Get Updates
Get notified of breaking news, exclusive insights, and must-see stories!

പുടിന്റെ പണം മരവിപ്പിക്കാന്‍ യൂറോപ്പ്; വിദേശികളുടെ പണം പിടിക്കാന്‍ റഷ്യ, ദേശസാല്‍ക്കരിക്കും

മോസ്‌കോ: യുക്രൈനെതിരെ ആക്രമണം തുടരുന്ന റഷ്യയെ സമ്മര്‍ദ്ദത്തിലാക്കി പിന്തിരിപ്പിക്കാന്‍ അമേരിക്കയും യൂറോപ്പും. എന്നാല്‍ അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും കനത്ത തിരിച്ചടി നല്‍കാന്‍ റഷ്യയുടെ തീരുമാനം. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെയും വിദേശകാര്യ മന്ത്രി സെല്‍ജീ ലാവ്‌റോവിന്റെയും ഉള്‍പ്പെടെ ആസ്തികള്‍ മരവിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. പിന്നാലെ റഷ്യന്‍ ബാങ്കുകള്‍ക്കെതിരെ നടപടി ആരംഭിച്ചു. എന്നാല്‍ ഇതിന് ചുട്ട മറുപടി നല്‍കാനാണ് റഷ്യയുടെ തീരുമാനം. റഷ്യയിലുള്ള വിദേശ കമ്പനികളുടെ ആസ്തികള്‍ പിടിച്ചെടുക്കാനാണ് റഷ്യയുടെ നീക്കം. റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഉപമേധാവി ദിമിത്രി മെദ്‌വദേവ് ഇക്കാര്യം അറിയിച്ചു. വിദേശികളുടെയും വിദേശ കമ്പനികളുടെയും റഷ്യയിലെ ആസ്തി മരവിപ്പിക്കുകയാണ് ചെയ്യുക. അമേരിക്കയിലും യൂറോപ്പിലും രജിസ്റ്റര്‍ ചെയ്ത റഷ്യന്‍ കമ്പനികളെ ദേശസാല്‍ക്കരിക്കുന്ന കാര്യവും പരിഗണനയിലാണ്.

v

റഷ്യയുടെ കേന്ദ്ര ബാങ്കിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അമേരിക്കയും ബ്രിട്ടനും യൂറോപ്പും തീരുമാനിച്ചു. സുപ്രധാന റഷ്യന്‍ ബാങ്കുകള്‍ക്കെതിരെയും നടപടിയുണ്ടാകും. ആഗോള ധനവിനിമയ രംഗത്ത് റഷ്യയെ അകറ്റി നിര്‍ത്താനാണ് ശ്രമം. ഇതോടെ വലിയ പ്രതിസന്ധിയിലേക്ക് റഷ്യ കൂപ്പു കുത്തും. ലോകത്തെ 11000ത്തിലധികം ബാങ്കുകളുടെ ശതകോടി ഡോളറിന്റെ ഇടപാടുകള്‍ നടത്തുന്ന സ്വിഫ്റ്റ് സംവിധാനത്തില്‍ നിന്ന് റഷ്യന്‍ ബാങ്കുകളെ പുറത്താക്കുകയും ചെയ്യും.

അതേസമയം, യുക്രൈനില്‍ റഷ്യന്‍ സൈന്യം ആക്രമണം തുടരുകയാണ്. കീവിനടുത്തുള്ള എണ്ണ കേന്ദ്രത്തില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തി. ഖര്‍കീവിലെ വാതക പൈപ്പ് ലൈന്‍ ബോംബിട്ട് തകര്‍ക്കുകയും ചെയ്തു. കീവിലെ റേഡിയോ വികിരണ മാലിന്യ സംസ്‌കരണ കേന്ദ്രത്തിനടുത്തും മിസൈലുകള്‍ പതിച്ചു. കേന്ദ്രത്തിന് ഇതുവരെ ചോര്‍ച്ച സംഭവിച്ചിട്ടില്ല എന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ അത് മറ്റൊരു ദുരന്തമാകും.

അതേസമയം, യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി വിളിച്ചുചേര്‍ക്കാനുള്ള ശ്രമത്തിലാണ് യുഎന്‍ രക്ഷാസമിതി. 193 അംഗ രാജ്യങ്ങളുടെ കൂട്ടായ്മയാണ് പൊതുസഭ. അപൂര്‍വമായിട്ടാണ് അടിയന്തരമായി പൊതുസഭ ചേരാറുള്ളത്. തിങ്കളാഴ്ച ജനറല്‍ അസംബ്ലി വിളിച്ചുചേര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇത് സംബന്ധിച്ച് ഞായറാഴ്ച രക്ഷാസമിതി തീരുമാനം എടുത്തേക്കും.

റഷ്യയുടെ ചരക്കുകപ്പല്‍ ഫ്രഞ്ച് നാവിക സേന പിടിച്ചെടുത്തു. റഷ്യയിലെ ബാള്‍ടിക് നഗരമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് കാറുകളുമായി പോയ കപ്പലാണ് ഫ്രഞ്ച് സേന പിടിച്ചത്. യുക്രൈന് ആയുധങ്ങള്‍ നല്‍കുമെന്നും ഫ്രാന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്.റഷ്യന്‍ സൈനികരെ നേരിടാന്‍ യുക്രൈന് അമേരിക്ക സഹായം പ്രഖ്യാപിച്ചു. 35 കോടി ഡോളറിന്റെ സൈനിക സഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെയും യുക്രൈന് അമേരിക്ക സഹായം നല്‍കിയിരുന്നു. ലോക നേതാക്കളുമായി ചര്‍ച്ച നടത്തി വരികയാണ് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. ഇന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+