Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ ഇന്ത്യയുടെ പാതയില്‍; കുരുക്ക് വീണത് പാകിസ്താന്... പതിവ് തെറ്റിച്ച് ബിന്‍ സല്‍മാന്‍

റിയാദ്: സൗദി അറേബ്യ പതിവ് രീതികള്‍ മാറ്റിവച്ചാണ് ഇന്ത്യയുമായി കൂടുതല്‍ അടുക്കുന്നത്. ഇന്ത്യയുമായി ദശാബ്ദങ്ങളുടെ ബന്ധമുള്ള രാജ്യമാണെങ്കിലും സമീപകാലത്തുണ്ടായ മാറ്റങ്ങളോട് പൊരുത്തപ്പെടുകയാണ് സൗദി. സാമ്പത്തിക-വ്യാപാര രംഗത്ത് ഇന്ത്യയുമായി കൂടുതല്‍ സഹകരിക്കുന്ന സൗദിയുടെ നിലപാടില്‍ പാകിസ്താന്‍ അസ്വസ്ഥമാണ്.

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സഹകരണം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. 2019ല്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയില്‍ വന്നപ്പോള്‍ നടത്തിയ പ്രഖ്യാപനങ്ങളുടെ തുടര്‍നീക്കങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത് ഈ സമിതിയാണ്. നിക്ഷേപ സാധ്യത വര്‍ധിച്ചതോടെ ഇരുരാജ്യങ്ങളും പരസ്പരം പ്രത്യേക ഓഫീസ് തുറക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

saudi-crown-prince

സാധാരണ ഇന്ത്യയിലേക്ക് വരുന്ന സൗദി നേതാക്കള്‍ സന്തുലിതത്വം പാലിക്കാന്‍ പാകിസ്താനും സന്ദര്‍ശിക്കാറുണ്ട്. 2019ല്‍ ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തിയ വേളയില്‍ അതോടൊപ്പം പാകിസ്താനും ചൈനയും സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഇത്തവണ പതിവ് മാറ്റി അദ്ദേഹം പാകിസ്താനിലേക്ക് പോയില്ല. ബിന്‍ സല്‍മാന്‍ പാകിസ്താന്‍ സന്ദര്‍ശിക്കുമെന്ന് ആദ്യം വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും മറിച്ചാണ് സംഭവിച്ചത്.

ചൈന പാകിസ്താനെ കൂടെനിര്‍ത്തി പുതിയ സാമ്പത്തിക ഇടനാഴി നിര്‍മിക്കുന്നുണ്ട്. സിന്‍ജിയാങ് മേഖലയില്‍ നിന്ന് തുടങ്ങി കറാച്ചി തുറമുഖത്തേക്ക് റോഡ് പാതയും പിന്നീട് കപ്പല്‍ പാതയുമാണ് ചൈന ഒരുക്കുന്നത്. സൗദിയുമായി ചൈന അടുത്ത ബന്ധം നിലനിര്‍ത്തുന്നുമുണ്ട്. സൗദിയും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുന്‍കൈയ്യെടുത്തത് ചൈനയായിരുന്നു.

ഇത്തവണ ജി20 ഉച്ചകോടി നടന്നത് ഇന്ത്യയിലാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉച്ചകോടിക്ക് എത്തിയില്ല. എന്നാല്‍ സൗദിയുടെയും യുഎഇയുടെയും നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. സൗദി കിരീടവകാശി ശേഷം ഇന്ത്യയില്‍ സ്റ്റേറ്റ് വിസിറ്റും നടത്തി. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി മോദി എന്നിവരുമായി ചര്‍ച്ച നടത്തിയ അദ്ദേഹം തീവ്രവാദത്തെ അപലിപ്പിക്കുകയും ചെയ്തു.

തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് എല്ലാ രാജ്യങ്ങളും അവസാനിപ്പിക്കണമെന്ന ഇന്ത്യയുടെ നിലപാടിനോട് സൗദി കിരീടവകാശി യോജിച്ചു. ഇന്ത്യയ്‌ക്കൊപ്പം സൗദി നില്‍ക്കുന്നത് പാകിസ്താന് വലിയ ക്ഷീണമാണ്. എണ്ണ വരുമാനത്തിന് പുറമെ പുതിയ ആദായ മാര്‍ഗങ്ങള്‍ തേടുന്ന സൗദി ഇന്ത്യയില്‍ വലിയ നിക്ഷേപങ്ങള്‍ക്ക് ഒരുങ്ങുന്നതും പാകിസ്താന്‍ സംശയത്തോടെയാണ് കാണുന്നത്.

ഇന്ത്യയിലെ എണ്ണ ശുദ്ധീകരണ ശാല, സ്റ്റാര്‍ട്ട് അപ്പുകള്‍ എന്നിവയില്‍ നിക്ഷേപമിറക്കാന്‍ സൗദി തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വേഗത്തിലാക്കുന്നതിന് പ്രത്യേക ഓഫീസ് ഇന്ത്യയില്‍ തുറക്കാനും സൗദി തീരുമാനിച്ചു. ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് ചരക്കു ഇടനാഴിക്ക് സൗദി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സൗദിയുടെ വളര്‍ച്ചയില്‍ ഇന്ത്യക്കാര്‍ നല്‍കുന്ന പങ്ക് ബിന്‍ സല്‍മാന്‍ എടുത്തുഞ്ഞു.

സൗദി ഇന്ത്യയുമായി അടുക്കുന്നത് സംശകരമാണ് എന്ന രീതിയിലായിരുന്നു പാകിസ്താനിലെ പ്രമുഖ പത്രമായ ഡോണ്‍ ന്യൂസിന്റെ വിശകലനം. കശ്മീര്‍ വിഷയത്തില്‍ മുസ്ലിം രാജ്യങ്ങള്‍ തുടരുന്ന നിലപാടും പത്രം ചോദ്യം ചെയ്തു. ഇന്ത്യയുമായുള്ള ബന്ധത്തിലൂടെ ലഭിക്കുന്ന സാമ്പത്തിക നേട്ടമാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നും പത്രം കുറ്റപ്പെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+