കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിമ്മും റൂഹാനിയും ഒന്നിക്കുന്നു.... പൈശാചിക സഖ്യം... യുഎസ്സിനെ ഭയപ്പെടുത്തുന്നു!!

Google Oneindia Malayalam News

തെഹറാന്‍: അമേരിക്കയുടെ ശക്തമായ ഉപരോധ കുരുക്കുകളില്‍ വലയുന്ന രണ്ട് രാജ്യങ്ങളാണ് ഉത്തരകൊറിയയും ഇറാനും. ഉ.കൊറിയന്‍ ഭരണാധികാരം കിം ജോങ് ഉന്‍ അടുത്തിടെയാണ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തി ആണവനിരായുധീകരണം നടത്താമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ ഇരുവരും തമ്മിലുള്ള മഞ്ഞുരുകിയതായി സൂചനയുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ വന്ന യുഎന്‍ റിപ്പോര്‍ട്ടിലടക്കം ഉത്തരകൊറിയ ആണവപരീക്ഷണം പുനരാരംഭിച്ചതായി കണ്ടെത്തിയിരുന്നു. ഇതോടെ പ്രതിസന്ധികള്‍ വീണ്ടും തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ഇറാനെതിരെ കഴിഞ്ഞ ദിവസമാണ് ഉപരോധം യുഎസ് കൊണ്ടുവന്നത്. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നു, ആണവക്കരാറിലെ കൃത്രിമത്വം എന്നിവ ചൂണ്ടിക്കാട്ടിയാണ് യുഎസ് ഇറാനെതിരെ ഉപരോധം കൊണ്ടുവന്നത്. അതേസമയം ഇറാനും ഉത്തരകൊറിയയും അമേരിക്കയ്‌ക്കെതിരെ ഒന്നിക്കുകയാണ്. യുഎസ് അനാവശ്യമായി തങ്ങളെ ലക്ഷ്യമിടുന്നു എന്നാണ് ഇവര്‍ ആരോപിക്കുന്നത്. അതേസമയം യൂറോപ്പ്യന്‍ യൂണിയന്‍ ഇറാനെ പിന്തുണയ്ക്കുന്നുണ്ട്.

പൈശാചിക ശക്തികളുടെ സഖ്യം

പൈശാചിക ശക്തികളുടെ സഖ്യം

ഉ.കൊറിയയുടെയും ഇറാന്റെയും സഖ്യത്തെ പണ്ട് അമേരിക്ക വിശേഷിപ്പിച്ചത് പൈശാചിക ശക്തികളുടെ സഖ്യമെന്നാണ്. ഇറാന്‍-ഇറാഖ് യുദ്ധ സമയത്തായിരുന്നു ഇത്. ഇക്കാലത്ത് ഉത്തരകൊറിയ ആയുധങ്ങളും സൈനികരെയും കൊടുത്ത് ഇറാനെ സഹായിച്ചിരുന്നു. 2002ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ഡബ്ല്യു ബുഷാണ് ഈ സഖ്യത്തെ ഇങ്ങനെ വിശേഷിപ്പിച്ചത്. ഈ സഖ്യം യുദ്ധത്തിന് ശേഷവും കൈവിട്ടിട്ടില്ലെന്നാണ് സൂചന.

അമേരിക്കയെ വിശ്വസിക്കാന്‍ കൊള്ളില്ല

അമേരിക്കയെ വിശ്വസിക്കാന്‍ കൊള്ളില്ല

ഇറാനിയന്‍ പ്രസിഡന്റ് ഉത്തരകൊറിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി വരുന്നുണ്ട്. അമേരിക്കയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് റൂഹാനി തുറന്നടിച്ചിരിക്കുന്നത്. ഉ.കൊറിയയുടെ ആണവ പരീക്ഷണങ്ങള്‍ തുരങ്കം വെക്കാനാണ് യുഎസിന്റെ ശ്രമമെന്നാണ് റൂഹാനിയുടെ ആരോപണം. ഇറാന് യുഎസിന്റെ ഉപരോധം വന്നതിന് പിന്നാലെ ഉ.കൊറിയന്‍ പ്രതിനിധി ഇറാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

