ഒറ്റ 'ക്ലിക്ക്' കൊണ്ട് അമേരിക്കന്‍ നാവിക സേനയെ തുടച്ച് നീക്കും!!! റഷ്യയുടെ കൈയ്യില്‍ 'ഇ-ബോംബ്'

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

മോസ്‌കോ: അമേരിക്കയ്ക്ക് ലോകത്തുള്ള ഏറ്റവും ശക്തരായ എതിരാളി റഷ്യ തന്നെ ആണ് ഇപ്പോഴും. സൈനികമായി നോക്കുമ്പോള്‍ പ്രത്യേകിച്ചു. എന്നാല്‍ വ്‌ലാദിമിര്‍ പുടിന്റെ സുഹൃത്തായ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയപ്പോള്‍ പ്രശ്‌നങ്ങള്‍ എല്ലാം അവസാനിച്ചു എന്ന പ്രതീക്ഷയില്‍ ആയിരുന്നു.

എന്നാല്‍ സിറിയയില്‍ അമേരിക്ക നടത്തിയ ആക്രമണവും ഉത്തര കൊറിയ്ക്ക് നേര്‍ക്ക് നടത്തിയ യുദ്ധാഹ്വാനങ്ങളും എല്ലാം സ്ഥിതിഗതികള്‍ അത്ര സുഖകരമല്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചു. ഒരു യുദ്ധം ഉണ്ടായാല്‍ അമേരിക്കയുടെ എതിര്‍പക്ഷത്ത് തന്നെ ആകും റഷ്യ ഉണ്ടാവുക.

അമേരിക്കയെ തങ്ങള്‍ക്ക് ഒരു ഭയവും ഇല്ലെന്ന് റഷ്യ വ്യക്തമാക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. അമേരിക്കന്‍ നാവിക സേനയെ ഒറ്റയടിക്ക് നിഷ്പ്രഭമാക്കാനുള്ള ശേഷിയുണ്ടത്രെ റഷ്യക്ക്.

അമേരിക്കന്‍ നാവിക സേന

ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ നാവിക സേനയാണ് അമേരിക്കയുടേത്. അങ്ങനെയുള്ള അമേരിക്കന്‍ നാവിക സേനയെ ഒറ്റയടിക്ക് നിഷ്പ്രഭമാക്കാന്‍ സാധിക്കും എന്നാണ് റഷ്യയുടെ അവകാശവാദം.

പുത്തന്‍ സാങ്കേതികവിദ്യ

തങ്ങളുടെ പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് യുദ്ധവിമാനങ്ങളും കപ്പലുകളും എന്തിന് മിസൈലുകള്‍ വരെ നിര്‍വ്വീര്യമാക്കാം എന്നാണ് റഷ്യന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമം റിപ്പോര്‍ട്ട് ചെയ്തത് എന്നാണ് വാര്‍ത്തകള്‍.

ഇലക്ട്രോണിക് ബോംബ്

ആറ്റം ബോംബോ, ന്യൂട്രോള്‍ ബോംബോ ഒന്നും അല്ല. ഇലക്ട്രോണിക് ബോംബ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇത് ഒരു ബോംബ് പോലും അല്ല എന്നതാണ് സത്യം.

റഷ്യന്‍ ഇലക്ട്രോണിക് വാര്‍ഫെയര്‍

റഷ്യന്‍ ഇലക്ട്രോണിക് വാര്‍ ഫെയര്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. വന്‍ സന്നാഹം തന്നെ ആണത്രെ ഇത്. കപ്പലുകളിലെ റഡാറുകള്‍ പോലും പ്രവര്‍ത്തിക്കാത്ത രീതിയില്‍ തങ്ങള്‍ക്ക് മാറ്റാനാകും എന്നാണ് അവകാശവാദം.

ഇലക്ട്രോണിക് തരംഗങ്ങള്‍

ഇലക്ട്രോണിക് തരംഗങ്ങള്‍ മാത്രം മതി, വന്‍ പടക്കോപ്പുകളൊന്നും വേണ്ട യുദ്ധം ജയിക്കാന്‍ എന്നൊക്കെയാണ് പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയുടെ യുദ്ധക്കപ്പലിന് മുകളിലൂടെ റഷ്യന്‍ വിമാനങ്ങള്‍ പറന്നത് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടാണ് എന്ന വാദവും ഉയര്‍ത്തുന്നുണ്ട്.

യുദ്ധം ആസന്നമാണോ?

റഷ്യയില്‍ നിന്നുള്ള ഇത്തരം വാര്‍ത്തകള്‍ ലോകരാഷ്ട്രങ്ങള്‍ നോക്കിക്കാണുന്നത് വേറെ രീതിയില്‍ ആണ്. പ്രത്യേകിച്ച് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍. ഒരു യുദ്ധത്തിനുള്ള കോപ്പുകൂട്ടല്‍ നടക്കുന്നുണ്ടോ എന്ന സംശയം ജനിപ്പിക്കുന്നതാണ് ഇത്.

English summary
Russia claims it can wipe out entire US Navy with a single ‘electronic bomb’ in bizarre propaganda report. Russian news report claims electronic signal jamming weapon can render planes, ships and missiles useless.
Please Wait while comments are loading...