ട്വിറ്റർ സിഇഒയെ പുറത്താക്കിയാൽ 42 മില്യൺ ഡോളർ നൽകണമെന്ന റിപ്പോർട്ടുമായി ഗവേഷണ സ്ഥാപനം
ന്യൂയോർക്ക്; സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ സിഇഒ പരാഗ് അഗർവാളിനെ പുറത്താക്കിയാൽ അദ്ദേഹത്തിന് 42 ദശലക്ഷം ഡോളർ നൽകേണ്ടി വരുമെന്ന് റിപ്പോർട്ട്. ഗവേഷണ സ്ഥാപനമായ ഇക്വിലാർ ആണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. ടെസ്ല സിഇഒ ആയ എലോൺ മസ്ക് കഴിഞ്ഞ ദിവസം ട്വിറ്റർ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്ത് വന്നത്. കമ്പനിയിലെ നിയന്ത്രണത്തിൽ മാറ്റം വരുത്തി 12 മാസത്തിനുള്ളിൽ പുറത്താക്കിയാലാണ് അ ഗർവാളിന് ഈ തുക ലഭിക്കുക.
ഇക്വിലാറിന്റെ എസ്റ്റിമേറ്റിൽ അഗർവാളിന്റെ ഒരു വർഷത്തെ അടിസ്ഥാന ശമ്പളവും എല്ലാ ഇക്വിറ്റി അവാർഡുകളുടെയും ത്വരിതപ്പെടുത്തിയ വെസ്റ്റിംഗും ഉൾപ്പെട്ടിട്ടുണ്ട്. മസ്‌കിന്റെ ഒരു ഷെയറിന് $54.20 എന്ന ഓഫർ വിലയും കമ്പനിയുടെ സമീപകാല പ്രോക്‌സി സ്റ്റേറ്റ്‌മെന്റിലെ നിബന്ധനകളും അടിസ്ഥാനമാക്കിയാണ് ഇത് കണക്ക് കൂട്ടിയിരിക്കുന്നതെന്ന് ഇക്വിലാർ വക്താവ് പറഞ്ഞു. അതേ സമയം ഇക്വിലാറിന്റെ എസ്റ്റിമേറ്റിനെക്കുറിച്ച് പ്രതികരിക്കാൻ ട്വിറ്റർ പ്രതിനിധികൾ തയ്യാറായില്ല. മുമ്പ് ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫീസറായിരുന്ന അഗർവാളിനെ നവംബറിലാണ് കമ്പനിയുടെ സിഇഒ ആയി നിയമിക്കുന്നത്. ട്വിറ്ററിന്റെ പ്രോക്സി പ്രകാരം 2021-ലെ അദ്ദേഹത്തിന്റെ ആകെ നഷ്ടപരിഹാരം $30.4 മില്യൺ ആയിരുന്നു,

അതേ സമയം 44 ബില്യൺ ഡോളറിന് ആണ് എലോൺ മസ്ക് കഴിഞ്ഞ ദിവസം ട്വിറ്റർ വിലക്ക് വാങ്ങിയത്. 2013 മുതൽ ഒരു പൊതു കമ്പനിയെന്ന നിലയിൽ പ്രവർത്തനം ആരംഭിച്ച ട്വിറ്റർ ഇനി മസ്കിന്റെ നിയന്ത്രണത്തിലായിരിക്കും. നേരത്തെ ട്വിറ്ററിൽ 9.2 ശതമാനം ഓഹരി മക്സിന് സ്വന്തമായി ഉണ്ടായിരുന്നു. എന്നാൽ ട്വിറ്റർ മാനേജ്‌മെന്റിൽ തനിക്ക് വിശ്വാസമില്ലെന്ന് ഇദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ഇത് മാനേജുമെന്റുമായുള്ള ശത്രുത വർധിക്കാൻ കാരണമായി. തുടർന്നാണ് ട്വിറ്റർ സ്വന്തമാക്കാൻ മക്സ് തയ്യാറായത്. മസ്‌കിന്റെ ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാരന്‍ ഓഹരി ഉടമകളില്‍ നിന്ന് സമ്മര്‍ദമുണ്ടായിരുന്നു. തുടര്‍ന്ന് അടിയന്തര പ്രാധാന്യത്തോടെ ബോര്‍ഡ് അംഗങ്ങള്‍ ചര്‍ച്ച നടത്തുകയും ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യമുള്ള പ്ലാറ്റഫോം ആയി മാറണമെങ്കില്‍ ട്വിറ്റര്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളതാവണം എന്നാണ് മസ്‌കിന്റെ നിലപാട്. നിലവിൽ ട്വിറ്ററിനുള്ള പല നിയന്ത്രണങ്ങളും നീക്കുന്നതിന് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മക്സ് സൂചന നൽകിയിരുന്നു. തന്റെ ഏറ്റെടുക്കലിനെ എതിർക്കുന്നവരും അവരുടെ അഭിപ്രായ ഭിന്നതകളോടെ തന്നെ ട്വിറ്ററിൽ തുടരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ഇലോൺ മസ്‌ക് കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ട്വിറ്റർ വാങ്ങുന്നതുമായി ബന്ധപ്പെട്ട് നിരവധി ഓഹരിയുടമകളുമായി മസ്‌ക് ചര്‍ച്ച നടത്തിയിരുന്നു.












Click it and Unblock the Notifications