Get Updates
Get notified of breaking news, exclusive insights, and must-see stories!

80 ലേക്ക് കൂപ്പ് കുത്തി രൂപ,പ്രതിസന്ധി: ചിരിച്ച് പ്രവാസികള്‍, നാട്ടിലേക്ക് പണമയക്കാന്‍ തിരക്ക്

മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ തകർന്നടിഞ്ഞ് രൂപ. ചൊവ്വാഴ്ച രൂപയുടെ മൂല്യം ഡോളറിന് 80.06 ആയി കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് ഇത്. വിദേശ നിക്ഷേപകർ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വന്‍തോതില്‍ വിറ്റഴിക്കല്‍ തുടരുന്നതിനാലാണ് ഇന്ത്യൻ രൂപയുടെ മൂല്യത്തില്‍ ഇടിവ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ വർഷം ഇതുവരെ രാജ്യത്തിന്റെ ഓഹരിവിപണിയില്‍ നിന്ന് ഏകദേശം 30 ബില്യൺ ഡോളറിന്റെ വിദേശ ഒഴുക്ക് ഉണ്ടായിട്ടുണ്ട്. എണ്ണ അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണയുടെ വില വർധനവും തിരിച്ചടിക്ക് കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.

രൂപയുടെ മൂല്യം പിടിച്ച് നിർത്തുന്നതിനായി

രൂപയുടെ മൂല്യം പിടിച്ച് നിർത്തുന്നതിനായി സ്വർണ്ണ ഇറക്കുമതിക്ക് തീരുവ ഉയർത്തുന്നത് ഉള്‍പ്പടേയുുള്ള നടപടികള്‍ കേന്ദ്രം നടത്തിവരുന്നുണ്ട്. കഴിഞ്ഞ ദിവസം 79.76 രൂപയിൽ വ്യാപാരം തുടങ്ങിയശേഷമാണ് 80ലേക്ക് കുത്തനെ പതിച്ചു. ഇന്ന് 79.9863 ൽ ആരംഭിച്ചതിന് ശേഷം ഡോളറിനെതിരെ രൂപയുടെ മൂല്യം 80.0163 എന്ന നിലയിലാണ് അവസാനിച്ചതെന്നാമ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു ഘട്ടത്തില്‍ 80.0175 ൽ എത്തി. ആദ്യ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 80.05 ൽ എത്തുകയും ചെയ്തിരുന്നു.

ഗ്ലാമർ ലുക്കില്‍ ഞെട്ടിച്ച് താരപുത്രി: ആരാധകർ ഏറ്റെടുത്ത് ഇഷാനി കൃഷ്ണയുടെ പുതിയ ചിത്രങ്ങള്‍

അടുത്തയാഴ്ച യു.എസ് കേന്ദ്ര ബാങ്കിന്റെ പലിശനിരക്ക്

അടുത്തയാഴ്ച യു.എസ് കേന്ദ്ര ബാങ്കിന്റെ പലിശനിരക്ക് പ്രഖ്യാപനം വരുന്നതിനാല്‍ രൂപയുടെ സമ്മർദ്ദം തുടരമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ആഭ്യന്തര ഓഹരികളുടെ വിറ്റഴിക്കല്‍ മൂലം ചൊവ്വാഴ്ച ഇന്ത്യൻ രൂപ തുടർച്ചയായ ഏഴാം സെഷനിൽ റെക്കോർഡ് താഴ്ചയിലെത്തിയെങ്കിലും സെൻട്രൽ ബാങ്കിന്റെ ഡോളർ വിൽപ്പന ഇടപെടൽ കൂടുതൽ നഷ്ടം പരിമിതപ്പെടുത്താൻ സഹായിക്കുകയായിരുന്നു.

80.05 എന്ന റെക്കോർഡ് താഴ്ന്ന നിലവാരത്തിലെത്തിയതിന്

80.05 എന്ന റെക്കോർഡ് താഴ്ന്ന നിലവാരത്തിലെത്തിയതിന് ശേഷം ഭാഗികമായി മാറ്റാവുന്ന രൂപ ഡോളറിന് 79.93/94 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങലിനൊപ്പം വർദ്ധിച്ചുവരുന്ന വ്യാപാര, കറന്റ് അക്കൗണ്ട് കമ്മി, ആഗോള മാന്ദ്യത്തിന്റെ അപകടസാധ്യതകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷിതമായ യുഎസ് ഡോളറിലേക്കുള്ള കൂടുമാറ്റം എന്നിവയും രൂപയ്ക്ക് തിരിച്ചടിയായി

ഈ വർഷം രാജ്യത്ത് നിന്നുള്ള വിദേശ ഫണ്ട് ഒഴുക്ക് കഴിഞ്ഞ

ഈ വർഷം രാജ്യത്ത് നിന്നുള്ള വിദേശ ഫണ്ട് ഒഴുക്ക് കഴിഞ്ഞ രണ്ട് വർഷത്തെ സംയോജിത നിക്ഷേപത്തേക്കാൾ കൂടുതലാണെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. വിദേശ നിക്ഷേപകർ ഈ വർഷം ഇന്ത്യൻ ആസ്തികളിൽ നിന്ന് റെക്കോർഡ് 29 ബില്യൺ ഡോളർ ഇതുവരെ പിൻവലിച്ചു. ഉയർന്ന ഇറക്കുമതി കാരണമാണ് രാജ്യത്തിന്റെ വ്യാപാര കമ്മി വർധിച്ചത്. 2022-23 ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയുടെ ചരക്ക് ഇറക്കുമതി 187.02 ബില്യൺ ഡോളറായിരുന്നു,

2021-22 ഏപ്രിൽ-ജൂൺ മാസങ്ങളിലെ 126.96 ബില്യൺ

2021-22 ഏപ്രിൽ-ജൂൺ മാസങ്ങളിലെ 126.96 ബില്യൺ ഡോളറിനേക്കാൾ 47.31 ശതമാനം വർധനവാണ് ഇത്തവണയുണ്ടായത്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തില്‍ ന്ത്യയുടെ ചരക്ക് കയറ്റുമതി 116.77 ബില്യൺ ഡോളറായി ഉയർന്നു, ഏപ്രിൽ-ജൂൺ 2021-22 ൽ രേഖപ്പെടുത്തിയ 95.54 ബില്യൺ ഡോളറിനേക്കാൾ 22.22 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

രൂപയില്‍ ഇറക്കുമതി, കയറ്റുമതി ഇടപാടുകള്‍

അതേസമയം, രൂപയില്‍ ഇറക്കുമതി, കയറ്റുമതി ഇടപാടുകള്‍നടത്താന്‍ ആര്‍ബിഐ ശ്രമംനടത്തിവരികയാണ്. ബാങ്കുകള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രൂപയെ അന്താരാഷ്ട്ര വ്യാപാര കറന്‍സിയാക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ നീക്കങ്ങളായിട്ടാണ് ഇതിനെ കാണുന്നത്. ഡോളറിന്റെ ഉപയോഗം ദുർബലമാക്കി രൂപയുടെ സ്വാധീനം വർധിപ്പിക്കുകയെന്ന ദീർഘകാല പദ്ധതിയുടെ ഭാഗമാണ് ഈ നീക്കം

മറുവശത്ത് രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്ക്

മറുവശത്ത് രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികള്‍ നെട്ടോട്ടത്തിലാണ്. ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സികളുടെയും വിനിമയ മൂല്യം വര്‍ദ്ധിച്ചിട്ടുണ്ട്. യുഎഇ ദിര്‍ഹത്തിനെതിരെ 21.65 മുതല്‍ 21.76 വരെയായിരുന്നു ഇന്നത്തെ രൂപയുടെ വിനിമയ മൂല്യം. ജനുവരിയില്‍ യുഎഇ ദിര്‍ഹത്തിനെതിരെ 20.10 എന്ന നിലയില്‍ നിന്ന് മേയ് മാസത്തില്‍ 21 ആയി ഉയര്‍ന്നിരുന്നു. സൌദി റിയാലിനും ഖത്തർ റിയാലിനുമൊക്കെ മൂല്യം ഉയർന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+