ഖത്തര്‍ കോപ്പ് കൂട്ടുന്നു; സൈനികരെ തിരിച്ചുവിളിച്ചു, യുദ്ധകാഹളം? ഗള്‍ഫില്‍ നടക്കുന്നത്

  • Written By:
Subscribe to Oneindia Malayalam

ദോഹ: നയതന്ത്ര യുദ്ധം നേരിട്ടുള്ള സൈനിക പോരാട്ടത്തിലേക്ക് മാറുമോ? ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വാര്‍ത്തകള്‍ ഞെട്ടിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്. ഖത്തര്‍ വിദേശത്തുള്ള അവരുടെ സൈനികരെ തിരിച്ചുവിളിച്ചെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.

ഖത്തറിന്റെ നടപടി വിവിധ രൂപത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. അയല്‍രാജ്യങ്ങളുമായി പ്രശ്‌നം നിലനില്‍ക്കുമ്പോള്‍ സൈന്യത്തിന്റെ ഓരോ നീക്കവും പ്രധാന വാര്‍ത്തയാകുന്നത് സ്വാഭാവികമാണ്. അതു തന്നെയാണ് ഖത്തറിന്റെ കാര്യത്തിലും നടക്കുന്നത്. ഖത്തറില്‍ നടക്കുന്ന കാര്യങ്ങള്‍ ഇങ്ങനെ പറയാം...

വിദേശത്തെ സൈന്യം

വിദേശത്തെ സൈന്യം

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂത്തിയിലും എരിത്രിയയിലും ഖത്തറിന്റെ സൈനികരുണ്ട്. ഇരുരാജ്യങ്ങളും ഏറെ കാലമായി അതിര്‍ത്തി തര്‍ക്കത്തിലാണ്. സമാധാനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തര്‍ ഈ രാജ്യങ്ങളുടെ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയച്ചത്.

എരിത്രിയയില്‍ നിന്നു വിളിപ്പിച്ചു

എരിത്രിയയില്‍ നിന്നു വിളിപ്പിച്ചു

പക്ഷേ ഈ അതിര്‍ത്തിയില്‍ നിന്നു സൈന്യത്തെ പിന്‍വലിച്ചിരിക്കുകയാണ് ഖത്തര്‍. ഇവരോട് നാട്ടിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. എന്താണ് ഇപ്പോള്‍ പെട്ടെന്നുള്ള നടപടിക്ക് കാരണമെന്ന് വ്യക്തമല്ല. ഖത്തര്‍ വിശദീകരണം നല്‍കിയിട്ടുമില്ല.

ഖത്തറിന്റെ നടപടി ദുരൂഹം

ഖത്തറിന്റെ നടപടി ദുരൂഹം

സൗദി, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുമായി നയതന്ത്ര യുദ്ധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഖത്തറിന്റെ നടപടി ദുരൂഹമായാണ് അയല്‍രാജ്യങ്ങള്‍ കാണുന്നത്. ജിസിസിയില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന സാഹചര്യത്തില്‍ ഖത്തര്‍ സൈനികരെ തിരിച്ചുവിളിച്ചതില്‍ അയല്‍രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുഎഇ പറയുന്നത്

യുഎഇ പറയുന്നത്

എന്നാല്‍ ഗള്‍ഫിലെ പ്രശ്‌നങ്ങള്‍ സൈനികമായ ഏറ്റുമുട്ടലിലേക്ക് എത്തിയിട്ടില്ല. സൈനികമായ ആക്രമണം തങ്ങള്‍ പരിഗണിക്കുന്നില്ലെന്നാണ് യുഎഇ വ്യക്തമാക്കിയത്. ഈ പശ്ചാത്തലത്തിലാണ് ഖത്തര്‍ വിദേശത്തുള്ള സൈന്യത്തെ തിരിച്ചുവിളിക്കുന്നത്.

 ഖത്തര്‍ സൈന്യം വളരെ ചെറുത്

ഖത്തര്‍ സൈന്യം വളരെ ചെറുത്

സൗദിയുടെയും യുഎഇയുടെയും സൈന്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഖത്തറിന്റെ സൈന്യം വളരെ ചെറുതാണ്. സൗദി അതിര്‍ത്തിയില്‍ ഖത്തര്‍ സൈന്യം സുരക്ഷ ശക്തമാക്കിയെന്ന് കഴിഞ്ഞദിവസം വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇത് പതിവ് നടപടി മാത്രമാണെന്നായിരുന്നു ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

450 സൈനികര്‍

450 സൈനികര്‍

എരിത്രിയയുടെയും ജിബൂത്തിയുടെയും അതിര്‍ത്തിയിലെ മലയോര മേഖല നിയന്ത്രിക്കുന്നത് ഖത്തര്‍ സൈന്യമാണ്. ഈ മേഖലയില്‍ 450 സൈനികരാണ് ഖത്തറിനുള്ളത്. ഇവരെയാണ് ഇപ്പോള്‍ തിരിച്ചു നാട്ടിലേക്ക് വിളിച്ചിരിക്കുന്നത്.

എരിത്രിയയുടെ നടപടിയാണ് പ്രശ്‌നം

എരിത്രിയയുടെ നടപടിയാണ് പ്രശ്‌നം

അതേസമയം, സൈനികരെ തിരിച്ചുവിളിക്കാന്‍ ഖത്തറിനെ പ്രേരിപ്പിച്ചത് മറ്റൊരു ഘടകമാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചിരിക്കുകയാണ് എരിത്രിയ. സൗദിയും യുഎഇയും ബഹ്‌റൈനും ഖത്തര്‍ ബന്ധം അവസാനിപ്പിച്ചപ്പോഴായിരുന്നു എരിത്രിയയുടെയും നടപടി.

ഖത്തറിനെ പ്രകോപിപ്പിച്ചു

ഖത്തറിനെ പ്രകോപിപ്പിച്ചു

ഇതാണ് ഖത്തറിനെ പ്രകോപിപ്പിച്ചതെന്ന് ആഫ്രിക്കന്‍ യൂനിയയനിലെ എരിത്രിയന്‍ നയതന്ത്ര പ്രതിനിധി അരയാ ദെസ്ത അസോസിയേറ്റഡ്് പ്രസിനോട് പറഞ്ഞു. എരിത്രിയക്ക് ജിബൂത്തിയുമായി സൈനിക ഏറ്റുമുട്ടലിന് താല്‍പ്പര്യമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

സമാധാന ദൂതുമായി ഖത്തര്‍

സമാധാന ദൂതുമായി ഖത്തര്‍

എരിത്രിയയും ജിബൂത്തിയും അതിര്‍ത്തി തര്‍ക്കം രൂക്ഷമായത് 2010ലായിരുന്നു. അന്ന് ഖത്തറാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത്. പിന്നീട് കിഴക്കന്‍ ആഫ്രിക്കയുടെ സമാധാനത്തിന് വേണ്ടി സൈനികരെ അങ്ങോട്ടയക്കുകയും ചെയ്തു ഖത്തര്‍.

സാമ്പത്തിക ഉപരോധം മാത്രം

സാമ്പത്തിക ഉപരോധം മാത്രം

സൗദിയുടെയും യുഎഇയുടെയും ബഹ്‌റൈന്റെയും നയതന്ത്ര നീക്കങ്ങള്‍ ഖത്തര്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആഫ്രിക്കയിലെ സൈനികരെ തിരിച്ചുവിളിച്ചത്. മൂന്ന് ജിസിസി രാജ്യങ്ങളും ഖത്തറിന്റെ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഖത്തറിനെതിരേ സാമ്പത്തിക ഉപരോധം മാത്രമാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും എന്നാല്‍ അത് ഖത്തറിലെ ജനങ്ങള്‍ക്ക് എതിരല്ലെന്നുമാണ് യുഎഇ അറിയിച്ചിട്ടുള്ളത്.

English summary
Qatar said Wednesday it had pulled all of its troops from the border of Djibouti and Eritrea, East African nations that have a long-running territorial dispute which Doha had helped mediate.
Please Wait while comments are loading...