റഷ്യ-യുക്രൈന്‍ സംഘർഷം: പാലായനം ചെയ്തത് പത്ത് ദശലക്ഷം ആളുകൾ ഐക്യരാഷ്ട്ര സഭ
ജനീവ: റഷ്യയുടെ അധിനിവേശം കാരണം പത്ത് ദശലക്ഷം ആളുകൾ ഉക്രെയ്നിലെ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ. യുക്രൈന്റെ ജനസംഖ്യയുടെ ഏകദേശം നാലിലൊന്ന് വരുന്ന ജനസംഖ്യയാണിതെന്നാണ് യുഎന്നിന്റെ അഭയാർത്ഥി വിഭാഗം മേധാവി വ്യക്തമാക്കുന്നത്.. "ലോകത്ത് എല്ലായിടത്തും യുദ്ധം ചെയ്യുന്നവരുടെ ഉത്തരവാദിത്തങ്ങളിൽ ഒന്നാണ്, തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യാൻ നിർബന്ധിതരായ സാധാരണക്കാർക്ക് അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകൾ," ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി മേധാവിഫിലിപ്പോ ഗ്രാൻഡി പറഞ്ഞു.
"ഉക്രെയ്നിലെ യുദ്ധം വളരെ വിനാശകരമാണ്, 10 ദശലക്ഷം ആളുകൾ രാജ്യത്തിനകത്ത് പലായനം ചെയ്തു, അല്ലെങ്കിൽ വിദേശത്ത് അഭയാർത്ഥികളായി."-അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സമാധാനത്തിനായി ആവർത്തിച്ച് അഭ്യർത്ഥിച്ച് രംഗത്ത് എത്തി. അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള "അർഥവത്തായ" ചർച്ചകൾ നടത്താന്‍ റഷ്യയെ പ്രേരിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

"ഇത് കണ്ടുമുട്ടാനും സംസാരിക്കാനുമുള്ള സമയമാണ്, ഉക്രെയ്നിന്റെ പ്രാദേശിക സമഗ്രതയും നീതിയും പുതുക്കുന്നതിനുള്ള സമയമാണിത്," ശനിയാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത തന്റെ ഏറ്റവും പുതിയ വീഡിയോയിൽ അദ്ദേഹം പറഞ്ഞു. അതിനിടെ സെലൻസ്‌കിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്ന് തുർക്കി അറിയിച്ചിട്ടുണ്ട്.
അധിനിവേശം തടയുന്നതിനുള്ള ചർച്ചകളിൽ റഷ്യയും ഉക്രെയ്നും പുരോഗതി കൈവരിച്ചതായും യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന രണ്ട് കക്ഷികളും ഒരു കരാറിലേക്ക് കൂടുതല്‍ അടുത്തിരിക്കുകയാണെന്നാണ് തുർക്കി വ്യക്തമാക്കിയിരിക്കുന്നത്. തുടക്കി വിദേശകാര്യ മന്ത്രി മെവ്‌ലട്ട് കാവുസോഗ്ലുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. "കക്ഷികൾ ഒരു കരാറിന് അടുത്തതായി ഞങ്ങൾ കാണുന്നു. " അദ്ദേഹം വ്യക്തമാക്കുന്നു . ഇരുപക്ഷവുമായി ശക്തമായ ബന്ധമുള്ള തുർക്കി മധ്യസ്ഥനായി സ്വയം നിലയുറപ്പിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായി കാവുസോഗ്ലു ഈ ആഴ്ച റഷ്യയും ഉക്രെയ്നും സന്ദർശിച്ചിരുന്നു.
കഴിഞ്ഞയാഴ്ച അന്റാലിയയിൽ റഷ്യയുടെയും ഉക്രെയ്‌ന്റെയും വിദേശകാര്യ മന്ത്രിമാർ എത്തി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങളിലെയും ചർച്ചാ സംഘങ്ങളുമായി തുർക്കി ബന്ധപ്പെട്ടിരുന്നുവെങ്കിലും ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു. "ഞങ്ങൾ ഒരു സത്യസന്ധമായ മധ്യസ്ഥനും സഹായകവുമായ പങ്ക് വഹിക്കുന്നു" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തുർക്കി പ്രസിഡന്റ് റജപ് തയ്യിബ് എർദോഗനെ ഫോണ്‍ വഴി പുടിൻ കഴിഞ്ഞ ദിവസം തങ്ങളുടെ നിർദേശങ്ങൾ അറിയിച്ചിരുന്നു












Click it and Unblock the Notifications