പോരാട്ടമാണ്, എനിക്ക് സവാരിയല്ല ആയുധമാണ് വേണ്ടത്; രക്ഷപ്പെടാനുള്ള വാഗ്ദാനം നിരസിച്ച് യുക്രെയ്ൻ പ്രസിഡന്റ്
കീവ്: യുക്രെയിനില്‍ നിന്നും രക്ഷപ്പെടാനുള്ള അമേരിക്കയുടെ സഹായവാഗ്ദാനം നിരസിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ നിരസിച്ചതായി യു എസ് സ്ഥിരീകരണം. ഇവിടെ പോരാട്ടം നടക്കുകയാണ്. എനിക്ക് സവാരിയല്ല, മറിച്ച് ആയുധങ്ങളാണ് വേണ്ടതെന്ന് യുക്രെയിന്‍ പ്രസിഡന്റ് പറഞ്ഞു. യൂറോപ്യന്‍ നേതാക്കളോട് വ്യാഴാഴ്ച ഒരു ഫോണ്‍ കോളില്‍ സംസാരിക്കുന്നതിനിടെ, റഷ്യയുടെ നമ്പര്‍ 1 ടാര്‍ഗറ്റ് താനാണെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ സെലെന്‍സ്‌കി എവിടെയാണെന്നുള്ള വിവരം രഹസ്യമാണ്.
പ്രസിഡന്‍ഷ്യല്‍ ഓഫീസിന് പുറത്ത് മുതിര്‍ന്ന സഹായികള്‍ക്കൊപ്പം താനും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തലസ്ഥാനത്തുണ്ടെന്ന് പറയുന്ന വീഡിയോ അദ്ദേഹത്തിന്റെ ഓഫീസ് പിന്നീട് പുറത്തുവിട്ടിരുന്നു. അതേസമയം, റഷ്യന്‍ സേനയ്ക്കെതിരെ തെരുവ് പോരാട്ടം നടക്കുന്നുണ്ടെന്ന് ശനിയാഴ്ച പുലര്‍ച്ചെ കൈവ് അധികൃതര്‍ നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും അഭയം തേടാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.

ശനിയാഴ്ച പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ നിവാസികള്‍ വീടുകളില്‍ തുടരാനും ജനാലകളിലേക്കോ ബാല്‍ക്കണികളിലേക്കോ പോകുന്നത് ഒഴിവാക്കണമെന്നും വെടിയുണ്ടകള്‍ ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കണമെന്നും നിര്‍ദേശിച്ചു. കൈവിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലും പാലങ്ങളിലും സ്‌കൂളുകളിലും നടന്ന ഷെല്ലാക്രമണത്തില്‍ നൂറുകണക്കിന് ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
അതേസമയം, സമയം യുക്രെയിനില്‍ റഷ്യയുടെ അധിനിവേശം തുടരുകയാണ്. ഇതിനിടെ 1000 റഷ്യന് സൈനികരെ കൊലപ്പെടുത്തിയെന്ന് യുക്രെയിന്‍ അറിയിച്ചു. എന്നാല്‍ റഷ്യ ഇതുവരെ ഔദ്യോഗികമായി മരണനിരക്ക് പുറത്തുവിട്ടിട്ടില്ല. 25 സാധാരണ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യു എന്‍ അറിയിച്ചിട്ടുണ്ട്. 102 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ യതാര്‍ത്ഥ മരണനിരക്ക് ഇതിലും കൂടുതലാണെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications