കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ അമീറിന്റെ കിടിലന്‍ സമ്മാനം; തുര്‍ക്കി മൊത്തം ചര്‍ച്ചയാകുന്നു!! 500 ദശലക്ഷം ഡോളര്‍ ചെലവില്‍

Google Oneindia Malayalam News

ദോഹ/അങ്കാറ: ഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ച വേളയില്‍ സഹായത്തിനെത്തിയ പ്രധാന രാജ്യമായിരുന്നു തുര്‍ക്കി. ഗള്‍ഫില്‍ സമാധാനം പുലരാന്‍ തുര്‍ക്കി വിവിധ ജിസിസി നേതാക്കളുമായി ചര്‍ച്ചയും നടത്തിയിരുന്നു. ഗള്‍ഫിലെ മറ്റു രാജ്യങ്ങളുമായി പിണങ്ങാതിരിക്കുമ്പോഴും ഖത്തറുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുന്ന രാജ്യംകൂടിയാണ് തുര്‍ക്കി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തുര്‍ക്കി അകപ്പെട്ടപ്പോള്‍ സഹായത്തിനെത്തിയത് ഖത്തറായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരവെയാണ് ഖത്തര്‍ അമീര്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന് കിടിലന്‍ സമ്മാനം കൊടുത്തിരിക്കുന്നത്. തുര്‍ക്കി മൊത്തം ചര്‍ച്ച ചെയ്യുകയാണ് ഈ സമ്മാനത്തെ കുറിച്ച്... വിശദാംശങ്ങള്‍ ഇങ്ങനെ....

അത്യാധുനിക സൗകര്യങ്ങള്‍

അത്യാധുനിക സൗകര്യങ്ങള്‍

അത്യാധുനിക സൗകര്യങ്ങളുള്ള ബോയിങ് 747-8ഐ വിമാനമാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ ഗിഫ്റ്റ്. കേവലം ഒരു വിമാനം സമ്മാനം നല്‍കിയത് മാത്രമല്ല ഇവിടെ വിഷയം. 500 ദശലക്ഷമാണ് ഈ വിമാനത്തിന്റെ വില. വിമാനം തുര്‍ക്കിയില്‍ എത്തിയതോടെ വന്‍ വിവാദവും ഉയര്‍ന്നു.

സമ്മാനം നല്‍കാനുണ്ടായ സാഹചര്യം

സമ്മാനം നല്‍കാനുണ്ടായ സാഹചര്യം

തുര്‍ക്കി ഭരണകൂടം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതിനിടെയാണ് ബോയിങ് വിമാനം സര്‍ക്കാര്‍ വാങ്ങാന്‍ ആലോചിക്കുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കാരണം വിമാനം വാങ്ങുന്നത് മാറ്റിവച്ചു. ഇക്കാര്യം ഖത്തര്‍ അമീര്‍ അറിഞ്ഞു. അങ്ങനെയാണ് അമീര്‍ സമ്മാനമായി തുര്‍ക്കിക്ക് വന്‍ തുക ചെലവിട്ട് വിമാനം കൈമാറിയത്.

തുര്‍ക്കിക്കാര്‍ അറിഞ്ഞില്ല

തുര്‍ക്കിക്കാര്‍ അറിഞ്ഞില്ല

തുര്‍ക്കിക്കാര്‍ ആദ്യം ഇക്കാര്യം അറിഞ്ഞിരുന്നില്ല. പ്രതിപക്ഷ കക്ഷികള്‍ വിവാദമുണ്ടാക്കി. രാജ്യം കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ പ്രസിഡന്റ് ഉര്‍ദുഗാന്‍ വന്‍തുക ചെലവിട്ട് വിമാനം വാങ്ങിയെന്നായിരുന്നു അവരുടെ ആരോപണം. പൊതുജനങ്ങളുടെ പണം സര്‍ക്കാര്‍ ധൂര്‍ത്തടിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

തുര്‍ക്കി പ്രസിഡന്റ് പരസ്യപ്പെടുത്തി

തുര്‍ക്കി പ്രസിഡന്റ് പരസ്യപ്പെടുത്തി

വിവാദം രൂക്ഷമായതോടെ പല കോണുകളില്‍ നിന്ന് സര്‍ക്കാരിനെതിരെ പ്രതിഷേധമുയരാന്‍ തുടങ്ങി. ഈ സാഹചര്യത്തിലാണ് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ഖത്തര്‍ അമീറിന്റെ സമ്മാനമാണിതെന്ന് പരസ്യമാക്കിയത്. പൊതുപണം താന്‍ ഉപയോഗിച്ചിട്ടില്ലെന്നും ഖത്തര്‍ അമീര്‍ സമ്മാനമായി തന്നതാണെന്നും അദ്ദേഹം വിശദമാക്കി. വിമാനത്തിന്റെ ശേഷിയാണ് ഇപ്പോഴത്തെ ചര്‍ച്ച.

ഏറ്റവും വലുത്, ചെലവേറിയത്

ഏറ്റവും വലുത്, ചെലവേറിയത്

ബോയിങ് 747-8ഐ വിഭാഗത്തില്‍പ്പെട്ട വിമാനമാണ് ഖത്തര്‍ അമീറിന്റെ സമ്മാനം. ലോകത്തെ ഏറ്റവും വലുതും ചെലവേറിയതുമായ സ്വകാര്യ വിമാനമാണിതെന്ന് ഡ്രൈവ് വെബ്‌സൈറ്റ് പറയുന്നു. കഴിഞ്ഞമാസം ഈ ശ്രേണിയില്‍പ്പെട്ട വിമാനത്തിന്റെ പ്രത്യേകതകള്‍ സംബന്ധിച്ച് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്തത്.

ആശുപത്രിയും

ആശുപത്രിയും

വിശാലമായ ചര്‍ച്ചാ മുറി, ഓഫീസ് മുറികള്‍, ഫസ്റ്റ് ക്ലാസ് സൗകര്യത്തോടെയുള്ള ഇരിപ്പിടമുള്ള ഭാഗങ്ങള്‍, ആശുപത്രി എന്നിവയെല്ലാം ഉള്‍പ്പെടുന്ന വലിയ വിമാനമാണിത്. 2015ല്‍ ഖത്തറാണ് ഈ വിമാനം ആദ്യമായി വാങ്ങിയത്. നിരവധി പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. മാത്രമല്ല, അതീവ സുരക്ഷയും ബോയിങ് 747-8ഐ ഉറപ്പ് നല്‍കുന്നു.

 തുര്‍ക്കിയില്‍ എത്തിയത്...

തുര്‍ക്കിയില്‍ എത്തിയത്...

കഴിഞ്ഞാഴ്ചയാണ് വിമാനം തുര്‍ക്കിയിലെത്തിയത്. തൊട്ടുപിന്നാലെ പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാര്‍ ബഹളമുണ്ടാക്കി. വൈസ് പ്രസിഡന്റ് ഫുആദ് ഒക്തെ വിഷയത്തില്‍ മറുപടി പറയണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. പൊതുപണമാണോ വിമാനത്തിന് ഉപയോഗിച്ചതെന്നും പ്രതിപക്ഷം ചോദിച്ചു.

വിമാനത്തില്‍ വച്ച് വെളിപ്പെടുത്തി

വിമാനത്തില്‍ വച്ച് വെളിപ്പെടുത്തി

തുര്‍ക്കി പ്രസിഡന്റ് അസര്‍ബൈജാനിലേക്ക് പോയ വേളയിലായിരുന്നു വിവാദം. അദ്ദേഹം തിരിച്ചു തുര്‍ക്കിയിലേക്ക് വരുന്നതിനിടെ വിമാനത്തില്‍ വച്ചാണ് മാധ്യമപ്രവര്‍ത്തകരോട് വിശദീകരണം നല്‍കിയത്. ഖത്തര്‍ അമീറാണ് വിമാനം നല്‍കിയത്. ഖജനാവിലെ പണം ഉപയോഗിച്ചിട്ടില്ല. തുര്‍ക്കി സര്‍ക്കാര്‍ വാങ്ങണമെന്ന് ആഗ്രഹിച്ചിരുന്നേ ഉള്ളൂവെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

