Get Updates
Get notified of breaking news, exclusive insights, and must-see stories!

'വണ്ടി പിടിച്ചു പോകാനുള്ള പണമില്ല';'വിളിച്ചാലും ആരും വരുന്നില്ല';'പോകണമെങ്കിൽ ഇന്ത്യയുടെ പതാക വേണം'

കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നും രക്ഷപ്പെടാനാകാതെ 10 മലയാളികൾ. പുറത്ത് സ്ഫോടനം നടക്കുന്ന സാഹചര്യമാണ്. അതിനാൽ തന്നെ ഫ്ളാറ്റിന്റെ ബേസ്മെന്റിലാണ് ഇവർ കഴിച്ചു കൂട്ടുന്നത്. എംബസിയെ ബന്ധപ്പെടാനാകുന്നില്ലെന്നും ഇവർ പറയുന്നു.

രണ്ടു മാസം മുൻപാണ് വർക്ക് പെർമിറ്റിൽ ഇവർ യുക്രൈനിൽ എത്തിയത്. ഒരു തവണ ബന്ധപ്പെട്ടപ്പോൾ എംബസിയിലെത്താൻ പറഞ്ഞിരുന്നു.

എന്നാൽ അങ്ങോട്ടേക്ക് പോകാന്‍ ഗതാഗത മാർഗങ്ങൾ ഇല്ലെന്നും അപകടകരമാണെന്നും ആലുവ സ്വദേശി നിതീഷ് പറയുന്നു.

1

വാക്കുകൾ ഇങ്ങനെ ; -

'രണ്ടു മാസം മുൻപാണ് ജോലിക്കായി മൂന്ന് മാസത്തെ വീസയിൽ ഞങ്ങൾ ഇവിടെ എത്തിയത്. തൃശൂർ, എറണാകുളം, കൊല്ലം, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഞങ്ങൾ. 10 പേർ ഉണ്ട്. കീവിൽ നിന്നും 14 കിലോമീറ്റർ അകലെ റൈഡ്സാന സ്ട്രീറ്റിലെ ഒരു ഫ്ളാറ്റിന്റെ ബേസ്മെന്റിലാണ് ഞങ്ങളിപ്പോൾ ഉളളത്. ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യമാണ് ഇവിടെ. പുറത്ത് സ്ഫോടനത്തിന്റെ ശബ്ദങ്ങളെല്ലാം കേൾക്കുന്നുണ്ട്. എംബസിയുടെ എല്ലാ നമ്പറുകളിൽ വിളിച്ചു നോക്കി. ഒന്നും കിട്ടുന്നില്ല. അതിർത്തിയിലേക്ക് പോകാൻ നിർവാഹമില്ല. സ്വന്തം റിസ്കിൽ ഇവിടെ നിന്നും ഇറങ്ങാനാകില്ല. റോഡ് മാർഗം പോകാനാകാത്ത സ്ഥിതിയാണ്.

2

വഴിയിൽ വച്ച് എന്തെങ്കിലും സംഭവിച്ചാലോ എന്ന പേടിയുണ്ട്. ഒരു തവണ കീവിലുള്ള എംബസിയെ ബന്ധപ്പെടാനായി. എങ്ങനെ എങ്കിലും എംബസിയിൽ എത്താനാണ് അവർ പറഞ്ഞത്. അവിടേക്ക് പോകണമെങ്കിൽ അരമണിക്കൂർ എങ്കിലും വേണം. നിലവിലെ സാഹചര്യത്തിൽ അതു തന്നെ വലിയ ബുദ്ധിമുട്ടാണ്. മുൻപ് പോയവരൊക്കെ കുറേ സമയമെടുത്താണ് പല ബോർഡറിലും എത്തിപ്പെട്ടത്.''- നിതീഷ് പറയുന്നു. ഇവിടെ സ്ഫോടനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കെട്ടിടത്തിന്റെ ഉടമസ്ഥൻ പറഞ്ഞു. അവരും ബേസ്മെന്റിലേക്ക് മാറാനുള്ള തയാറെടുപ്പിലാണ്.

2

‘‘വണ്ടി പിടിച്ചു പോകാനുള്ള പണമില്ല. വിളിച്ചാലും ആരും വരുന്നില്ല. ഇനി പോകണമെങ്കിൽ തന്നെ ഇന്ത്യയുടെ പതാക വച്ചു വേണം പോകാൻ. ഞങ്ങളുടെ കയ്യിൽ പതാക ഇല്ല. വേറൊരു സ്ഥാപനത്തിൽ പോയി പ്രിന്റ് എടുക്കാനൊന്നും ഇപ്പോൾ സാധ്യമല്ല. ഇപ്പോൾ ഞങ്ങൾ സേഫ് ആണെങ്കിൽ പോലും ഇവിടന്ന് യാത്ര ചെയ്യാതെ സുരക്ഷിത സ്ഥാനത്തേക്ക് എത്താനാകില്ല. വളരെ വിഷമ ഘട്ടത്തിലാണ് ഞങ്ങൾ. എങ്ങനെയെങ്കിലും എംബസിയുമായി ബന്ധപ്പെട്ട് ഞങ്ങളെ ഇവിടെനിന്നും രക്ഷിക്കണം.'' - നിതീഷും കൂട്ടരും പറയുന്നു.

4

അതേസമയം, അതേസമയം, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഒരു യൂറോപ്യൻ രാജ്യത്തിന് നേരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണ് ഇത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുദ്ധം യുക്രൈനുമായി യുദ്ധം പ്രഖ്യാപിച്ചിക്കുകയായിരുന്നു. തുടർന്ന് റഷ്യ ഉക്രൈനെ ആക്രമിച്ചു. യുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ 137 പേർ കൊല്ലപ്പെട്ടിരുന്നു. അതേസമയം, നൂറിലധികം പേർ ഇന്ന് മരിച്ചിട്ടുണ്ടെന്നാണ് വിവരം.

5

റഷ്യ ടാങ്കുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമം അഴിച്ച് വിട്ടത്. റഷ്യൻ കരസേന ഉക്രൈന്റെ വടക്ക്, വടക്ക് കിഴക്ക് പ്രദേശങ്ങളിൽ നിന്ന് ഉക്രെയ്ൻ തലസ്ഥാനമായ കൈവിൽ എത്തിയെന്നും ആക്രമം ആഴിച്ചു വിട്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായി. ഇത് പോരാട്ടം കൂടുതൽ വഷളാകാൻ കാരണമായി. റഷ്യൻ സൈന്യം ഉക്രൈനെതിരെ ശക്തമായ ആക്രമണങ്ങൾ നടത്തി.

5

കരയിലൂടെയും ആകാശത്തിലൂടെയും അനുനിമിഷം ആക്രമം ഉണ്ടായി. ഈ ആക്രമം ഉക്രെയ്നിന്റെ പ്രതിരോധത്തെ തകർത്ത് കളഞ്ഞു. നേരം പുലരുന്നതിന് മുൻപ് കൈവിലുടനീളം സ്ഫോടനങ്ങളും വെടിയൊച്ചകളും മുഴങ്ങി അതേസമയം, യുക്രൈൻ തലസ്ഥാനത്തിന്റെ മറ്റ് പ്രദേശത്ത് റഷ്യൻ ചാരന്മാരുടെ സാന്നിധ്യമുണ്ടെന്ന് ഉക്രൈൻ സൈന്യം അവകാശപ്പെട്ടു. ഇതിന് പിന്നാലെ, യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി മുഴുവൻ സമൂഹത്തോട് അഭ്യർത്ഥനകൾ നടത്തിയിരുന്നു.

Recommended Video

cmsvideo
    Volodymyr Zelensky rejects US offer to flee Kyiv | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+