'ഈ യുദ്ധം നീണ്ടുനിൽക്കും'; 'പ്രതിസന്ധികൾ മറ്റ് പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; - ഇമ്മാനുവൽ മാക്രോൺ
കീവ്: യുക്രൈനും റഷ്യയും തമ്മിലുളള യുദ്ധം നീണ്ടുനിൽക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ദൈർഘ്യമേറിയ യുദ്ധത്തിന് ലോകം ഒരിങ്ങിയിരിക്കണം. നിലവിൽ പ്രതിസന്ധി ഘട്ടം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധം നിലനിൽക്കും. നിലവിൽ ഉണ്ടായിരിക്കുന്ന ഈ പ്രതിസന്ധികൾ എല്ലാം നിലനിൽക്കും. ഇതിനൊപ്പം ഉണ്ടാകുന്ന പ്രതിസന്ധികൾ മറ്റ് പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. എല്ലാപേരും തയ്യാറായി ഇരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. റഷ്യൻ പ്രകോപന പശ്ചാത്തലത്തിൽ പാരിസ് അഗ്രകൾച്ചർ ഫെയറിലേക്കുള്ള ഇമ്മാനുവൽ മാക്രോണിന്റെ സന്ദർശനം വെട്ടിച്ചുരുക്കി.

അതേസമയം, യുക്രൈനിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ മാക്രോൺ ഉന്നത മന്ത്രിമാരുടെയും സൈനിക സുരക്ഷാ ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. റഷ്യയ്‌ക്കെതിരായ യുദ്ധവും ഉപരോധവും ഫ്രാൻസിലെ പ്രത്യേക മേഖലകൾക്ക് നാശം ഉണ്ടാക്കി. പ്രത്യേകിച്ച് വൈൻ വ്യവസായത്തിന് നാശനഷ്ടമുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു.
സംഘർഷം ഒഴിവാക്കാനായി പുടിനോട് ആവർത്തിച്ച് സംസാരിക്കുകയും ചെയ്തതായി ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. എന്നാൽ, ഏപ്രിലിൽ ഫ്രാൻസിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് നടക്കാനിരിക്കുകയാണ്. ഇതിനിടെയാണ് പൊട്ടിപ്പുറപ്പെട്ടത്.
എന്നാൽ, യുക്രൈന് എതിരായ റഷ്യയുടെ ആക്രമണം യൂറോപ്പിന്റെ ചരിത്രത്തിലെ വഴിത്തിരിവാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞിരുന്നു. യുദ്ധത്തിന് പിന്നാലെ വ്യാഴാഴ്ചയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ യുദ്ധത്തിന് എതിരെ ശാന്തതയോടും ദൃഢ നിശ്ചയത്തോടും ഐക്യത്തോടും പ്രതികരിക്കും.
യുദ്ധം ഒഴിവാക്കാൻ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്താണ് ഫ്രഞ്ച് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുടെ സമ്പദ് വ്യവസ്ഥയെയും ഊർജ മേഖലയെയും ലക്ഷ്യമിട്ട് റഷ്യയുടെ സൈനിക പ്രവർത്തനങ്ങൾക്ക് എതിരെ ഉപരോധം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യൻ സഖ്യകക്ഷികളെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. - അദ്ദേഹം വ്യക്തമാക്കി.
അതേസമയം, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഒരു യൂറോപ്യൻ രാജ്യത്തിന് നേരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണ് ഇത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുദ്ധം യുക്രൈനുമായി യുദ്ധം പ്രഖ്യാപിച്ചിക്കുകയായിരുന്നു. തുടർന്ന് റഷ്യ ഉക്രൈനെ ആക്രമിച്ചു. യുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ 137 പേർ കൊല്ലപ്പെട്ടിരുന്നു. നൂറിലധികം പേർ ഇന്നലെ മരിച്ചു. എന്നാൽ, ഇന്ന് 198 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ അറിയിച്ചിരുന്നു. മരിച്ചവരിൽ 3 കുട്ടികളും ഉൾപ്പെടുന്നു. 1000 അധികം പേർക്ക് പരിക്ക് പറ്റി.
ഷ്യ ടാങ്കുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു റഷ്യ ആക്രമം അഴിച്ച് വിട്ടത്. റഷ്യൻ കരസേന ഉക്രൈന്റെ വടക്ക്, വടക്ക് കിഴക്ക് പ്രദേശങ്ങളിൽ നിന്ന് ഉക്രെയ്ൻ തലസ്ഥാനമായ കൈവിൽ എത്തിയെന്നും ആക്രമം ആഴിച്ചു വിട്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായി. ഇത് പോരാട്ടം കൂടുതൽ വഷളാകാൻ കാരണമായി. റഷ്യൻ സൈന്യം ഉക്രൈനെതിരെ ശക്തമായ ആക്രമണങ്ങൾ നടത്തി. കരയിലൂടെയും ആകാശത്തിലൂടെയും അനുനിമിഷം ആക്രമം ഉണ്ടായി. ഈ ആക്രമം ഉക്രെയ്നിന്റെ പ്രതിരോധത്തെ തകർത്ത് കളഞ്ഞു. നേരം പുലരുന്നതിന് മുൻപ് കൈവിലുടനീളം സ്ഫോടനങ്ങളും വെടിയൊച്ചകളും മുഴങ്ങി.
യുക്രൈൻ തലസ്ഥാനത്തിന്റെ മറ്റ് പ്രദേശത്ത് റഷ്യൻ ചാരന്മാരുടെ സാന്നിധ്യമുണ്ടെന്ന് .യുക്രൈൻ സൈന്യം അവകാശപ്പെട്ടു. ഇതിന് പിന്നാലെ, യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി മുഴുവൻ സമൂഹത്തോട് അഭ്യർത്ഥനകൾ നടത്തിയിരുന്നു. ഈ പ്രശ്നത്തിൽ ഇടപെടാനും തന്റെ രാജ്യത്തെ സഹായിക്കാനും ഉക്രൈൻ അമേരിക്കയോട് ആവിശ്യപ്പെട്ടിരുന്നു.
Recommended Video
അതേസമയം, യുദ്ധം തലസ്ഥാന നഗരമായ കീവിൽ നിന്ന് യുക്രൈന്റെ പടിഞ്ഞാറൻ പ്രദേശത്തേയ്ക്ക് ഇന്ന് നീങ്ങി. കീവ് പിടിക്കാനായിരുന്നു റഷ്യയുടെ ലക്ഷ്യം. എന്നാൽ, പടിഞ്ഞാറൻ മേഖലയിലേക്കും ആക്രമം അഴിച്ചു വിടുകയായിരുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications