കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാളിനെ വീണ്ടും 'ഹിന്ദു രാഷ്ട്രം' ആക്കണമെന്ന്... പറയുന്നത് മുസ്ലീങ്ങള്‍!!!

Google Oneindia Malayalam News

കാഠ്മണ്ഡു: നേപ്പാള്‍ ഒരു ഹിന്ദു രാഷ്ട്രമായിരുന്നു. എന്നാല്‍ മാവോയിസ്റ്റുകളുടെ നേതൃത്വത്തില്‍ ജനാധിപത്യ ഭരണം വന്നപ്പോള്‍ അവര്‍ നേപ്പാളിനെ ഒരു മതേതര രാഷ്ട്രമാക്കുകയായിരുന്നു.

ഇപ്പോഴും നേപ്പാളില്‍ ഭരണ സ്ഥിരത വന്നിട്ടില്ല. അതിനിടയ്ക്ക് ഹിന്ദു സംഘടനകള്‍ രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. എന്നാലിപ്പോള്‍ ഈ ആവശ്യം ഉന്നയിക്കുന്നത് ഹിന്ദുക്കള്‍ മാത്രമല്ല.

Nepal Map

നേപ്പാളിനെ പഴയതുപോലെ ഹിന്ദു രാഷ്ട്രമാക്കണം എന്നാവശ്യപ്പെട്ട് രംഗത്ത് വരുന്നത് മുസ്ലീം നേതാക്കളാണ്. ഹിന്ദു രാഷ്ട്രത്തില്‍ തങ്ങള്‍ കുറച്ചുകൂടി സുരക്ഷിതരായിരുന്നു എന്നാണ് രപ്തി മുസ്ലീം സൊസൈറ്റി ചെയര്‍മാന്‍ അംജദ് അലി പറയുന്നത്. ഹിന്ദു രാഷ്ട്രം പുനസ്ഥാപിയ്ക്കാന്‍ വേണ്ടി സമരം നയിക്കുമെന്നാണ് അംജദ് അലി പറയുന്നത്.

മതേതര രാഷ്ട്രമായതിന് ശേഷം നേപ്പാളില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ മതപരിവര്‍ത്തനത്തിനായി ആളുകളെ സ്വാധീനിയ്ക്കുന്നുണ്ടെന്നാണ് ഒരു ആരോപണം. ഈ ആരോപണം ഉന്നയിച്ചിരിയ്ക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ അംഗമായ അനാര്‍ഖലി മിയ ആണ്. ഇവര്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തിപരമായ അനുഭവം ഉണ്ടത്രെ. നേപ്പാള്‍ മതേതരത്വം സ്വീകരിയ്ക്കരുതെന്നാണ് ഇവര്‍ പറയുന്നത്. അങ്ങനെ വന്നാല്‍ ഭാവിയില്‍ വലിയ കുഴപ്പങ്ങള്‍ ഉണ്ടാകുമത്രെ.

നേപ്പാളില്‍ ഹിന്ദുക്കളേയും മുസ്ലിങ്ങളേയും ഭിന്നിപ്പിയ്ക്കാനുള്ള ഗൂഢ നീക്കം നടക്കുന്നതായാണ് രാഷ്ട്രവാദി മുസ്ലീം മഞ്ച് ചെയര്‍മാന്‍ ബാബു ഖാന്‍ പത്താന്‍ പറയുന്നത്.

English summary
In an unusual move, Muslims in Nepal have backed the ongoing campaign for reinstating the country's erstwhile Hindu identity, saying they are more "secure" under a Hindu state than under a secular Constitution.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X