റഷ്യ - യുക്രൈൻ ചർച്ച തുടങ്ങി; പ്രതിസന്ധിയ്ക്ക് പരിഹാരം ആകുമോ?
മോസ്‌കോ: റഷ്യ - യുക്രൈൻ ചർച്ച തുടങ്ങി. നിലവിലെ പ്രതിസന്ധി പരിഹരിക്കാനാണ് ചർച്ച നടത്തുന്നത്. ഇരു രാജ്യങ്ങളുടെയും പ്രതിനിധി സംഘമാണ് ചര്‍ച്ച നടത്തുന്നത്. പ്രസിഡന്റിന്റെ പ്രതിനിധി സംഘങ്ങളുള്‍പ്പെടെയാണ് ചര്‍ച്ച നടക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
എന്നാൽ, ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് സെലെൻസ്‌കി വ്യക്തമാക്കുന്നു. രഹസ്യ കേന്ദ്രത്തിലാണ് ചര്‍ച്ച നടക്കുന്നത്. ചര്‍ച്ച നിലവിൽ പുരോഗമിക്കുകയാണ്. അതേസമയം, റഷ്യയുമായി ചർച്ച നടത്താൻ തയ്യാറെന്ന് വ്യക്തമാക്കി യുക്രൈൻ രംഗത്ത് എത്തിയത് കുറച്ച് സമയങ്ങൾ മുൻപായിരുന്നു. യുക്രൈൻ പ്രസിഡന്റ് സെലൻസ്കിയാണ് ചർച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചത്.

ബെലാറൂസ് അതിർത്തിയിലാണ് റഷ്യയുമായി ചർച്ച നടത്തുമെന്ന് അറിയിക്കുകയായിരുന്നു. ചർച്ചയ്ക്ക് തയ്യാറെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് യുക്രൈൻ രംഗത്ത് എത്തുകയായിരുന്നു. സമാധാന ചർച്ചകൾക്കായാണ് റഷ്യയുമായി കൂടിക്കാഴ്ച. ബെലാറൂസ് പ്രസിഡന്റുമായുള്ള ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. ബെലാറൂസ് നേതാവ് അലക്സാണ്ടർ ലുകാഷെങ്കോയുമായി താൻ ഫോണിൽ സംസാരിച്ചതായി സെലൻസ്കി വ്യക്തമാക്കിയിരുന്നു.
എന്നാൽ, ബെലാറൂസ് പ്രസിഡന്റുമായി നടത്തിയ ഫോണ സംഭാഷണത്തിന്റെ കൂടുതൽ വിവരങ്ങൾ സെലൻസ്കി ഇതുവരെ പുറത്ത് വിട്ടില്ല. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ പരിശ്രമം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വ്യക്തമാക്കിയിരുന്നു.
ഉത്തർപ്രദേശിലെ വാരണാസിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യുക്രൈനിൽ റഷ്യൻ ആക്രമണം നാലാം ദിവസത്തിലേക്ക് പ്രവേശിച്ചു. ഓരോ ഇന്ത്യക്കാരനും അവിടെ നടക്കുന്ന സംഭവ വികാസങ്ങളെ ഉറ്റ് നോക്കുന്നു. ഇന്ത്യ എല്ലായ്‌പ്പോഴും ഓരോ പൗരന്റെയും ജീവിതത്തിന് മുൻതൂക്കം നൽകിയിട്ടുണ്ട്. പ്രശ്‌നങ്ങൾ നമ്മെ ബാധിച്ചപ്പോഴെല്ലാം, ആളുകളെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ സർക്കാർ ഒപ്പം ഉണ്ടായിരുന്നു - മോദി വ്യക്തമാക്കി.












Click it and Unblock the Notifications