കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖിനെ നൈസായിട്ട് ഒഴിവാക്കി;വിസാവിലക്കില്‍ ട്രംപിന്റെ പുതിയ ഉത്തരവ്, പുതിയ വിസയില്ല

Google Oneindia Malayalam News

വാഷിംഗ്ടണ്‍: വിസാ വിലക്കുള്ള മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്ന് ഇറാഖിനെ ഒഴിവാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിങ്കളാഴ്ച ട്രംപ് ഒപ്പുവച്ച വിസാവിലക്ക് സംബന്ധിച്ച ഉത്തരവില്‍ നിന്നാണ് ഇറാഖിനെ ഒഴിവാക്കിയിട്ടുള്ളത്. നേരത്തെ ട്രംപ് ഒപ്പുവച്ച വിസാവിലക്ക് ഫെഡറല്‍ കോടതി ഇടപെട്ട് തടഞ്ഞുവച്ചതിന് പിന്നാലെയാണ് ട്രംപ് പുതിയ ഉത്തരവില്‍ ഒപ്പുവയ്ക്കുന്നത്. പുതിയ ഉത്തരവില്‍ പരാമര്‍ശിക്കുന്ന ആറ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് 90 ദിവസത്തേയ്ക്ക് വിസാ വിലക്ക് ഏര്‍പ്പെടുത്തിയ അമേരിക്ക പുതിയ വിസ അനുവദിക്കില്ലെന്നും ഇതിനൊപ്പം വ്യക്തമാക്കുന്നുണ്ട്.

മാര്‍ച്ച് 16 മുതലാണ് അമേരിക്കയില്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരിക. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെ വിലക്കുന്നതിനെതിരെ അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും കടുത്ത പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ മുസ്ലിം വിരോധമല്ല നീക്കത്തിന് പിന്നിലെന്നും രാജ്യത്തെയും പൗരന്മാരെയും ഭീകരവാദത്തില്‍ സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ഇറാഖ് ഔട്ട്

ഇറാഖ് ഔട്ട്

ഇറാന്‍, ഇറാഖ്, ലിബിയ, സിറിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ ആറ് രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് 90 ദിവസത്തേയ്ക്ക് വിസാവിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിലാണ് ട്രംപ് ഒപ്പുവച്ചിട്ടുള്ളത്. ഇതിനൊപ്പം അഭയാര്‍ത്ഥി പദ്ധതികളും 120 ദിവസത്തേയ്ക്ക് നിര്‍ത്തിവച്ചിട്ടുണ്ട്.

 വിസാവിലക്കും വിവാദവും

വിസാവിലക്കും വിവാദവും

ജനുവരി 27ന് ട്രംപ് ഒപ്പുവച്ച ഉത്തരവില്‍ ഇറാഖ് ഉള്‍പ്പെട്ടിരുന്നുവെങ്കിലും ഭീകരവാദത്തിനെതിരെ ഇറാഖ് സ്വീകരിക്കുന്ന നടപടികള്‍ കണക്കിലെടുത്ത് വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇറാഖിനെ നീക്കാമെന്നതാണ് അമേരിക്കയുടെ തീരുമാനം. അമേരിക്കയുടെ നിലപാട് വ്യക്തമായതോടെ ഐസിസ് ഭീകരര്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി ഇറാഖ് വിസാ സ്‌ക്രീനിംഗ്, ഡാറ്റ ഷെയറിംഗ്, എന്നിവയും ശക്തമാക്കിയിരുന്നു.

സുരക്ഷയ്ക്ക് വേണ്ടി

സുരക്ഷയ്ക്ക് വേണ്ടി

ആറ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസാവിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് പൊതുസുരക്ഷയ്ക്കുള്ളതാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, ഹോം ലാന്‍ഡ് സെക്യൂരിറ്റി ആന്‍ഡ് ജസ്റ്റിസ് ഡിപ്പാര്‍ട്ട് അധികൃതര്‍ വ്യക്തമാക്കുന്നു. വിലക്കേര്‍പ്പെടുത്തിയ രാഷ്ട്രങ്ങള്‍ ഭീകരവാദത്തിന്റെ സ്‌പോണ്‍സര്‍മാരാണെന്നും അധികൃതര്‍ ആരോപിക്കുന്നു.

കേസും കോടതിയും അവകാശങ്ങളും

കേസും കോടതിയും അവകാശങ്ങളും

ഒമ്പത് ഡസനിലധികം ഹര്‍ജികളാണ് ട്രംപിന്റെ വിസാവിലക്കിനെ ചോദ്യം ചെയ്ത് അമേരിക്കയിലെ വിവിധ കോടതികളില്‍ ഇതിനകം സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഭരണഘടനാപരമായ സുരക്ഷിതത്വം ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന്് കാണിച്ച് വാഷിംഗ്ടണ്‍ സ്റ്റേറ്റും കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ വിസാവിലക്ക് തടഞ്ഞുവച്ച ഫെറഡല്‍ കോടതിയെയും ജഡ്ജിമാരെയും വിമര്‍ശിച്ച് ട്രംപ് നേരത്തെ രംഗത്തെത്തുകയും ചെയ്തിരുന്നു

അഭയാര്‍ത്ഥികള്‍ക്ക് രക്ഷയില്ല

അഭയാര്‍ത്ഥികള്‍ക്ക് രക്ഷയില്ല

സിറിയ, ലിബിയ, സുഡാന്‍, ഇറാന്‍, സൊമാലിയ, യെമന്‍ ഉള്‍പ്പെടെ ആറ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ 120 ദിവസത്തെ താല്‍ക്കാലിക വിസാ വിലക്കിന് പുതിയ ഉത്തരവിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ 50,000 പേരില്‍ അധികം അഭയാര്‍ത്ഥികളായി സ്വീകരിക്കില്ലെന്നും ഉത്തരവ് ചൂണ്ടിക്കാണിക്കുന്നു.

English summary
President Donald Trump signed a new travel ban Monday that administration officials said they hope will end legal challenges over the matter by imposing a 90-day ban on the issuance of new visas for citizens of six majority-Muslim nations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X