കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വ്യാപനം വർധിക്കുന്നു: നിയന്ത്രണം കർശനമാക്കി ഖത്തർ, ലൈബ്രറിയും മ്യൂസിയങ്ങളും അടച്ചിടും

Google Oneindia Malayalam News

മസ്കറ്റ്: വീണ്ടും കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ ഖത്തറിൽ കൂടുതൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നു. തുടര്‍ന്ന് ഖത്തറില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഏപ്രില്‍ 9 മുതല്‍ രാജ്യത്ത് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിൽ വരികയും ചെയ്യും.

'കോൺഗ്രസുകാരനെ അപായപ്പെടുത്താൻ കോൺഗ്രസ് ഗൂഢാലോചന', വോയിസ് ക്ലിപ്പ് പുറത്ത് വിട്ട് പിവി അൻവർ'കോൺഗ്രസുകാരനെ അപായപ്പെടുത്താൻ കോൺഗ്രസ് ഗൂഢാലോചന', വോയിസ് ക്ലിപ്പ് പുറത്ത് വിട്ട് പിവി അൻവർ

പൊതു- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഹാജര്‍നില 50 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ മ്യൂസിയങ്ങള്‍, ലൈബ്രറികള്‍ എന്നിവ അടച്ചിടും. പൊതു പാര്‍ക്കുകളിലേക്കും കോര്‍ണിഷിലേക്കും പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് സമാനമായി ബാര്‍ബര്‍ ഷോപ്പുകളും സിനിമാ തിയറ്ററുകളും അടച്ചിടും.

 corona39-1591069886-1

തുറസ്സായ സ്ഥലങ്ങളില്‍ വാക്സിനെടുത്ത അഞ്ച് പേരിലധികം പേര്‍ ഒരുമിച്ച് നില്‍ക്കരുതെന്നും നിർദേശമുണ്ട്. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പള്ളികളിൽ പ്രവേശനം അനുവദിക്കില്ല. തൊഴിലിടങ്ങളിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളുടെ ശേഷിയും അമ്പത് ശതമാനത്തിലേക്ക് വെട്ടിക്കുറച്ചിട്ടുണ്ട്. അവധി ദിവസങ്ങളിൽ
ദോഹ മെട്രോ, കര്‍വ ബസ് സര്‍വീസ് എന്നിവയും നിർത്തിവെക്കും. അല്ലാത്ത ദിവസങ്ങളില്‍ 20 ശതമാനം യാത്രക്കാരുമായാണ് യാത്ര ചെയ്യുക.

Recommended Video

cmsvideo
വാക്‌സിനേഷനും നിയന്ത്രണങ്ങളും വര്‍ധിപ്പിക്കുന്നു | Oneindia Malayalam

കോവിഡ് രണ്ടാംതരംഗം, ദല്‍ഹിയില്‍ നൈറ്റ് കര്‍ഫ്യു, ചിത്രങ്ങള്‍ കാണാം

കഴിഞ്ഞ വർഷം കൊവിഡ് വ്യാപനത്തോടെ അടച്ചിട്ട മാളുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും 30 ശതമാനം ശേഷിയോടെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. മാളുകളിൽ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കില്ല.
റസ്റ്റോറന്‍റുകളിലും കഫ്തീരിയകളിലും ഹോം ഡെലിവറി മാത്രമാണ് അനുവദിക്കുക. സൂഖുകളുടെ പ്രവര്‍ത്തനം 30 ശതമാനം ശേഷിയോടെ മാത്രമാണ് അനുവദിക്കുക. ഇതിനൊപ്പം സൂഖുകളില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. രാജ്യത്തെ ബ്യൂട്ടി സെന്‍ററുകള്‍, ഹെയര്‍ സലൂണുകള്‍ എന്നിവയും അടച്ചിടും. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കഴിഞ്ഞ ആഴ്ച പുനസ്ഥാപിച്ച നിയന്ത്രണങ്ങള്‍ അതേ പടി തുടരും. അതിന് പുറമെയാണ് പുതിയ നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നത്.

സിമ്രത് കൗറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Qatar to impose more restrictions due to hike in number of Coronavirus cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X