ആഭ്യന്തര മന്ത്രിയെ പുറത്താക്കി സുനാക്, ഡേവിഡ് കാമറൂണിന്റെ തിരിച്ചുവരവ്, ക്യാബിനറ്റില്‍ പുതിയ റോള്‍
ലണ്ടന്‍: ബ്രിട്ടനില്‍ വന്‍ രാഷ്ട്രീയമാറ്റം. ആഭ്യന്തര മന്ത്രി സുവെല്ല ബ്രാവര്‍മാനെ പ്രധാനമന്ത്രി റിഷി സുനാക് പുറത്താക്കി. വമ്പന്‍ പുനസംഘടനയാണ് നടക്കുന്നത്. സര്‍വ മേഖലയിലും മാറ്റം വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ പലസ്തീന് അനുകൂല മാര്‍ച്ചിനെ പോലീസ് കൈകാര്യം ചെയ്ത വിധത്തെ സുവെല്ല വിമര്‍ശിച്ചിരുന്നു. ഇതാണ് അവരുടെ മന്ത്രിസ്ഥാനം തെറിക്കാന്‍ കാരണമായത്.
അതേസമയം സുവെല്ലയുടെ പരാമര്‍ശം വിവാദമായതോടെ പ്രതിപക്ഷ എംപിമാരും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളും രൂക്ഷമായി സുനാകിനെ വിമര്‍ശിച്ചിരുന്നു. ഇവരെ പുറത്താക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. പ്രധാനമന്ത്രിയുടെ ആവശ്യം സുവെല്ല അംഗീകരിക്കുകയായിരുന്നു. വിദേശ കാര്യ സെക്രട്ടറി ജെയിംസ് ക്ലവര്‍ലി പുതിയ ആഭ്യന്തര മന്ത്രിയായിരിക്കുകയാണ്. നേരത്തെ തന്നെ ക്ലവര്ലിക്കാണ് മന്ത്രിയാവാന്‍ അവസരമുണ്ടാവുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മന്ത്രിസഭ അഴിച്ചുപണി സുനാക് ആരംഭിച്ചിരിക്കുന്നത്. ബ്രിട്ടനിലെ വമ്പന്‍ തിരിച്ചുവരവുകളിലൊന്ന് നടന്നിരിക്കുകയാണ്. മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ക്യാബിനറ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്. വളരെ അമ്പരപ്പിക്കുന്ന തീരുമാനമാണിത്. വിദേശ കാര്യ സെക്രട്ടറിയായി കാമറൂണിനെ നിയമിച്ചിരിക്കുകയാണ്. ഇത് ക്യാബിനറ്റ് റാങ്കോടെയുള്ള നിയമനമാണ്. 2010 മുതല്‍ 2016 വരെ ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്നു ഡേവിഡ് കാമറൂണ്‍. ബ്രെക്സിറ്റ് വോട്ടെടുപ്പിനെ തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചത്.
നേരത്തെ തന്നെ സുവെല്ല ബ്രാവര്മാരും സുനാകും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. സുനാകിനെ ധിക്കരിച്ച് സുവെല്ല നേരത്തെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പോലീസ് പ്രതിഷേധങ്ങളെ വ്യത്യസ്ത രീതിയിലാണ് നേരിടുന്നതെന്നും, ഇരട്ടത്താപ്പ് ഇതിലുണ്ടെന്നും സുവെല്ല ആരോപിച്ചിരുന്നു. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി ഉന്നയിച്ച അതേ ആരോപണമായിരുന്നു ഇത്. പലസ്തീന് അനുകൂല റാലിയെ പോലീസ് നേരിട്ട രീതിയാണ് പ്രശ്നങ്ങള്‍ വഷളാക്കിയതെന്ന് ആരോപണമുണ്ട്.
140ഓളം ആളുകള്‍ അറസ്റ്റിലായിരുന്നു. തീവ്ര വലതുപക്ഷ പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടിയിരുന്നു. മൂന്ന് ലക്ഷത്തോളം വരുന്ന പലസ്തീന് അനുകൂലവാദികള്‍ പ്രതിഷേധത്തിനുണ്ടായിരുന്നു. അതേസമയം നല്ല രീതിയില്‍ പ്രവര്‍ത്തിക്കാത്ത മന്ത്രിമാരെ മുഴുവന്‍ മാറ്റും. പകരം സഖ്യകക്ഷികളില്‍ നിന്നുള്ള മന്ത്രിയാക്കാനാണ് സുനാക്കിന്റെ നീക്കം.
അതേസമയം സുവേല വലതുപക്ഷ നേതാവാണ്. പക്ഷേ രണ്ട് വിഭാഗങ്ങള്‍ക്കും പ്രതിഷേധം നടത്താന്‍ അനുമതി നല്കി ഇവര്‍ പ്രശ്നം വഷളാക്കിയെന്നാണ് പരാതി. 2021ല്‍ വലിയൊരു അഴിമതി ആരോപണത്തില്‍ വീണതോടെ കാമറൂണിന്റെ ഭാവി അവസാനിച്ചു എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിധിയെഴുതിയിരുന്നു. ഗ്രീന്‍സില്‍ ക്യാപിറ്റലുമായി ചേര്‍ത്തുള്ള ഈ വിവാദം കാമറൂണിന്റെ പ്രതിച്ഛായയെ നശിപ്പിച്ചിരുന്നു. ഹൗസ് ഓഫ് ലോര്‍ഡ്സ്, പാര്‍ലമെന്റ് അപ്പര്‍ ചേംബറിന്റെയും ഭാഗമായിരിക്കും ഇനി കാമറൂണ്‍. ഈ പദവി താന്‍ അഭിമാനത്തോടെ ഏറ്റെടുക്കുന്നുവെന്നും, ബ്രിട്ടന് അന്താരാഷ്ട്ര വെല്ലുവിളി നേരിടുന്ന സമയമാണെന്നും അദ്ദേഹം പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications