Get Updates
Get notified of breaking news, exclusive insights, and must-see stories!

സിറിയയില്‍ സാധിച്ചത് അഫ്ഗാനിലും സ്വപ്‌നം കണ്ട് റഷ്യ; അതിര്‍ത്തിയിലെ സൈനിക പരിശീലനത്തിന്റെ ലക്ഷ്യം

കാബൂള്‍/മോസ്‌കോ: ഐസിസിനെതിരെ സിറിയയില്‍ പോരാടുമ്പോള്‍ ബാഷര്‍ അല്‍ അസദിന് ഏറ്റവും വലിയ ശക്തി റഷ്യയുടെ പിന്തുണ ആയിരുന്നു. സിറിയയില്‍ റഷ്യയ്ക്ക് വലിയ താത്പര്യങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട് തന്നെ ആയിരുന്നു പല ലോകരാജ്യങ്ങളും അകറ്റി നിര്‍ത്തിയ ബാഷര്‍ അല്‍ അസദിന് റഷ്യ സൈനികവും സാമ്പത്തികവും ധാര്‍മികവുമായ പിന്തുണ നല്‍കിയിരുന്നത്.

Recommended Video

cmsvideo
    Russias broader plans for Afghanistan

    അടുത്തതായി റഷ്യ ലക്ഷ്യം വയ്ക്കുന്നത് അഫ്ഗാനിസ്ഥാനെ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ സൈന്യം ഓഗസ്റ്റ് 31 ഓടെ പൂര്‍ണമായും പിന്‍വാങ്ങുന്നതോടെ തങ്ങളുടെ സാധ്യതകള്‍ തെളിയുമെന്ന പ്രതീക്ഷയിലാണ് റഷ്യ. അതിനുള്ള മുന്നൊരുക്കങ്ങള്‍ അവര്‍ അതിര്‍ത്തിയില്‍ തുടങ്ങിയിട്ടുമുണ്ട്.

    ഓണത്തിന് ഒരുക്കം; സാരിയിൽ സുന്ദരിയായി ആഹാന

    1

    ഒരു ഘട്ടത്തില്‍ പഴയ സോവിയറ്റ് യൂണിയന്റെ അധീനതയില്‍ ആയിരുന്നു അഫ്ഗാനിസ്ഥാന്‍. അഫ്ഗാനിസ്ഥാനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി അട്ടിമറി നടത്തി അധികാരം പിടിച്ചെടുത്തത് മുതല്‍ അവര്‍ക്ക് സോവിയറ്റ് റഷ്യയുടെ പിന്തുണയുണ്ടായിരുന്നു. അതിനിടയിലാണ് അഫ്ഗാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അന്ത:ഛിദ്രങ്ങളുണ്ടാകുന്നതും മറ്റൊരു അട്ടിമറി നടക്കുന്നതും. ഇതിനൊടുവില്‍ സോവിയറ്റ് സൈന്യം കാബൂളില്‍ എത്തി ഒരു പാവ സര്‍ക്കാരിനെ നിയോഗിക്കുകയും ചെയ്തു. രക്തരൂക്ഷിതമായിരുന്നു ആ ചരിത്രം. ഒടുവില്‍ 1989 ല്‍ ആണ് റഷ്യന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങുന്നത്. നാല് വര്‍ഷങ്ങള്‍ക്കകം സോവിയറ്റ് യൂണിയന്‍ തകര്‍ന്നു. അതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ സംഭവിച്ചത് എന്തെന്നും ലോകത്തിന് മുന്നില്‍ തെളിവുകളായി അവശേഷിക്കുന്നുണ്ട്.

    2

    സോവിയറ്റ് യൂണിയന്റെ ശക്തിയുടെ ഗതകാല സ്മരണകളിലാണ് ഇപ്പോഴും റഷ്യ. മധ്യേഷ്യയില്‍ അമേരിക്കന്‍ സ്വാധീനം കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്ക് കൂടുതല്‍ നിലമൊരുക്കാനാണ് റഷ്യയുടെ ശ്രമം. സിറിയയില്‍ ദൃശ്യമായതും അത് തന്നെ ആയിരുന്നു. ഇറാനുമായും റഷ്യയ്ക്ക് ഊഷ്മള ബന്ധമാണുള്ളത്. സിറിയയില്‍ ഐസിസിനെതിരെയുള്ള പോരാട്ടത്തില്‍ റഷ്യയും ഇറാനും തോളോടുതോള്‍ ചേര്‍ന്നായിരുന്നു പോരാട്ടം എന്നതും ചരിത്രം. അടുത്തതായി അഫ്ഗാനില്‍ കാലുറപ്പിക്കാനുള്ള റഷ്യയുടെ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

    3

    അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുന്നതോടെ യുദ്ധക്കളത്തില്‍ അഫ്ഗാന്‍ സൈന്യം ഒറ്റപ്പെട്ടത് പോലെ ആകും. ഇനിയുള്ള കാലം കാര്യങ്ങള്‍ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ തന്നെ നിയന്ത്രിക്കട്ടേ എന്ന നിലപാട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. 1989 ല്‍ സോവിയറ്റ് സൈന്യം തിരിച്ചുപോയതിന് ഏറെക്കുറേ സമാനമായ ഒരു ചരിത്ര സന്ധിയിലേക്കാണ് അഫ്ഗാന്‍ നീങ്ങുന്നത്. ഈ ഘട്ടത്തില്‍ അഫ്ഗാന്‍ സര്‍ക്കാരിന് സഹായ വാഗ്ദാനവുമായി റഷ്യ എത്തുമെന്നാണ് കരുതുന്നത്.

    4

    തജിക്കിസ്ഥാന്റെ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയ്ക്ക് സമീപത്താണ് ഇപ്പോള്‍ സംയുക്ത സൈനികാഭ്യാസം നടക്കുന്നത്. റഷ്യയുടേയും തജിക്കിസ്ഥാന്റേയും ഉസ്‌ബെക്കിസ്ഥാന്റേയും സൈന്യങ്ങളാണ് ഇവിടെയുള്ളത്. തജിക്- അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും 20 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഹര്‍ബ്- മൈദോന്‍ ഫയറിങ് റേഞ്ചിലാണ് സംയുക്ത സൈനികാഭ്യാസം നടക്കുന്നത്. അഫ്ഗാനില്‍ താലിബാന്‍ അധികാരത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തന്നെയാണ് ഈ സൈനികാഭ്യാസം.

    5

    രണ്ടായിരത്തി അഞ്ഞൂറോളം സൈനികരും അഞ്ഞൂറില്‍ പരം സൈനിക വാഹനങ്ങളും ആണ് മേഖലയില്‍ വിന്യസിക്കപ്പെട്ടിരിക്കുന്നത്. നുഴഞ്ഞുകയറുന്ന താലിബാന്‍ ഭീകരരെ ആക്രമിക്കുന്നതിനുള്ള പരിശീലനവും ഇവിടെ നടക്കുന്നുണ്ട്. റഷ്യയുടെ സു-24 യുദ്ധ ജെറ്റുകള്‍ മോക്ക് പ്രാക്ടീസിങ് നടത്തുന്നതായും വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അഫ്ഗാനിലെ സംഭവ വികാസങ്ങള്‍ തന്നെയാണ് ഇപ്പോഴത്തെ സൈനികാഭ്യാസത്തിലേക്ക് നയിച്ചത് എന്ന് റഷ്യ തന്നെ സ്ഥിരീകരിക്കുന്നുണ്ട്. മധ്യേഷ്യയുടെ സുരക്ഷയാണ് ലക്ഷ്യമെന്നും റഷ്യ അവകാശപ്പെടുന്നു.

    6

    റഷ്യന്‍ ഇടപെടല്‍ താലിബാന്‍ മുന്‍കൂട്ടി കണ്ടിരുന്നു എന്ന് വേണം കരുതാന്‍. കഴിഞ്ഞ മാസം താലിബാന്റെ ഒരു പ്രതിനിധി സംഘം റഷ്യ സന്ദര്‍ശിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ മുന്നേറ്റങ്ങള്‍ റഷ്യയ്‌ക്കോ റഷ്യയുടെ സഖ്യരാജ്യങ്ങള്‍ക്കോ ഒരു വിധത്തിലും ഉള്ള ഭീഷണി സൃഷ്ടിക്കില്ല എന്ന ഉറപ്പും അവര്‍ നല്‍കിയിരുന്നു. താലിബാന്‍ നല്‍കിയ ഈ ഉറപ്പിനെ പറ്റി കഴിഞ്ഞ ദിവസം റഷ്യന്‍ പ്രതിരോധമന്ത്രി പരാമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും മധ്യേഷ്യന്‍ രാജ്യങ്ങള്‍ സുരക്ഷ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചായിരുന്നു അദ്ദേഹം ഊന്നിപ്പറഞ്ഞത്. തജിക്കിസ്ഥാന്റേയും ഉസ്‌ബെക്കിസ്ഥാന്റേയും അഫ്ഗാന്‍ അതിര്‍ത്തികള്‍ ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തില്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

