governor of Qatar's central bank believes the country's economy will be able to fully withstand any financial shocks brought on by the dispute in the Gulf, and welcomed outsiders to investigate its accounts and money flows.
Please Wait while comments are loading...