Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ വിസിറ്റ് വിസ നിര്‍ത്തുന്നു; കാരണം ഇതാണ്... യുഎന്നില്‍ അമീറിന്റെ കിടിലന്‍ പ്രസംഗം

ദോഹ: ഖത്തര്‍ വിസിറ്റ് വിസ നിര്‍ത്തുന്നു. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ താല്‍ക്കാലികമായിട്ടാണിത്. നവംബര്‍ ഒന്ന് മുതല്‍ വിസിറ്റ് വിസ അനുവദിക്കില്ല. ഡിസംബര്‍ 23ന് ശേഷമേ ഇനി വിസിറ്റ് വിസ അനുവദിക്കൂ. കര, വ്യോമ, കടല്‍ വഴിയുള്ള വിസിറ്റ് വിസ താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സന്ദര്‍ശകര്‍ക്ക് ഇക്കാലയളവില്‍ ഖത്തറിലേക്ക് പ്രവേശിക്കണമെങ്കില്‍ ഹയ്യ കാര്‍ഡുണ്ടായിരിക്കണം. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ തടസമില്ലാതെ നടത്തുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമാണിത്. അറിയാം കൂടുതല്‍ വിശേഷങ്ങള്‍...

ഹയ്യ കാര്‍ഡിന്റെ കാലാവധി ജനുവരി 23 വരെ

ഹയ്യ കാര്‍ഡിന്റെ കാലാവധി ജനുവരി 23 വരെ

നവംബര്‍ 20 മുതലാണ് ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ആരംഭിക്കുക. ഹയ്യ കാര്‍ഡിന്റെ കാലാവധി അടുത്ത വര്‍ഷം ജനുവരി 23 വരെയാകും. വിസിറ്റ് വിസ നിര്‍ത്തിവയ്ക്കുമെങ്കിലും ചിലരുടെ കാര്യത്തില്‍ ഇളവുണ്ട്. ഖത്തര്‍ പൗരന്മാര്‍, ഖത്തരി ഐഡി കാര്‍ഡുള്ള ഖത്തറിലെ താമസക്കാരും ജിസിസി പൗരന്‍മാരും, ജോലി വിസയും പേഴ്‌സണല്‍ റിക്രൂട്ട്‌മെന്റ് വിസയും കൈവശമുള്ളവര്‍, മാനുഷിക സഹായ ആവശ്യാര്‍ഥം ഖത്തറിലെത്തുന്നവര്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് തടസമുണ്ടാകില്ല.

അമീര്‍ ശൈഖ് തമീം ഐക്യരാഷ്ട്രസഭയില്‍

അമീര്‍ ശൈഖ് തമീം ഐക്യരാഷ്ട്രസഭയില്‍

ആഗോള സമൂഹത്തെ ഖത്തറിലേക്ക് ക്ഷണിക്കുകയാണെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കവെ പറഞ്ഞു. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം സംബന്ധിച്ച് സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിലേക്ക് വരുന്നവര്‍ക്ക് യാതൊരു വിവേചനവും നേരിടേണ്ടി വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വവര്‍ഗ രതി ഖത്തറില്‍ നിരോധിച്ചതാണ്

സ്വവര്‍ഗ രതി ഖത്തറില്‍ നിരോധിച്ചതാണ്

ട്രാന്‍സ്‌ജെന്റേഴ്‌സിന് ഖത്തറില്‍ വിലക്കുണ്ടെന്ന അഭ്യൂഹം പരക്കുന്നതിനിടെയാണ് ഖത്തര്‍ അമീറിന്റെ പ്രതികരണം. സ്വവര്‍ഗ രതി ഖത്തറില്‍ നിരോധിച്ചതാണ്. എന്നാല്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഖത്തറില്‍ മല്‍സരം കാണാന്‍ എത്തുന്നതിന് വിലക്കുണ്ടാകില്ലെന്ന് ഖത്തര്‍ അറിയിച്ചിട്ടുണ്ട്.

വാതില്‍ തുറന്നിടുന്നു

വാതില്‍ തുറന്നിടുന്നു

ഖത്തര്‍ ജനത ആഗോള സമൂഹത്തിന് മുമ്പില്‍ വാതില്‍ തുറന്നിടുകയാണെന്ന് അമീര്‍ പറഞ്ഞു. ഫുട്‌ബോള്‍ ആരാധകര്‍ക്ക് യാതൊരു വിവേചനവും നേരിടേണ്ടി വരില്ലെന്ന് ഉറപ്പ് നല്‍കുന്നു. മല്‍സരം വീക്ഷിക്കാനും ആഘോഷത്തോടെ തിരിച്ചുപോരാനും സാധിക്കുമെന്നും ഖത്തര്‍ അമീര്‍ വ്യക്തമാക്കി. മുസ്ലിം രാജ്യമായ ഖത്തറില്‍ സ്വവര്‍ഗ രതിക്കാര്‍ക്കും സ്ത്രീകള്‍ക്കും വിലക്കുണ്ടാകുമെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്.

ചെറിയ രാജ്യങ്ങളിലൊന്നാണ് ഖത്തര്‍

ചെറിയ രാജ്യങ്ങളിലൊന്നാണ് ഖത്തര്‍

ലോകത്തെ ചെറിയ രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. എന്നാല്‍ സമ്പന്ന രാജ്യങ്ങളില്‍ ഒന്നുമാണ്. ഖത്തര്‍ പോലുള്ള രാജ്യത്തിന് ലോകത്തെ പ്രധാന ഫുട്‌ബോള്‍ മാമാങ്കം നടത്താന്‍ സാധിക്കുമോ എന്ന ചോദ്യം നേരത്തെ പല കോണില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതിനുള്ള മറുപടിയും ഖത്തര്‍ അമീര്‍ നല്‍കി. കൊച്ചുരാജ്യം വലിയ കായിക മല്‍സരം എങ്ങനെ ഭംഗിയായി നടത്തുമെന്ന് ജനങ്ങള്‍ കാണാന്‍ പോകുകയാണെന്നും ഖത്തര്‍ അമീര്‍ പറഞ്ഞു.

ഖത്തറിലെ നിയമം മാനിക്കണം

ഖത്തറിലെ നിയമം മാനിക്കണം

ഖത്തറിലെ നിയമം ഫുട്‌ബോള്‍ ആരാധകര്‍ മാനിക്കണമെന്ന് നേരത്തെ സംഘാടക സമിതി ആവശ്യപ്പെട്ടിരുന്നു. ഖത്തറില്‍ അധാര്‍മിക നടപടികള്‍ക്ക് ശക്തമായ വിലക്കുണ്ട്. മദ്യപാനവും ലഹരിയും അനുവദിക്കില്ല. ഫുട്‌ബോള്‍ മല്‍സരത്തിന്റെ സാഹചര്യത്തില്‍ ചില ഇളവുകള്‍ സര്‍ക്കാര്‍ അനുവദിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എങ്കിലും പരസ്യമായ നിയമ ലംഘനം ഒരിക്കലും അനുവദിക്കില്ലെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഹസന്‍ അല്‍ തവാദി ന്യൂയോര്‍ക്കില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+