    7

    അഫ്ഗാനിസ്ഥാനില്‍ ഏത് വിധേനയായിരിക്കും റഷ്യ ഇടപെടല്‍ നടത്തുക എന്നതാണ് ഇനി അറിയേണ്ടത്. നയതന്ത്രപരമായും സൈനികമായും ഉള്ള ഇടപെടലുകളുടെ സാധ്യതയാണ് മുന്നിലുള്ളത്. അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്‍വാങ്ങുന്ന സാഹചര്യത്തില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ തന്നെ റഷ്യയുടെ സൈനിക സഹായം തേടാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. ഒരിക്കല്‍ അമേരിക്കന്‍ സഹായത്തോടെ മുജാഹിദ്ദീനുകള്‍ തങ്ങളില്‍ നിന്ന് (സോവിയറ്റ് യൂണിയനില്‍ നിന്ന്) പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ സൈനിക സ്വാധീനം ഉറപ്പിക്കാനായാല്‍ അത് റഷ്യയ്ക്ക് ഒരു മധുര പ്രതികാരവും ആകും.

    8

    ഇതിനിടെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ കൂടുതല്‍ മേഖലകളില്‍ നിയന്ത്രണം സ്ഥാപിച്ചുകഴിഞ്ഞു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. മൂന്ന് പ്രവിശ്യാ തലസ്ഥാനങ്ങള്‍ കൂടി ഒറ്റ ദിവസത്തില്‍ താലിബാന്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിലെ പ്രവിശ്യാ തലസ്ഥാനങ്ങളുടെ എണ്ണം ഒമ്പത് ആയി. ബദാഖ്ഷാന്‍, ബഘ്‌ലാന്‍, ഫറാ എന്നീ പ്രവിശ്യകളുടെ തലസ്ഥാനങ്ങളാണ് താലിബാന്‍ ഒടുവില്‍ കീഴടക്കിയത്. അഫ്ഗാനിസ്ഥാനില്‍ ആകെ 34 പ്രവിശ്യകളാണ് ഉള്ളത്.

    9

    താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുക്കുമെന്ന അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. 90 ദിവസം കൊണ്ട് രാജ്യ തലസ്ഥാനമായ കാബൂള്‍ താലിബാന്റെ കൈപ്പിടിയില്‍ ആകുമെന്നാണ് അമേരിക്കന്‍ ഏജന്‍സികളുടെ വിലയിരുത്തലെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു മാസം കൊണ്ട് തന്നെ താലിബാന്‍ കാബൂള്‍ നഗരത്തെ വളയുമെന്നാണ് കരുതുന്നത്. ഇപ്പോഴും അമേരിക്കയുടേയും സഖ്യസേനയുടേയും സാന്നിധ്യമുള്ള നഗരമാണ് കാബൂള്‍. എന്നാല്‍ ഓഗസ്റ്റ് 31 ഓടെ അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്‍വാങ്ങും. ഈ സാഹചര്യം താലിബാന്‍ മുതലെടുക്കുമെന്നാണ് വിലയിരുത്തല്‍. സൈന്യത്തെ പിന്‍വലിക്കുമെങ്കിലും താലിബാനെ വെടിനിര്‍ത്തലിന് പ്രേരിപ്പിക്കുന്നതിനുള്ള നീക്കങ്ങളും അമേരിക്ക നടത്തുന്നുണ്ട്. ഇതിനായി സല്‍മായ് ഖാലില്‍സാദിനെ പ്രത്യേക പ്രതിനിധിയായി ഖത്തറിലേക്ക് അയച്ചിരുന്നു. എന്നാല്‍ വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് താലിബാന്‍. 2001 ന് ശേഷം അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണവര്‍.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+