അഫ്ഗാനില്‍ യുഎസ് സൈന്യം നിഷ്പ്രഭം.... കൈയ്യടി നേടി ഖത്തര്‍, ചെയ്ത കാര്യങ്ങള്‍ അമ്പരപ്പിക്കും
കാബൂള്‍: അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് മടങ്ങി കഴിഞ്ഞു. മികച്ച പ്രവര്‍ത്തനങ്ങളാണ് ഒഴിപ്പിക്കലില്‍ അവര്‍ നടത്തിയതെന്ന് പ്രശംസയും വന്നിട്ടുണ്ട്. എന്നാല്‍ യുഎസ് സൈന്യത്തിന് പോലും വഴികാട്ടിയായി മുന്നില്‍ നിന്ന് സഹായിച്ചത് ഖത്തറാണ്. ആഗോള തലത്തില്‍ ഇപ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങളാണ് വ്യാപകമായ പ്രശംസ നേടിയിരിക്കുന്നത്. ആയിരക്കണക്കിന് പേരെ യുഎസ് സഹായിച്ചപ്പോള്‍ അതിന് നേതൃത്വം നല്‍കിയത് ഖത്തറാണ്. താലിബാനുമായും അമേരിക്കയുമായും നല്ല ബന്ധം ഖത്തറിനുണ്ട്. കൂടുതല്‍ സഹായങ്ങള്‍ക്കായി ഇരുവരും ഖത്തറിനെ ബന്ധപ്പെട്ടിരിക്കുകയാണ്.
കിടിലം ഗ്ലാമറസ് ലുക്കില്‍ നടി ശ്രിന്ദ; വൈറല്‍ ഫോട്ടോ ഷൂട്ട് കാണാം

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നിര്‍ണായക കൂടിക്കാഴ്ച്ചയ്ക്കാണ് ഖത്തര്‍ ഒരുങ്ങുന്നത്. കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്, തുര്‍ക്കി, ബ്രിട്ടന്, യൂറോപ്പ്യന്‍ യൂണിയന്, നാറ്റോ എന്നിവരുമുണ്ടാവും. ഇവരെല്ലാം ഖത്തറിന്റെ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കാബൂള്‍ വിമാനത്താവളത്തില്‍ ടെക്നിക്കല്‍ സഹായം നല്കാന് താലിബാന് ഖത്തറിന്റെ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ ഖത്തര്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാന് സഹായം എത്തിക്കാന്‍ യുഎന്‍ ഏജന്‍സികളും ഖത്തറിന്റെ സഹായമാണ് തേടിയിരിക്കുന്നത്. അതേസമയം ഖത്തറില്‍ നിന്ന് ഇത് തീരെ പ്രതീക്ഷിക്കാത്തതായിരുന്നു.
നിരവധി പേര് ഇപ്പോള്‍ തന്നെ ഖത്തറില്‍ അഭയം തേടുന്നുണ്ട്. ഓഗസ്റ്റ് 15ന് താലിബാന് കാബൂള്‍ പിടിച്ചതിന് പിന്നാലെ യുഎസ് ഖത്തറിന്റെ സഹായം തേടുകയായിരുന്നു. ഒഴിപ്പിക്കലിന് സഹായിക്കാനായിരുന്നു അഭ്യര്‍ത്ഥന. ഒഴിപ്പിക്കാനുള്ളവരില് 40 ശതമാനത്തോളം പേരെ ഖത്തര്‍ വഴിയാണ് കൊണ്ടുപോയത്. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പലരും അഫ്ഗാനില്‍ കുടുങ്ങി കിടക്കുന്ന മാധ്യമപ്രവര്‍ത്തകരെ രക്ഷപ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ചതും ഖത്തറിനോടാണ്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് സൈനിക ബേസ് ഖത്തറിനാണ്. ഇതും ഖത്തറിന്റെ മികവിന് കാരണമായിട്ടുണ്ട്. നേരത്തെ താലിബാന്റെ ഒളിവിലായിരുന്ന പല നേതാക്കള്‍ക്കും ഖത്തര്‍ അഭയം നല്‍കിയിരുന്നു.
2013ല്‍ താലിബാന് ഖത്തറില്‍ ഓഫീസും തുറന്നിരുന്നു. ഇതിന് പിന്നില്‍ യുഎസ് സര്‍ക്കാരിന്റെ നിര്‍ദേശവുമുണ്ടായിരുന്നു. താലിബാനെ ചെറിയ തോതില്‍ കൂടെ നിര്‍ത്താന്‍ യുഎസ് നിര്‍ദേശിച്ചിരുന്നു. രാഷ്ട്രീയ നേട്ടം ഇത് കൊണ്ട് ഉണ്ടായെന്നാണ് വിലയിരുത്തല്‍. അതേസമയം പിആര്‍ വര്‍ക്കാണ് ഇതിന് പിന്നിലെന്ന ആരോപണങ്ങളെ ഖത്തര്‍ വിദേശ കാര്യ മന്ത്രി ലോല്‍വ അല്‍ ഖത്തര്‍ തള്ളി. മാനുഷിക പരിഗണന മാത്രം മുന്നില്‍ കണ്ടാണ് ഖത്തര്‍ ഇടപെട്ടതെന്ന് അവര്‍ പറഞ്ഞു. വളരെ അപകടം പിടിച്ച ഒഴിപ്പിക്കലിനും ഖത്തര്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ ബോര്‍ഡിംഗ് സ്കൂളില്‍ നിന്ന് അവരെ രക്ഷിച്ചതും, പെണ്‍കുട്ടികളുടെ റോബോട്ടിക് ടീമിനെ സഹായിച്ചതും മാധ്യമപ്രവര്‍ത്തകരെ ഒഴിപ്പിച്ചതുമെല്ലാം അപകടം പിടിച്ചതായിരുന്നു.