 ഖത്തര്‍ അമീറിന്റെ വാക്കുകള്‍

ഖത്തര്‍ അമീറിന്റെ വാക്കുകള്‍

തുര്‍ക്കിയുടെ പണം എനിക്ക് വേണ്ട, എന്റെ സമ്മാനം നിങ്ങള്‍ സ്വീകരിക്കണം എന്നാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം തുര്‍ക്കി പ്രസിഡന്റിനോട് പറഞ്ഞതത്രെ. ഖത്തര്‍ അമീര്‍ പറഞ്ഞ വാക്കുകള്‍ തുര്‍ക്കി പ്രസിഡന്റ് മാധ്യമങ്ങളോട് പറയുകയും ചെയ്തു. വിമാനത്തിന്റെ പെയിന്റ് മാറ്റിയിട്ടുണ്ട്. നമുക്ക് വിധിയുണ്ടെങ്കില്‍ ഇതുപോലെ ആ വിമാനത്തില്‍ യാത്ര ചെയ്യാമെന്നും ഉര്‍ദുഗാന്‍ തമാശയായി കൂട്ടിച്ചേര്‍ത്തു.

 തുര്‍ക്കിക്ക് ഒട്ടേറെ സഹായം

തുര്‍ക്കിക്ക് ഒട്ടേറെ സഹായം

ഖത്തര്‍ പ്രതിസന്ധിയില്‍പ്പെട്ട വേളയില്‍ സഹായിച്ചത് തുര്‍ക്കിയാണ്. തുര്‍ക്കി നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അമേരിക്കയുമായി അവര്‍ വ്യാപാര കാര്യങ്ങളില്‍ തര്‍ക്കത്തിലുമാണ്. ഈ സാഹചര്യം മനസിലാക്കി കോടികളുടെ പദ്ധതി ഖത്തര്‍ തുര്‍ക്കിക്ക് വേണ്ടി പ്രഖ്യാപിച്ചിരുന്നു.

1500 കോടി ഡോളറിന്റെ നിക്ഷേപം

1500 കോടി ഡോളറിന്റെ നിക്ഷേപം

1500 കോടി ഡോളറിന്റെ നിക്ഷേപം തുര്‍ക്കിയില്‍ നടത്തിയിരിക്കുകയാണ് ഖത്തര്‍. കഴിഞ്ഞമാസമാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. തുര്‍ക്കി സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിക്ഷേപം. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ തുര്‍ക്കിയുടെ ലിറ 40 ശതമാനം ഇടിവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്.

 സൈനിക ബന്ധം

സൈനിക ബന്ധം

ഖത്തര്‍-തുര്‍ക്കി ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇരുരാജ്യങ്ങളുടെയും വിദേശനയം ഏറെകുറെ സമാനമാണ്. ഖത്തറില്‍ തുര്‍ക്കി സൈന്യത്തിന് ക്യാമ്പുണ്ട്. 3000ത്തോളം സൈനികരും. ഖത്തറില്‍ അമേരിക്കന്‍ സൈന്യത്തെ കൂടാതെയുള്ള വിദേശസൈന്യം തുര്‍ക്കിയുടേത് മാത്രമാണ്. കൂടുതല്‍ സൈനികരെ ദോഹയിലേക്ക് അയക്കാന്‍ തുര്‍ക്കിയോട് ഖത്തര്‍ ആവശ്യപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് തീവ്രഹിന്ദുത്വത്തിലേക്ക്; മുസ്ലിംകളെ കൈവിടും!! നടപ്പാക്കുന്നത് ആന്റണി റിപ്പോര്‍ട്ട്കോണ്‍ഗ്രസ് തീവ്രഹിന്ദുത്വത്തിലേക്ക്; മുസ്ലിംകളെ കൈവിടും!! നടപ്പാക്കുന്നത് ആന്റണി റിപ്പോര്‍ട്ട്

English summary
Qatar's emir 'gives Boeing 747 private jet to Turkey'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X