ഇറാനെ ഒന്നിനും കൊള്ളാത്തവരാക്കി

ഇറാനെ ഒന്നിനും കൊള്ളാത്തവരാക്കി

ആണവക്കരാര്‍ എന്ന പേരില്‍ അമേരിക്ക കൊണ്ടുവന്ന കാര്യങ്ങള്‍ ഇറാനെ വിശ്വസിക്കാന്‍ കൊള്ളാത്തവരും ആശ്രയിക്കാനാവാത്തവരും ആക്കി തീര്‍ക്കുകയായിരുന്നു. ലോകത്ത് പലയിടത്തും വന്ന കാര്യങ്ങളുമായി ഒത്തുപോകാന്‍ പോലും ഇക്കാരണത്താല്‍ സാധിച്ചില്ലെന്ന് റൂഹാനി പറഞ്ഞു. ഈ സാഹചര്യത്തില്‍ സൗഹൃദരാജ്യങ്ങളുമായി ബന്ധം കൂടുതല്‍ ദൃഢമാക്കും. അന്താരാഷ്ട്ര സമൂഹത്തോട് കൂടുതല്‍ ഇടപഴകുമെന്നും റൂഹാനി പറഞ്ഞു.

ഒരുമിച്ച് പ്രവര്‍ത്തിക്കും

ഒരുമിച്ച് പ്രവര്‍ത്തിക്കും

ഇറാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് ഉ.കൊറിയ പ്രഖ്യാപിച്ചിരിക്കുന്നത്. ആണവക്കരാറില്‍ നിന്ന് പിന്‍മാറാനുള്ള അമേരിക്കയുടെ തീരുമാനം അന്താരാഷ്ട്ര ചട്ടങ്ങള്‍ക്ക് എതിരാണെന്ന് ഉ.കൊറിയ ആരോപിച്ചു. ഇറാനുമായി വ്യാപാര ബന്ധം മുതലുള്ള കാര്യങ്ങളില്‍ സഹകരിക്കാനാണ് ഉ.കൊറിയയുടെ തീരുമാനം. അതേസമയം അമേരിക്കയെ ഭയന്ന് കമ്പനികള്‍ ഇറാന്‍ വിട്ടുപോകാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിന് ആശ്വാസം നല്‍കുന്നതാണ് യൂറോപ്പ്യന്‍ യൂണിയന്റെയും ഉ.കൊറിയയുടെയും തീരുമാനങ്ങള്‍.

ആരും ഒന്നും ചെയ്യാന്‍ പോകുന്നില്ല

ആരും ഒന്നും ചെയ്യാന്‍ പോകുന്നില്ല

ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി ഉപരോധത്തിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ആരും ഭയപ്പെടേണ്ട. ആരും ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്ന് ഖമേനി പറഞ്ഞു. അതേസമയം നേരത്തെ റൂഹാനിയുടെ ഭരണത്തെയും സാമ്പത്തിക പ്രതിസന്ധിയെയും ചോദ്യം ചെയ്ത് ഖമേനി രംഗത്തെത്തിരുന്നു. ഇത് റൂഹാനിയെ പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പ്രസ്താവന സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതാണ്.

പിന്നോട്ടില്ല.....

പിന്നോട്ടില്ല.....

ട്രംപിനെ പേടിച്ച് ഒരടി പോലും പിന്നോട്ടില്ലെന്ന് റൂഹാനി പറഞ്ഞു. ഉപരോധത്തിലൂടെ ഇറാനെ പ്രകോപിപ്പിച്ചാല്‍ അതിന്റെ ഫലം യുഎസ് അനുഭവിക്കേണ്ടി വരും. ഇറാന്‍ എണ്ണ കയറ്റുമതി ചെയ്യില്ലെന്നും മറ്റുള്ളവര്‍ക്ക് അത് ചെയ്യാനാവുമെന്നും യുഎസ് കരുതേണ്ടെന്നും റൂഹാനി മുന്നറിയിപ്പ് നല്‍കി. അതേസമയം ഹോര്‍മുസ് കടലിടുക്ക് തടയാനുള്ള നീക്കമാണോ റൂഹാനിയുടെ വാക്കുകളില്‍ ഉള്ളതെന്ന് അമേരിക്ക ഭയപ്പെടുന്നുണ്ട്.

