Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ സൈന്യം സൗദിയില്‍; റാസല്‍ ഖൈറില്‍ തമ്പടിച്ചു!! നിര്‍ണായക വിവരങ്ങള്‍ കൈമാറി, 25 രാജ്യങ്ങളും

ദോഹ/റിയാദ്: ഖത്തറിനെതിരെ സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചിട്ട് പത്ത് മാസം പിന്നിട്ടു. ഐക്യത്തിനുള്ള പല ശ്രമങ്ങളും നടന്നെങ്കിലും വിജയം കണ്ടില്ല. സൗദി സഖ്യത്തിലെ പ്രധാനിയായ യുഎഇക്കെതിരെ ഖത്തര്‍ വ്യോമ അതിര്‍ത്തി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്ര സഭാ ഏജന്‍സിക്ക് പരാതി നല്‍കിയത് അടുത്തിടെ വാര്‍ത്തയായിരുന്നു. ഇരുവിഭാഗവും ശക്തമായ എതിര്‍പ്പ് പരസ്പരം പ്രകടിപ്പിക്കുകയും ചെയ്തു.

ഖത്തറുമായി പഴയ ബന്ധം പുനസ്ഥാപിക്കണമെങ്കില്‍ ഖത്തര്‍ നയം മാറ്റണമെന്നായിരുന്നു സൗദി സഖ്യത്തിന്റെ നിലപാട്. ഇതിനിടെയാണ് ഖത്തര്‍ സൈന്യം സൗദി അറേബ്യയില്‍ എത്തിയെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. ഗള്‍ഫിലെ കാര്യങ്ങള്‍ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും ഖത്തര്‍ ന്യൂസ് ഏജന്‍സി പുറത്തുവിട്ട വിവരങ്ങള്‍ ആശ്ചര്യമുണ്ടാക്കും....

ഖത്തര്‍ സൈന്യത്തിന്റെ ലക്ഷ്യം

ഖത്തര്‍ സൈന്യത്തിന്റെ ലക്ഷ്യം

സൗദി അറേബ്യയിലെ റാസല്‍ ഖൈറിലാണ് ഖത്തര്‍ സൈന്യം എത്തിയതും തമ്പടിച്ചതും. സൗദിയിലെ കിഴക്കന്‍ നഗരമായ ജുബൈലിനോട് ചേര്‍ന്ന പ്രദേശമാണ് റാസല്‍ ഖൈര്‍. ഇവിടെ 25 ദിവസം ഖത്തര്‍ സൈന്യമുണ്ടായിരുന്നു. സൗദിയില്‍ നടന്ന ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്ത സൈനിക അഭ്യാസത്തിന് വേണ്ടിയാണ് ഖത്തര്‍ സൈന്യമെത്തിയത്. ജോയന്റ് ഗള്‍ഫ് ഷീര്‍ഡ് 1 എന്ന പേരിലാണ് സംയുക്ത അഭ്യാസം നടന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ അറബ് രാജ്യങ്ങളില്‍ നിന്നുള്ള സൈനികരും പങ്കെടുത്തു.

 ഖത്തര്‍ സൈന്യം സഖ്യത്തിലില്ല

ഖത്തര്‍ സൈന്യം സഖ്യത്തിലില്ല

ഖത്തറിനെതിരെ സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചത് കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനാണ്. ഇപ്പോള്‍ പത്ത് മാസം പിന്നിട്ടു. ഉപരോധം പ്രഖ്യാപിക്കുന്നതിന് മുമ്പ് വരെ സൗദി സഖ്യരാജ്യങ്ങള്‍ നടത്തുന്ന എല്ലാ നീക്കത്തിനും കൂടെ ഖത്തറുമുണ്ടായിരുന്നു. പക്ഷേ, ഉപരോധത്തിന് ശേഷം ഖത്തറിനെ മാറ്റിനിര്‍ത്തപ്പെട്ടു. യമനിലെ സൈനിക നീക്കത്തില്‍ നിന്ന് ഖത്തറിനെ ഒഴിവാക്കിയത് ഇതിന്റെ തുടര്‍ച്ചയായിരുന്നു. ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നാണ് സൗദി സഖ്യത്തിന്റെ ആരോപണം.

വാര്‍ഷിക ഉച്ചകോടിയില്‍ നടന്നത്

വാര്‍ഷിക ഉച്ചകോടിയില്‍ നടന്നത്

ജിസിസിയുടെ വാര്‍ഷിക ഉച്ചകോടി മാസങ്ങള്‍ക്ക് മുമ്പ് കുവൈത്തില്‍ നടന്നിരുന്നു. ഖത്തറും സൗദിയുമുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ തലവന്‍മാര്‍ എത്തുമോ, നേരില്‍ കാണുമോ എന്നൊക്കെയായിരുന്നു അന്നത്തെ പ്രധാന ചര്‍ച്ചകള്‍. ഖത്തര്‍ ഉപരോധം നിലനില്‍ക്കവെ രാഷ്ട്ര നേതാക്കള്‍ എല്ലാവരും എത്തില്ലെന്നും പ്രചാരണമുണ്ടായി. കരുതിയതു പോലെ സംഭവിച്ചു. ഖത്തര്‍ അമീര്‍ തമീം ഹമദ് ബിന്‍ അല്‍ഥാനി കുവൈത്തിലെത്തി. മറ്റു എല്ലാ രാജ്യങ്ങളുടെയും ഭരണാധികാരികള്‍ എത്തിയില്ല.

ഐക്യത്തിന്റെ സൂചന

ഐക്യത്തിന്റെ സൂചന

ഐക്യത്തിന്റെ ഒരു സൂചനയും ലഭിക്കാതിരിക്കെയാണ് സൗദിയിലേക്ക് ഖത്തര്‍ സൈന്യമെത്തിയിരിക്കുന്നത്. സൗദി സൈനിക മേധാവിയുടെ ക്ഷണം സ്വീകരിച്ചാണ് ഖത്തര്‍ സൈന്യം റാസല്‍ ഖൈറിലേക്ക് പുറപ്പെട്ടത്. സൗദി സൈനിക മേധാവി ലഫ്. ജനറല്‍ ഫയ്യാദ് ബിന്‍ ഹമീദ് അല്‍ റുവൈലിയാണ് ഖത്തറിനെ ക്ഷണിച്ചത്. സൈനിക അഭ്യാസ പ്രകടനത്തിന്റെ സമാപന ചടങ്ങില്‍ ഖത്തര്‍ സൈനിക മേധാവി മേജര്‍ ജനറല്‍ ഗനീം ബിന്‍ ഷഹീന്‍ അല്‍ ഗനീം പങ്കെടുക്കുകയും ചെയ്തു.

ശക്തി പ്രകടനം

ശക്തി പ്രകടനം

മാര്‍ച്ച് 21 മുതലായിരുന്നു സൗദിയിലെ സംയക്ത അഭ്യാസം. ഏപ്രില്‍ 16 വരെ നീണ്ടു നില്‍ക്കുന്ന സൈനിക പ്രകടനത്തില്‍ 25 മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള സൈനികര്‍ പങ്കെടുത്തു. ഖത്തര്‍ സൈന്യത്തിന്റെ വ്യോമ, നാവിക, കരസേനകളില്‍പ്പെട്ട വിദഗ്ധര്‍ പങ്കെടുത്തു. ബ്രിഗേഡിയര്‍ ജനറല്‍ ഖമീസ് മുഹമ്മദ് ദബ്ലാനാണ് ഖത്തര്‍ സൈന്യത്തിന് നേതൃത്വം നല്‍കിയത്. പങ്കെടുത്ത എല്ലാ രാജ്യങ്ങളും തങ്ങളുടെ സൈനിക ശേഷി പ്രദര്‍ശിപ്പിക്കുകയും പരസ്പരം ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.

ശത്രു ആക്രമിച്ചാല്‍

ശത്രു ആക്രമിച്ചാല്‍

നിരവധി മാതൃകയിലുള്ള പ്രകടനങ്ങളാണ് സൗദിയില്‍ നടന്നത്. ശത്രു ആക്രമണമുണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളും തന്ത്രങ്ങളും രാജ്യങ്ങള്‍ പങ്കുവച്ചു. സഹകരണത്തിലുള്ള രാജ്യങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം സംയുക്ത സൈനിക അഭ്യാസങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. എല്ലാം വലിയ വാര്‍ത്തയാകാറില്ല. എന്നാല്‍ സൗദിയിലെ പ്രകടനം വാര്‍ത്തയായിതിന് പ്രധാന കാരണം ഖത്തര്‍ സൈന്യം പങ്കെടുത്തുവന്നതാണ്.

 നിര്‍ണായക തന്ത്രങ്ങള്‍ പങ്കുവച്ചു

നിര്‍ണായക തന്ത്രങ്ങള്‍ പങ്കുവച്ചു

അറബ് ഇസ്ലാമിക രാജ്യങ്ങളുടെ ഐക്യമാണ് സൈനിക അഭ്യാസ പ്രകടനത്തിലൂടെ ലക്ഷ്യമിടുന്നത്. മേഖലയില്‍ അപ്രതീക്ഷിക ആക്രമണങ്ങളുണ്ടായാല്‍ എങ്ങനെ പ്രതിരോധിക്കാമെന്നതായിരുന്നു അഭ്യാസ പ്രകടനത്തിന്റെ പ്രധാന ലക്ഷ്യം. എല്ലാ രാജ്യങ്ങളും അവരുടെ തന്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഖത്തറും സൗദിയുമുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സൈനികരും പ്രകടനത്തില്‍ സജീവ പങ്കാളിത്തം വഹിച്ചു. ശത്രുവിനെ പ്രതിരോധിക്കാനുള്ള നിര്‍ണായക തന്ത്രങ്ങളും സൈനികര്‍ പങ്കുവയ്ക്കുകയും ചെയ്തുവെന്നും ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+