മരിച്ചെന്ന് അഭ്യൂഹം: 9/11 വാർഷികത്തിൽ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് അയ്മൻ സവാഹിരി
ഭീകര സംഘടനയായ അൽഖ്വയ്ദാ കമാൻഡർ അയ്മൻ അൽ സവാഹിരി കൊല്ലപ്പെട്ടതായുള്ള പല വാർത്തകളും 2020ൽ വ്യാപകമായി പ്രചരിച്ചിരുന്നു. 2020 നവംബറിൽ അയ്മാൻ അൽ സവാഹിരിയുടെ മരണ വാർത്തയും പുറത്തുവന്നിരുന്നു. എന്നാൽ ഈ വാർത്തകളോട് അൽഖ്വയ്ദ പ്രതികരിക്കുകയോ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിക്കുകയോ ചെയ്തിരുന്നില്ല. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ 20ാം വാർഷിക ദിനത്തിലാണ് ഭീകര സംഘടന പുതിയ വാർത്തയുമായി രംഗത്തെത്തിയിട്ടുള്ളത്.

അൽഖ്വയ്ദ നേതൃത്വത്തിന്റെ നല്ലൊരു ശതമാനവും അഫ്ഗാനിസ്ഥാൻ പാകിസ്ഥാൻ അതിർത്ഥി പ്രദേശങ്ങളിൽ താമസിച്ചുവരുന്നുണ്ടെന്നാണ് ഐക്യരാഷ്ട്രസഭ ഇക്കഴിഞ്ഞ ജൂണിൽ വ്യക്തമാക്കിയിരുന്നു. അൽ സവാഹിരി ഇനി ജീവിച്ചിരിപ്പുണ്ടെങ്കിൽ പോലും പരസ്യമായി പ്രത്യക്ഷപ്പെടാൻ കഴിയാത്ത വിധം ഏറെ ദുർബലനാണെന്നും യുഎൻ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഏത് രാജ്യത്താണ് കഴിയുന്നതെന്ന് അന്ന് അൽഖ്വയ്ദ വെളിപ്പെടുത്തിയിരുന്നില്ല.

അൽ-സവാഹിരിക്ക് സമീപ വർഷങ്ങളിൽ അൽഖ്വയ്ദയ്ക്ക് പ്രാധാന്യം നഷ്ടപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യം ദുർബലമായെന്നാണ് വിദഗ്ദ്ധർ പറയുന്നത് . എന്നാൽ അൽഖ്വയ്ദ ഇതുവരെയും സവാഹിരിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. അബു മുഹമ്മദ് അൽ മസ്രി എന്നറിയപ്പെടുന്ന അൽ ഖ്വയ്ദയുടെ ഉപനേതാവ് അബ്ദുള്ള അഹ്മദ് അബ്ദുള്ളയെ ആഗസ്റ്റ് മാസത്തിൽ ടെഹ്‌റാനിൽ വെച്ച് യുഎസിന്റെ നിർദേശം അനുസരിച്ച് ഇസ്രായേൽ രഹസ്യമായി കൊലപ്പെടുത്തിയതായി ന്യൂയോർക്ക് ടൈംസ് 2020 നവംബറിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യവും അൽഖ്വയ്ദ സ്ഥിരീകരിച്ചിട്ടില്ല.

വേൾഡ് ട്രേഡ് ആക്രമണത്തിന്റെ 20ാം വാർഷികത്തിൽ അൽഖ്വയ്ദ നേതാവ് അയ്മൻ അൽ സവാഹിരിയുടെ പ്രസ്താവന പുറത്തുവിട്ട് അൽഖ്വയ്ദ. പലതവണ കൊല്ലപ്പെട്ടുവെന്ന് വ്യാപകമായി അഭ്യൂഹങ്ങൾ പ്രചരിച്ച നേതാവായിരുന്നു സവാഹിരി. 60 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് പ്രസ്താവന പുറത്തുവന്നിട്ടുള്ളത്. 'ജെറുസലേം ജൂതവൽക്കരിക്കപ്പെടില്ല' എന്ന തലക്കെട്ടിൽ ഡോക്യുമെന്ററിക്ക് സമാനമായ വീഡിയോ ആണ് ടെലഗ്രാമിൽ പുറത്തിറക്കിയിട്ടുള്ളത്.
സൂപ്പര്‍ ഹോട്ട് ലുക്കില്‍ മൃദുല മുരളി; ട്രെന്‍ഡിംഗായി ചിത്രങ്ങള്‍

ഒസാമ ബിൻ ലാദൻ ഒളിവിലായതിന് ശേഷമാണ് അയ്മാൻ അൽ സവാഹിരി അൽ-ഖ്വയ്ദയുടെ കമാൻഡർ സ്ഥാനത്തേക്ക് എത്തുന്നത്. 2020 നവംബറിൽ അയ്മാൻ അൽ സവാഹിരിയുടെ മരണ വാർത്തയും പുറത്തുവന്നിരുന്നു. രോഗം ബാധിതനായി മരിച്ചുവെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇതിന് ശേഷം സവാഹിരിയെക്കുറിച്ചുള്ള വീഡിയോയും പുറത്തുവരികയോ സവാഹിരിയെക്കുറിച്ചുള്ള ഒരു വിവരങ്ങളോ അൽഖ്വായ്ദ വെളിപ്പെടുത്തുകയോ ചെയ്തിരുന്നില്ല. എന്നിരുന്നാലും, ശനിയാഴ്ച അൽഖ്വായ്ദ പുറത്തിറക്കിയ പുതിയ വീഡിയോയിൽ അയ്മാൻ അൽ സവാഹിരി പൂർണ ആരോഗ്യവാനായിട്ടാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

സെപ്തംബർ 11 രാവിലെ മുതൽ തന്നെ സവാഹിരി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുമെന്ന് കാണിച്ച് ചില ടെലിഗ്രാം ചാനലുകളിൽ പ്രൊമോകൾ വരാൻ തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സവാഹിരിയുടെ വീഡിയോ പുറത്തുവരുന്നത്.
അതിനുശേഷം, അയ്മാൻ അൽ സവാഹിരി എഴുതിയ 852 പേജുള്ള ഒരു പുസ്തകവും ഒരു ടെലിഗ്രാം ചാനലിൽ പുറത്തിറങ്ങിയിരുന്നു. അതിൽ അദ്ദേഹം അൽ-ഖ്വയ്ദയുടെ ഭാവിയെക്കുറിച്ചാണ് സവാഹിരി സംസാരിക്കുന്നത്.

2021 ഏപ്രിലിൽ എഴുതിയതെന്ന് കരുതപ്പെടുന്ന പുസ്തകത്തിൽ, 2011 ൽ പാകിസ്താനിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട കശ്മീരി ജിഹാദി ഇല്യാസ് കശ്മീരി, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ഖ്വയ്ദ തലവൻ മൗലാന അസിം ഉമർ എന്നിവരെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. 2019 ൽ അഫ്ഗാനിസ്ഥാനിൽ വെച്ച് അഫ്ഗാൻ സൈന്യമാണ് ഇവരെ വധിക്കുന്നത്.

പുസ്തകം പുറത്തിറങ്ങി മണിക്കൂറുകൾക്ക് ശേഷമാണ് അയ്മാൻ അൽ-സവാഹിരിയുടെ 60 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തിറങ്ങുന്നത്. അതിൽ 2020-ൽ കൊല്ലപ്പെട്ട നിരവധി അൽ-ഖ്വയ്ദ ഭീകരരെ അദ്ദേഹം ഓർക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വീഡിയോയിൽ, അഫ്ഗാനിസ്ഥാനിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചോ താലിബാൻ ഭരണകൂടത്തിന്റെ തിരിച്ചുവരവിനെക്കുറിച്ചോ പരാമർശിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

വീഡിയോയിൽ ഒരിക്കൽ മാത്രമാണ് അഫ്ഗാനിസ്ഥാനെക്കുറിച്ച് സവാഹിരിപരാമർശിക്കുന്നത്. 20 വർഷത്തെ യുദ്ധത്തിനു ശേഷം അമേരിക്ക തകർന്നു തരിപ്പണമായി, ഒടുവിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് തിരിച്ചെത്തിയെന്നാണ് അയ്മാൻ അൽ സവാഹിരിയുടെ വാക്കുകൾ. താലിബാൻ ആധിപത്യം ഉറപ്പിച്ചതോടെ ആഗസ്റ്റ് 30 ഓടെ അമേരിക്കൻ സൈന്യം 20 വർഷത്തിന് ശേഷം അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങിയിരുന്നു. ഇതെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

"അമേരിക്കയുടെ ഹൃദയത്തെ മുറിവേൽപ്പിച്ച" 19 മുജാഹിദുകളെ ഓർക്കുകയും അമേരിക്ക ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത മുറിവുകൾ ഉണ്ടാക്കുകയും ചെയ്തുവെന്നും വീഡിയോയിൽ, അയ്മാൻ അൽ സവാഹിരി പരാമർശിച്ചു. ചില അൽഖ്വയ്ദാ ഭീകരരെയും 60 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ കാണിക്കുന്നുണ്ട്.

ബിൻ ലാദന്റെ മകൻ ഹംസ അൽഖ്വയ്ദയുടെ മുൻനിര നേതാവായി തിരഞ്ഞെടുപ്പെട്ടുവെങ്കിലും പിന്നീട് കൊല്ലപ്പെടുകയായിരുന്നു. 9/11 ആക്രമണത്തെ തുടർന്ന് അൽ ഖ്വയ്ദയ്ക്ക് പശ്ചിമേഷ്യയിൽ വലിയ തോതിലുള്ള സ്വീകാര്യത ലഭിച്ചിരുന്നു. ക്രൂരതകൾക്ക് പേരുകേട്ട ഐസിസ് അത്തരത്തിലുള്ള ഒരു ഭീകര സംഘടനയായിരുന്നു. പിടികൂടുന്നവരുടെ അവരുടെ തല വെട്ടുന്നതും ഇറാഖിന്റെയും സിറിയയുടെയും വലിയ ഭാഗങ്ങൾ പിടിച്ചെടുത്ത് ഐസിസ് മുന്നോട്ടുനീങ്ങിയതും ലോകത്തെ ഞെട്ടിച്ചിരുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications