റഷ്യയുടെ കൊവിഡ് വാക്സിന് ആര്‍ക്കൊക്കെ കുത്തിവയ്ക്കാം? വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ..! കാരണം ഇതാണ്
മോസ്കോ: ലോകത്തിന് വലിയ പ്രതീക്ഷ പകര്‍ന്നുകൊണ്ടാണ് റഷ്യ ആദ്യത്തെ കൊവിഡ് വാക്സിന് പ്രഖ്യാപിച്ചത്. തന്റെ മകള്‍ വാക്സിന് ഉപയോഗിച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് പറയുമ്പോള്‍, അത് വിശ്വാസ്യത ഏറ്റുന്നും ഉണ്ട്. 'സ്പുട്നിക് ്' എന്നാണ് വാക്സിന് നല്‍കിയിട്ടുള്ള പേര്. വാക്സിന് സ്പ്ടുനിക് എന്ന് പേരിട്ടതിന് പിന്നില്‍ അമേരിക്കയെ പരിഹസിക്കാനുള്ള നീക്കം വല്ലതും ഉണ്ടോ എന്നും സംശയിക്കുന്നവരുണ്ട്. കൃത്രിമോപഗ്രഹത്തിന്റെ കാര്യത്തില്‍ എന്നതുപോലെ കൊവിഡ് വാക്സിന്റെ കാര്യത്തിലും അമേരിക്കയെ മറികടന്നതിന്റെ സന്തോഷമാണ് ഈ പേര് എന്നും വേണമെങ്കില്‍ വിലയിരുത്താം. എന്നാല്‍ വാക്സിന് പ്രഖ്യാപിച്ചെങ്കിലും ഇത് എല്ലാ പ്രായക്കാര്‍ക്കും ഒരേ പോലെ ഉപയോഗിക്കാനാവില്ലെന്നാണ് റഷ്യ ഇപ്പോള്‍ പറയുന്നത്...വിശദാംശങ്ങളിലേക്ക്..
Recommended Video

100 കോടി ഡോസുകള്‍
വാക്സിന് പുറത്തിറങ്ങിയതിന് പിന്നാലെ ആവശ്യക്കാരുടെ എണ്ണത്തില്‍ ഒരു കുറവും ഇല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 20 രാജ്യങ്ങള്‍ ഇതുവരെ വാക്സിന് വേണ്ടി രംഗത്ത് വന്നിട്ടുണ്ട് എന്നാണ് റഷ്യ അവകാശപ്പെടുന്നത്. 100 കോടി ഡോസുകള്‍ക്കാണത്രെ ഓര്‍ഡര്‍ ലഭിച്ചിട്ടുള്ളത്. കൊവിഡിനെ പ്രതിരോധിക്കാ ഈ വാക്സിന് സാധിക്കുമെന്നാണ് റഷ്യ അവകാശപ്പെടുന്നത്.

എല്ലാ പ്രായക്കാര്‍ക്കും
റഷ്യയുടെ വാക്സിന് പുറത്തുവന്നതിന് പിന്നാലെ എല്ലാവരിലും ഉയര്‍ന്ന ഒരു സംശയമാണ് എല്ലാ പ്രായക്കാര്‍ക്കും ഇത് ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന്. എന്നാല്‍ അങ്ങനെ പറ്റില്ലെന്നാണ് റഷ്യയിലെ ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. വാക്സിന് പരീക്ഷണം നടത്തിയ പ്രായത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ വാക്സിന് ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.

18 മുതല്‍ 60 വരെ
വാക്സിന് ആദ്യ ഘട്ടത്തില്‍ 18 മുതല്‍ 60 വയസുവരെ പ്രായമുള്ളവര്‍ക്ക് മാത്രമേ കുത്തിവയ്ക്കാന്‍ സാധിക്കുകയുള്ളൂ. ഈ പ്രായത്തിലുള്ളവര്‍ക്കാണ് വാക്സിന് അദ്യമായി പരീക്ഷിച്ചത്. ഇവരുടെ പ്രായഘടനയ്ക്കനുസരിച്ചാണ് ഇപ്പോഴുള്ള വാക്സിന് വികസിപ്പിച്ചെടുത്തിരിക്കുന്നത്. 60 മുകളില്‍ പ്രായമുള്ളവര്‍ക്കോ 18ന് താഴെ പ്രായമുള്ളവര്‍ക്കോ വാക്സിന് കുത്തിവയ്ക്കണമെങ്കില്‍ ഇനിയും കൂടുതലായി ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്.

പരീക്ഷണം
റഷ്യയിലെ ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജിയില്‍ നിന്നുള്ള ഗവേഷകരാണ് വാക്സിന് കണ്ടെത്തിയത്. ഇത് വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 18ന് മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചിരുന്നു. മോസ്കോയിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലായിരുന്നു പരീക്ഷണം. കൊറോണ വളണ്ടിയര്‍മാരിലായിരുന്നു പരീക്ഷണം നടത്തിയത്.

സുരക്ഷിതത്വം
റഷ്യയിലെ സെഷ്നോവ് യൂണിവേഴ്സിറ്റിയാണ് പരീക്ഷണം നടത്തിയത്്. പരീക്ഷണത്തിന്റെ ഘട്ടത്തില്‍ മനുഷ്യശരീരത്തില്‍ ഈ വാക്സിന് എത്രത്തോളം സുരക്ഷിതമായി പ്രവര്‍ത്തിക്കും എന്ന് കണ്ടെത്തുകയായിരുന്നു. ഇത് വിജയകരമായെന്ന് സെഷ്നോവ് യൂണിവേഴ്സിറ്റിയിലെ ഡയറക്ടര്‍ അലക്സാണ്ടര്‍ ലുക്കാഷെവ് പറഞ്ഞത്. നൂറ് ശതമാനം സുരക്ഷിതത്വമുള്ളതാണ് ഈ വാക്സിന്നെും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications