കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീര്‍; യുദ്ധത്തിന് തയ്യാറാണ്; ഞങ്ങളുടെ കൈവശവും ആണവായുധമുണ്ടെന്ന് പാകിസ്താന്‍

Google Oneindia Malayalam News

ഇസ്ലാമാബാദ്: കാശ്മീര്‍ വിഷയത്തില്‍ വീണ്ടും നിലപാട് കടുപ്പിച്ച് പാകിസ്താന്‍. എന്ത് തരം യുദ്ധത്തിനാണെങ്കിലും പാകിസ്താന്‍ ഒരുക്കമാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് പറഞ്ഞു. കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള ഇന്ത്യന്‍ നടപടിയെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. അതിനിടെയാണ് യുദ്ധത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി വിദേശ കാര്യമന്ത്രി രംഗത്തെത്തിയത്.

തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ കോണ്‍ഗ്രസ്; ഉപതിരഞ്ഞെടുപ്പിന് ഒരുക്കുന്നത് വന്‍ പദ്ധതി

നേരത്തേ കാശ്മീര്‍ വിഷയം സംബന്ധിച്ച് ഇനി ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് ഇല്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. പിന്നാലെ കാശ്മീര്‍ പിടിച്ചടക്കാമെന്നാണ് ഇന്ത്യയുടെ വിചാരമെങ്കില്‍ അത് നടത്തില്ലെന്ന് പാക് പ്രസിഡന്‍റ് ആരിവ് അല്‍ഫിയും വെല്ലുവിളിച്ചിരുന്നു.

 കാശ്മീരികള്‍ക്കൊപ്പം

കാശ്മീരികള്‍ക്കൊപ്പം

കാശ്മീരിന് വേണ്ടി ഏതറ്റം വരേയും പോരാടാന്‍ തയ്യാറാണെന്നായിരുന്നു കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. കാശ്മീരിലെ ജനതയ്ക്ക് വേണ്ടി ഏത് അറ്റം വരേയും പോരാടും ഏത് സാഹചര്യത്തിലും അവര്‍ക്ക് പാക് പിന്തുണ ഉണ്ടാകും. ലോക രാജ്യങ്ങള്‍ കാശ്മിരിനൊപ്പം നിന്നില്ലേങ്കിലും 80 ലക്ഷം കാശ്മീരികള്‍ക്കായി പാകിസ്താന്‍ നിലകൊള്ളും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

 ആണവായുധം ഉണ്ടെന്ന് മറക്കേണ്ട

ആണവായുധം ഉണ്ടെന്ന് മറക്കേണ്ട

സൈന്യത്തെ ഉപയോഗിച്ചാണ് കാശ്മീരിനെ പിടിച്ചടക്കിയത്. മോദിയുടേത് ചരിത്രപരമായ വിഡ്ഢിത്തമാണ്. യുദ്ധസമാനമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ ഇരു രാജ്യങ്ങളുടേയും കൈവശം ആണവായുധങ്ങള്‍ ഉണ്ടെന്ന കാര്യം മറക്കരുത്. ലോകത്തെ തന്നെ ഇത് ബാധിക്കുമെന്നും ഖാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയ്ക്കെതിരെ നിലപാട് കടുപ്പിച്ച് ഖുറേഷിയും രംഗത്തെത്തിയത്.

 സമാധാനം അപകടത്തിലാക്കി

സമാധാനം അപകടത്തിലാക്കി

ജമ്മുകാശ്മീരിന്‍റെ പ്രത്യേക പദവി നിയമവിരുദ്ധമായി അസാധുവാക്കിയതിലൂടെ ഇന്ത്യ പ്രാദേശിക സമാധാനവും സ്ഥിരതയും അപകടത്തിലാക്കിയെന്നും ലോകം ഇതിന് സാക്ഷ്യം വഹിക്കുകയാണെന്നും ഖുറേഷി പറഞ്ഞു. കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്ന് ലോകത്തിന്‍റെ ശ്രദ്ധ തിരിക്കാന്‍ ഇന്ത്യയ്ക്ക് എന്തും ചെയ്യാം.

 പരിഹരിക്കപ്പെടണം

പരിഹരിക്കപ്പെടണം

ആണവശക്തികളായ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം മേഖലയെ തന്നെ ബാധിക്കും. കാശ്മീര്‍ വിഷയം നിയമപരമായും രാഷ്ട്രീയപരമായും പരിഹരിക്കപ്പെടണമെന്നാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നത്. അടുത്ത മാസം ന്യൂയോര്‍ക്കില്‍ നടക്കുന്ന യുനൈറ്റഡ് നാഷന്‍സ് ജനറല്‍ അസംബ്ലിയില്‍ വിഷയം ഉന്നയിക്കുമെന്നും ഖുറേഷി പറഞ്ഞു.

Recommended Video

cmsvideo
പാക്കിസ്ഥാനുമായി ഇന്ത്യ യുദ്ധത്തിന് ഒരുക്കമായിരുന്നോ?
 ചര്‍ച്ച നടത്തേണ്ടതില്ല

ചര്‍ച്ച നടത്തേണ്ടതില്ല

കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയോട് ഇനി സമാധാന ചര്‍ച്ച ആവശ്യപ്പെടില്ലെന്ന നിലപാടിലാണ് പാകിസ്താന്‍. പാകിസ്താന്‍ നിരന്തരം സമാധാന ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടും ഇന്ത്യ ഇതെല്ലാം തള്ളിക്കളയുകയാണുണ്ടായത്.അവരോട് സംസാരിച്ചിട്ട് പ്രത്യേകിച്ച് കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഞാനിതുവരെ സമാധാനത്തിനായി നടത്തിയ നീക്കങ്ങളൊക്കെ വെറുതെയായി. ഇനി ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല എന്നായിരുന്നു ഇമ്രാന്‍ പ്രതികരിച്ചത്.

<strong>എല്‍ഡിഎഫുമായുള്ള വോട്ടുവ്യത്യാസം വെറും '6966' മാത്രം.. പാലാ പിടിക്കാന്‍ അങ്കം മുറുക്കി ബിജെപി</strong>എല്‍ഡിഎഫുമായുള്ള വോട്ടുവ്യത്യാസം വെറും '6966' മാത്രം.. പാലാ പിടിക്കാന്‍ അങ്കം മുറുക്കി ബിജെപി

English summary
ready for any kind of war says Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X