ഇറാന് പിന്തുണ

ഇറാന് പിന്തുണ

യുഎസിന്റെ ഉപരോധത്തെ ഭയക്കാതെ പ്രമുഖ രാജ്യങ്ങള്‍ ഇറാനെ പിന്തുണച്ചിട്ടുണ്ട്. റഷ്യ, ചൈന, തുര്‍ക്കി, എന്നിവര്‍ക്ക് പുറമേ യൂറോപ്പ്യന്‍ രാജ്യങ്ങളും പിന്തുണ അറിയിച്ചിട്ടുണ്ട്. ഇറാനുമായി വ്യാപാര ബന്ധം തുടരുമെന്നാണ് പ്രഖ്യാപനം. അങ്ങനെയെങ്കില്‍ ഇറാനുമായി എണ്ണവ്യാപാരം ഇവര്‍ തുടര്‍ന്നേക്കും. യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ നിയമങ്ങള്‍ പാലിച്ചാണ് ചൈന ഇറാനുമായി വ്യാപാരം നടത്തുകയെന്ന് ഷീ ജിന്‍ പിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനയില്‍ നിന്ന് 15 ബില്യണും തുര്‍ക്കിയില്‍ നിന്ന് 9.5 ബില്യണുമാണ് ഇറാന് ലഭിക്കുക. തുര്‍ക്കിയിലേക്ക് ജൈവ വാതകമാണ് കയറ്റി അയക്കുന്നത്.

യുഎസ്സുമായി ചര്‍ച്ചയില്ല

യുഎസ്സുമായി ചര്‍ച്ചയില്ല

യുഎസ്സുമായി ഒരു തരത്തിലുമുള്ള ചര്‍ച്ചയില്ലെന്ന് തീര്‍ത്ത് പറഞ്ഞിരിക്കുകയാണ് ഇറാന്‍. യാതൊരു കാരണവുമില്ലാതെ ആണവക്കരാറില്‍ നിന്ന് പിന്‍വാങ്ങിയ ട്രംപിനോട് എന്ത് സംസാരിക്കാനാണ് ഉള്ളതെന്ന് അദ്ദേഹം ചോദിക്കുന്നു. അതേസമയം ഈ വിഷയത്തില്‍ ഒറ്റപ്പെട്ടത് അമേരിക്കയാണ്. യുഎസ്സിന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് എല്ലാവരും കുറ്റപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇറാന്‍ അമേരിക്കയുമായി ചര്‍ച്ച നടത്തിയാല്‍ ഇറാനുള്ള മുന്‍തൂക്കം ഇല്ലാതാവും.

ട്രംപിന്റെ ഭീഷണി

ട്രംപിന്റെ ഭീഷണി

ഇറാനുമായി വ്യാപാരം നടത്തുന്നവര്‍ യുഎസിന്റെ ശത്രുക്കളായിരിക്കുമെന്നും അവരുമായി യാതൊരു ഇടപാടും ഉണ്ടായിരിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാമ്പത്തികമായി ഇറാനെ ഒറ്റപ്പെടുത്തുകയാണ് യുഎസ് ലക്ഷ്യമിടുന്നത്. ലോകസമാധാനത്തിന് വേണ്ടിയാണ്് തന്റെ ലക്ഷ്യമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാല്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ഇതിനെ തള്ളിയിട്ടുണ്ട്. യൂറോപ്പ്യന്‍ യൂണിയനും ട്രംപിന്റെ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ഹരിവന്‍ഷ് നാരായണ്‍ സിംഗ് ആരാണ്? മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് രാജ്യസഭാ ഉപാധ്യക്ഷനിലേക്കുള്ള വളര്‍ച്ചഹരിവന്‍ഷ് നാരായണ്‍ സിംഗ് ആരാണ്? മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് രാജ്യസഭാ ഉപാധ്യക്ഷനിലേക്കുള്ള വളര്‍ച്ച

കെപിസിസി പ്രസിഡന്റ്; ഇടപെട്ട് ലീഗ്, തങ്ങളുടെ ആഭ്യന്തരകാര്യത്തില്‍ ലീഗ് ഇടപെടേണ്ടെന്ന് കോണ്‍ഗ്രസ്കെപിസിസി പ്രസിഡന്റ്; ഇടപെട്ട് ലീഗ്, തങ്ങളുടെ ആഭ്യന്തരകാര്യത്തില്‍ ലീഗ് ഇടപെടേണ്ടെന്ന് കോണ്‍ഗ്രസ്

English summary
Iran's Rouhani tells North Korea that US cannot be trusted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X