സൗദി അറേബ്യയെ ഞെട്ടിച്ച് ഖത്തര്‍; പണം എറിഞ്ഞുവീഴ്ത്തുന്നു, 6500 കോടി ഡോളര്‍!! അമീറിന്റെ വക വേറെ
വ്യക്തികള്‍ക്ക് ഖത്തര്‍ ആദായ നികുതി ചുമത്തുന്നില്ല, സ്വത്ത് നികുതിയുമില്ല, ലോകത്ത് ഏറ്റവും ഉയര്‍ന്ന വരുമാനമുള്ള വ്യക്തികള്‍ താമസിക്കുന്ന രാജ്യമാണ് ഖത്തര്‍
ദോഹ: സൗദി അറേബ്യയും സഖ്യരാജ്യങ്ങളും ചുമത്തിയ ഉപരോധം ഖത്തര്‍ മറികടക്കുന്നത് വളരെ രസകരമായിട്ടാണ്. ഒരുതരത്തില്‍ ഖത്തറിന് പുതിയ വഴികള്‍ തെളിഞ്ഞത് ഉപരോധം വഴിയാണ്. ഉപരോധം പ്രഖ്യാപിച്ച ശേഷമാണ് ഖത്തര്‍ യൂറോപ്പിലെയും ഏഷ്യയിലേയും രാജ്യങ്ങളുമായി ബന്ധം ശക്തമാക്കിയത്.
ഇപ്പോള്‍ അമേരിക്കയില്‍ കോടികള്‍ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഖത്തര്‍. അതിന് പുറമെ ഏഷ്യന്‍ പര്യടനത്തിലുള്ള ഖത്തര്‍ അമീര്‍ വിശാലമായ വ്യാപാര സഹകരണമാണ് ലക്ഷ്യമിടുന്നത്. മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന തിരക്കിലാണ് ഖത്തര്‍ അമീര്‍. ഇറാനുമായും തുര്‍ക്കിയുമായും ഖത്തര്‍ വ്യാപാര ബന്ധം ശക്തമാക്കിയിട്ടുണ്ട്. അമേരിക്കയില്‍ ഖത്തര്‍ നിക്ഷേപിക്കുന്നത് കോടികളാണ്.

ധനമന്ത്രി അമേരിക്കയില്‍
ഖത്തര്‍ ധനമന്ത്രി അലി ശെരീഫ് അല്‍ ഇമാദിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം അമേരിക്കയില്‍ സന്ദര്‍ശനം നടത്തുകയാണ്. ഖത്തര്‍ അമീര്‍ ശൈഖ് തമീമിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഏഷ്യന്‍ പര്യടനത്തിലും.

3500 കോടി ഡോളര്‍
ഒരേ സമയം വിദേശരാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കമാണ് ഖത്തര്‍ നടത്തുന്നത്. അമേരിക്കയില്‍ 3500 കോടി ഡോളറിന്റെ പദ്ധതികളില്‍ നിക്ഷേപം ഇറക്കുമെന്ന് ഖത്തര്‍ ധനമന്ത്രി പ്രഖ്യാപിച്ചു.

3000 കോടി ഡോളറിന് പുറമെ
അടുത്തിടെ 3000 കോടി ഡോളര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ 3500 കോടി ഡോളര്‍. ഇതോടെ അടുത്ത കാലത്തായി ഖത്തര്‍ അമേരിക്കയില്‍ നിക്ഷേപം പ്രഖ്യാപിക്കുന്ന തുക 6500 കോടി ഡോളറായി.

ഐഎംഎഫ്, ലോകബാങ്ക് ചര്‍ച്ച
അന്താരാഷ്ട്ര നാണയ നിധിയുടെയും ലോക ബാങ്കിന്റെയും നിര്‍ണായക യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഖത്തര്‍ ധനമന്ത്രി. ഈ യോഗത്തിന്റെ ഇടവേളകളിലായിരുന്നു അമേരിക്കന്‍ നേതൃത്വങ്ങളുമായുള്ള ചര്‍ച്ച.

അമേരിക്കന്‍ വ്യവസായികളെ
ഖത്തറില്‍ നിക്ഷേപമിറക്കാന്‍ അമേരിക്കന്‍ വ്യവസായികളെ മന്ത്രി അലി ശെരീഫ് സ്വാഗതം ചെയ്തു. വിദേശ നിക്ഷേപകര്‍ക്ക് അനുകൂലമായ നിരവധി നിയമങ്ങള്‍ ഖത്തര്‍ നടപ്പാക്കിയിട്ടുണ്ട്.

ഖത്തറിന്റെ തീരുമാനം
ഇക്കാര്യം മന്ത്രി അലി ശെരീഫ് വിശദീകരിക്കുകയും ചെയ്തു. അമേരിക്കയുമായി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് ഖത്തറിന്റെ തീരുമാനം. കാരണം സൗദി അറേബ്യയും അമേരിക്കയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.

ചര്‍ച്ചകള്‍ ഇങ്ങനെ
അമേരിക്കന്‍ വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ്, വാണിജ്യ വകുപ്പിലെ പ്രമുഖര്‍, ഭീകരവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്ന സമിതി, ഐഎംഎഫ് നേതാക്കള്‍ എന്നിവരുമായി ഖത്തര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തി.

അമേരിക്കന്‍ കമ്പനികള്‍ വരുന്നു
അമേരിക്കന്‍ കമ്പനികളുടെ പ്രതിനിധികളെയും മന്ത്രി അലി ശെരീഫ് കണ്ടു. എല്ലാവരെയും ഖത്തറില്‍ നിക്ഷേപിക്കുന്നതിന് ക്ഷണിച്ചു. മിക്ക കമ്പനികളും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഖത്തര്‍ പ്രതിനിധികള്‍ സൂചിപ്പിച്ചു.

ഉപരോധത്തെ കുറിച്ച്
സൗദി സഖ്യത്തിന്റെ ഉപരോധം ഖത്തറിന് വെല്ലുവിളിയായിരുന്നു. ആ വെല്ലുവിളി തങ്ങല്‍ തരണം ചെയ്തിരിക്കുന്നു. പുതിയ വ്യവസായ, വിപണികള്‍ തേടി ഖത്തര്‍ യാത്ര തിരിച്ചു. ഇതില്‍ തങ്ങള്‍ വിജയിച്ചിരിക്കുന്നു-അലി ശെരീഫ് വ്യക്തമാക്കി.

ഖത്തറിന്റെ മേന്മകള്‍
വിദേശ നിക്ഷേപകരെ ഖത്തറിലേക്ക് ആകര്‍ഷിക്കുന്നതിന് പല പദ്ധതികളും ഖത്തര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വ്യക്തികള്‍ക്ക് ഖത്തര്‍ ആദായ നികുതി ചുമത്തുന്നില്ല, സ്വത്ത് നികുതിയുമില്ല, ലോകത്ത് ഏറ്റവും ഉയര്‍ന്ന വരുമാനമുള്ള വ്യക്തികള്‍ താമസിക്കുന്ന രാജ്യമാണ് ഖത്തര്‍-മന്ത്രി വിശദീകരിച്ചു.

അമീര്‍ നിരവധി കരാറുകള്‍ ഒപ്പുവച്ചു
അതേസമയം, ഖത്തര്‍ അമീര്‍ ഏഷ്യന്‍ പര്യടനത്തിലാണ്. മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുന്നത്. നിരവധി കരാറുകള്‍ സിംഗപ്പൂരുമായി അമീറിന്റെ സംഘം ഒപ്പുവച്ചു.












Click it and Unblock the Notifications