കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എലിസബത്ത് രാജ്ഞിയെ ബിബിസി 'കൊന്നു'... ഒടുവില്‍ മാപ്പും പറഞ്ഞു

  • By Soorya Chandran
Google Oneindia Malayalam News

ലണ്ടന്‍: വാര്‍ത്തകള്‍ തെറ്റായി പ്രസിദ്ധീകരിയ്ക്കുക എന്നത് ഏത് മാധ്യവവും നേരിടേണ്ടിവരുന്ന കടുത്ത പ്രതിസന്ധിയാണ്. കെ ആര്‍ നാരായണനും കൊച്ചിന്‍ ഹനീഫയും ഒക്കെ യഥാര്‍ത്ഥത്തില്‍ മരിയ്ക്കുന്നതിന് മുമ്പ് കേരളത്തിലെ മാധ്യമങ്ങളാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതെല്ലാം വലിയ വിവാദങ്ങളും ആയിട്ടുണ്ട്.

ബ്രിട്ടനില്‍ ഇപ്പോള്‍ ജനാധിപത്യ ഭരണമാണെങ്കിലും രാജകുടുംബത്തിന് വലിയ സ്വാധീനമാണുള്ളത്. അങ്ങനെയുള്ള നാട്ടില്‍ എലിസബത്ത് രാജ്ഞി മരിച്ചു എന്ന് ഒരു മാധ്യമത്തിന്റെ പേരില്‍ വാര്‍ത്ത വന്നാലോ...?

queen-elizabeth

ലോകത്തിലെ തന്നെ ഏറ്റവും പേരുകേട്ട മാധ്യമമായ ബിബിസിയുടെ പേരിലാണ് വാര്‍ത്ത വന്നത്. അഹ്മെന്‍ ഖവാജ എന്ന റിപ്പോര്‍ട്ടര്‍ക്ക് പറ്റിയ അമളിയാണ് ബിബിസിയ്ക്ക് മൊത്തത്തില്‍ ചീത്തപ്പേരുണ്ടാക്കിയത്.

രാജ്ഞിയോ രാജകുടുംബത്തിലെ മറ്റേതെങ്കിലും പ്രമുഖരോ മരിയ്ക്കുകയാണെങ്കില്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണം എന്നത സംബന്ധിച്ച് ബിബിസിയില്‍ പരിശീലനം നടക്കുകയായിരുന്നു. ഇതാണ് അഹ്മെന്‍ ഖവാജ തെറ്റിദ്ധരിച്ച് വാര്‍ത്തയെന്ന രീതിയില്‍ ട്വീറ്റ് ചെയ്തത്.

bbc

കിങ് എഡ്വാര്‍ഡ് ആശുപത്രിയില്‍ എലിസബത്ത് രാജ്ഞി ചികിത്സയിലാണെന്നും പ്രസ്താവന ഉടന്‍ പുറച്ച് വരും എന്നും ആയിരുന്നു ആദ്യ ട്വീറ്റ്. അല്‍പം കഴിഞ്ഞപ്പോള്‍ എലിസബത്ത് രാജ്ഞി മരിച്ചു എന്ന് രണ്ടാമത്തെ ട്വീറ്റവും വന്നു. ഇതോടെ സോഷ്യല്‍ മീഡിയയും ലോക മാധ്യമങ്ങളും രംഗത്തെത്തി.

എന്നാല്‍ ഈ സമയത്ത് എലിസബത്ത് രാജ്ഞി ആശുപത്രിയില്‍ ഉണ്ടായിരുന്നു എന്നതാണ് വസ്തുത. അത് പക്ഷേ പതിവ് പരിശോധനകളുടെ ഭാഗമായി മാത്രമായിരുന്നു. ട്വീറ്റ് ശ്രദ്ധയില്‍ പെട്ടതോടെ കൊട്ടാരം അധികൃതര്‍ വിശദീകരണക്കുറിപ്പും പുറത്തിറക്കി.

tweet-queen

കാര്യങ്ങള്‍ കൈവിട്ട് പോയതോടെ ബിബിസി മാപ്പ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ നടപടിയെടുക്കുമോ എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. അഹ്മെന്‍ ഖവാജ പിന്നീട് തന്റെ ട്വീറ്റുകളെല്ലാം ഡിലീറ്റ് ചെയ്തു. അത് തെറ്റായ ഒരു അലാം മാത്രമാിരുന്നു എന്നൊരു ട്വീറ്റും പുറത്ത് വിട്ടു.

English summary
'Queen Elizabeth has died' - BBC reporter makes massive faux pas on Twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X