കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് മുതലാളി സുക്കര്‍ബര്‍ഗ്ഗിനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത ചിലത്...

  • By Soorya Chandran
Google Oneindia Malayalam News

കാലിഫോര്‍ണിയ: ഫേസ്ബുക്കിന്റെ സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് 31 വയസ്സ് തികഞ്ഞ കാര്യം എല്ലാവരും അറിഞ്ഞ് കാണുമല്ലോ. മെയ് 14 ന് ആയിരുന്നു അദ്ദേഹത്തിന്റെ ജന്മദിനം.

വെറും 31 വയസ്സാണ് ഇദ്ദേഹത്തിന്റെ പ്രായം. നമ്മുടെ നാട്ടില്‍ യുവാക്കള്‍ കല്യാണത്തെക്കുറിച്ച് ആലോചിയ്ക്കുന്ന പ്രായത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ പണക്കാരില്‍ ഒരാളായി വളര്‍ന്നിരിയ്ക്കുകയാണ് സുക്കര്‍ബര്‍ഗ്.

എന്നാല്‍ സുക്കര്‍ബര്‍ഗിനെ കുറിച്ച് നമുക്ക് അത്രയ്‌ക്കൊന്നും അറിയാത്ത കുറച്ച് കാര്യങ്ങളൊക്കെയുണ്ട്...

ഫേസ്ബുക്കിനെന്തിന് നീലനിറം

ഫേസ്ബുക്കിനെന്തിന് നീലനിറം

എന്തുകൊണ്ടാണ് ഫേസ്ബുക്കിന് നീലനിറം നല്‍കിയതെന്നറിയാമോ... ലോകത്തിലെ ഏറ്റവും നല്ല നിറം നീല ആണ് എന്നാണത്രെ സുക്കര്‍ബര്‍ഗ് കരുതുന്നത്.

ചാര നിറമുള്ള ടീ ഷര്‍ട്ട്

ചാര നിറമുള്ള ടീ ഷര്‍ട്ട്

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ... സുക്കര്‍ബര്‍ഗ് അധികവും ഉപയോഗിയ്ക്കുക ചാര നിരത്തിലുള്ള ടീ ഷര്‍ട്ടുകളാണ്. വസ്ത്രം മാറാന്‍ ഒരുപാട് സമയം പാഴാക്കാനില്ലാത്തുകൊണ്ടാണത്രെ ഇത്.

ഭാര്യയ്ക്ക് വേണ്ടി എന്തും ചെയ്യും

ഭാര്യയ്ക്ക് വേണ്ടി എന്തും ചെയ്യും

ഭാര്യയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ സന്നദ്ധനാണ് സുക്കര്‍ബര്‍ഗ്. ഭാര്യ പ്രിസില്ല ചാന്‍ ചൈനക്കാരിയാണ്. ഭാര്യയേയും ഭാര്യ വീട്ടുകാരേയും സന്തോഷിപ്പിയ്ക്കാന്‍ വേണ്ടി ചൈനീസ് ഭാഷ തന്നെ പഠിച്ച ആളാണ് സുക്കര്‍ബര്‍ഗ്.

പട്ടിയും സൂപ്പര്‍ സ്റ്റാര്‍

പട്ടിയും സൂപ്പര്‍ സ്റ്റാര്‍

സുക്കര്‍ബര്‍ഗ് വലിയൊരു മൃഗസ്‌നേഹിയാണ്. അദ്ദേഹത്തിന്റെ ഓമന നായയാണ് ബീസ്റ്റ്. ഹംഗേറിയന്‍ ഇനമായ ബീസ്റ്റിന് സ്വന്തമായി ഒരു ഫേസ്ബുക്ക് പേജുണ്ട്. ഇരുപതു ലക്ഷം ലൈക്കുമുണ്ട്.

സുക്കറണ്ണനെ ബ്ലോക്കാന്‍ പറ്റില്ല

സുക്കറണ്ണനെ ബ്ലോക്കാന്‍ പറ്റില്ല

നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ആളുകളെ ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട്. എന്നാല്‍ മുതലാളിയായ സുക്കര്‍ബര്‍ഗിനെ ബ്ലോക്ക് ചെയ്യാമെന്ന് ആരും കരുതണ്ട. അതിന് ആര്‍ക്കും കഴിയില്ല.

നിരീശ്വരവാദി

നിരീശ്വരവാദി

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്ക് ആയ ഫേസ്ബുക്ക് സ്ഥാപിച്ച മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഒരു നിരീശ്വരവാദിയാണെന്ന് എത്രപേര്‍ക്കറിയാം.

English summary
Mark Zuckerberg turned 31 on Thursday, May 14. He is one of the celebrities who are enjoying stardom since their childhood. Zuckerberg, the founder of world's biggest social networking website Facebook, was declared the world's youngest billionaire at the age of 23.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X