ഖത്തറിന്റെ അംബാസിഡര്‍ തന്നെ ബസുകള്‍ രക്ഷപ്പെടുത്തുന്നവരെ സ്വന്തം സുരക്ഷയിലാണ് ബസില്‍ വിമാനത്താവളത്തിലേക്ക് എത്തിച്ചത്. താലിബാന് ചെക് പോയിന്റുകളും സൈനിക ചെക് പോയിന്റുകളെല്ലാം പ്രശ്നങ്ങളില്ലാതെ തന്നെ വഴിമാറിതന്നു. വിമാനത്താവളത്തിലേക്ക് മൂവായിരം പേരെയാണ് സുരക്ഷിതമായി ഖത്തര്‍ എത്തിച്ചത്. 1500ഓളം പേരെ അന്താരാഷ്ട്ര സംഘടകളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് എയര്‍ലിഫ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചു. താലിബാനും മറ്റ് രാജ്യങ്ങളുമായും ഏറ്റവും എളുപ്പത്തില്‍ സംസാരിച്ച് സമവായത്തിലെത്താനുള്ള മികവ് ഖത്തറിനുള്ളത് കൊണ്ടാണ് ഇവ വിജയിച്ചതെന്ന് ലോല്‍വ അല്‍ ഖത്തര്‍ പറഞ്ഞു.
Recommended Video
താലിബാനുമായി മാത്രം ബന്ധപ്പെട്ടാല്‍ പോരായിരുന്നു. യുഎസ്സിന്റെയും ബ്രിട്ടന്റെയും നാറ്റോയുടെയും തുര്‍ക്കിയുടെയും ഒക്കെ ചെക് പോയിന്റുകള്‍ കടക്കേണ്ടതുണ്ടായിരുന്നുവെന്ന് ഖത്തര്‍ പറയുന്നു. അതേസമയം അടിയന്തര സാഹചര്യത്തിന് ആശുപത്രിയും, സുരക്ഷിത കേന്ദ്രങ്ങളും ബാത്ത്റൂമുകളും ഖത്തര്‍ നിര്‍മിച്ചിരുന്നു. വിമാനത്താവളത്തില്‍ അടക്കം കുടുങ്ങി കിടന്നവര്ക്കായിരുന്നു ഈ സംവിധാനങ്ങള്‍ ഒരുക്കിയത്. യുഎസ്സിന് പുറമേ ഖത്തര്‍ സൈന്യം ഒരു ദിവസം അരലക്ഷത്തോളം പേര്‍ക്കാണ് ഭക്ഷണം നല്‍കിയിരുന്നത്. ദോഹയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് ആളുകളെ ഒഴിപ്പിച്ച് കൊണ്ടുപോകുന്നതിനായി 10 വിമാനങ്ങളാണ് ഖത്തര്‍ ഒരുക്കിയത്.
നിലവില്‍ അഫ്ഗാനില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ ഇരുപതിനായിരത്തോളം പേര് ഖത്തറില്‍ ഇപ്പോഴുമുണ്ട്. ഖത്തറില്‍ എത്തിയ ശേഷം ഏഴോളം സ്ത്രീകള്‍ പ്രസവിക്കുകയും ചെയ്തു. ഖത്തറില്‍ തന്നെ രക്ഷപ്പെട്ട് എത്തിയവരില്‍ വളരെ കുറച്ച് പേര് മാത്രമേ താമസിക്കൂ. വിദ്യാര്‍ത്ഥികളുടെ ഒരു കൂട്ടത്തിന് ദോഹയില്‍ സ്കോളര്‍ഷിപ്പ് നല്കി വിദ്യാഭ്യാസം തുടരാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഫിഫ ലോകകപ്പിനായി നിര്‍മിച്ച ആഢംബര കേന്ദ്രങ്ങളില്‍ കുറച്ച് പേരെ ഖത്തര്‍ താമസിപ്പിക്കുന്നുണ്ട്. ഖത്തര്‍ വളരെ ചെറിയ രാജ്യമാണ്. പ്രധാനമായും വിദേശ ജോലിക്കാരാണ് ഇവിടെ കൂടുതലുള്ളത്. പ്രവാസികള്‍ ഖത്തര്‍ ജനതയേക്കാള്‍ കൂടുതലുണ്ടാവും. ഖത്തറിനെ ജോ ബൈഡന് നേരിട്ട് വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications