ഒറ്റ ഡോസ് കൊവിഡ് വാക്‌സിനുമായി റഷ്യ, സ്പുട്‌നിക് ലൈറ്റ് വാക്‌സിന് ആരോഗ്യവകുപ്പ് അംഗീകാരം നല്‍കി
മോസ്‌കോ: കൊവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കെ റഷ്യയില്‍ നിന്നും ഒരു ആശ്വാസ വാര്‍ത്ത. കൊവിഡിനെ പ്രതിരോധിക്കാനുളള ഒറ്റ ഡോസ് വാക്‌സിന് റഷ്യന്‍ ആരോഗ്യവകുപ്പ് അംഗീകാരം നല്‍കി. സ്പുട്‌നിക് ലൈറ്റ് എന്നതാണ് വാക്‌സിന്റെ പേര്. ഇത് റഷ്യയുടെ തന്നെ സ്പുട്‌നിക് വി വാക്‌സിന്റെ ഒറ്റ ഡോസ് പതിപ്പാണ്. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആണ് വാക്‌സിന് വികസനത്തിനുളള സാമ്പത്തിക സഹായം നല്‍കിയത്.
സ്പുട്‌നിക് ലൈറ്റ് വാക്‌സിന് കൊവിഡ് വൈറസിന് എതിരെ 79.4 ശതമാനം പ്രതിരോധക്ഷമത ഉള്ളതായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പ്രസ്താവനയില്‍ അറിയിച്ചു. രണ്ട് ഡോസ് ആവശ്യമുളള സ്പുട്‌നിക് വി വാക്‌സിന് 91.6 ശതമാനം ആണ് ഫലപ്രാപ്തി.

2020 ഡിസംബര്‍ അഞ്ചിനും 2021 ഏപ്രില്‍ 15നും ഇടയില്‍ റഷ്യയില്‍ നടന്ന മാസ് വാക്‌സിനേഷന്‍ പരിപാടിയില്‍ സ്പുട്‌നിക് ലൈറ്റ് വാക്‌സിന്‍ നല്‍കുകയും 28 ദിവസങ്ങള്‍ക്ക് ശേഷം ഫലപ്രാപ്തി പരിശോധിക്കുകയും ചെയ്തതായാണ് കമ്പനി പ്രസ്താവനയില്‍ പറയുന്നത്. ലോകത്ത് 60 രാജ്യങ്ങളില്‍ കൊവിഡിനെതിരെ സ്പുട്‌നിക് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുളളതാണ്.
അതേസമയം യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും റഷ്യയുടെ വാക്‌സിന് ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല. റഷ്യയുടെ ഉപഗ്രഹത്തിന്റെ പേരാണ് വാക്‌സിന് നല്‍കിയിരിക്കുന്നത്. തങ്ങളുടെ താല്‍പര്യങ്ങള്‍ നടപ്പാക്കാനുളള ആയുധമായി വാക്‌സിനെ റഷ്യ ഉപയോഗപ്പെടുത്തുമോ എന്നുളള സംശയം ചില പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്കുണ്ട്. പ്രമുഖ മെഡിക്കല്‍ ജേര്‍ണല്‍ ആയ ദി ലാന്‍സെറ്റ് പറയുന്നത് സ്പുട്‌നിക് ലൈറ്റ് വാക്‌സിന്‍ സുരക്ഷിതമാണെന്നും രണ്ട് ഡോസ് എടുത്താല്‍ ഫലപ്രാപ്തി 90 ശതമാനത്തിനും മുകളിലാണ് എന്നുമാണ്.












Click it and Unblock the Notifications