ഖത്തര്‍ പ്രതിസന്ധി:ഗള്‍ഫ് രാജ്യങ്ങള്‍ ഒരുമിച്ചു നില്‍ക്കണമെന്ന് അമേരിക്ക

Subscribe to Oneindia Malayalam

സിഡ്‌നി:ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ആരോപിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനിച്ചതിനു പിന്നാലെ ഈ വിഷയത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്ന ആവശ്യവുമായി ആമേരിക്ക. ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ ഉചിതമായ ഒരു തീരുമാനമാണ് എടുക്കേണ്ടതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റക്‌സ് ടിലേഴ്‌സണ്‍ സിഡ്‌നിയില്‍ പറഞ്ഞു. ഭീകരക്കെതിരായ പോരാട്ടത്തില്‍ ലോകരാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്നും റക്‌സ് ടിലേഴ്‌സണ്‍ പറഞ്ഞു.

അതേസമയം ഖത്തറുമായി നയതന്ത്രബന്ധം അവസാനിപ്പിക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടില്ലെന്ന് പാകിസ്താന്‍ അറിയിച്ചു. അത്തരത്തിലൊരു തീരുമാനം ഭാവിയില്‍ ഉണ്ടായാല്‍ അറിയിക്കുമെന്നും പാകിസ്താന്‍ വ്യക്തമാക്കി.

rex-tillerson

തീവ്രവവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്നാരോപിച്ചാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.

English summary
US Secretary of State Rex Tillerson urges Gulf states to stay united
Please Wait while comments are loading...