Get Updates
Get notified of breaking news, exclusive insights, and must-see stories!

യുദ്ധം ഒന്നാം വര്‍ഷത്തിലേക്ക്; അപ്രതീക്ഷിതമായി കീവിലെത്തി ബൈഡന്‍, യുക്രൈനിന് പിന്തുണ

നേരത്തെ തന്നെ അമേരിക്ക യുക്രൈനിനുള്ള പിന്തുണ പ്രഖ്യാപിച്ചിരുന്നു. ചൈനയാണ് റഷ്യക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നത് എന്നും അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു.

zelenskyy

കീവ്: റഷ്യന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ യുക്രൈനിലെത്തി പ്രസിഡന്റ് സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുക്രൈന്‍ റഷ്യ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ബൈഡന്‍ യുക്രൈനിലെത്തിയത്.

റഷ്യന്‍ അധിനിവേശത്തിന് എതിരെ ചെറുത്ത് നില്‍പ്പ് നടത്തുന്ന യുക്രൈനിന് യു എസ് എല്ലാ പിന്തുണയും നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. റഷ്യന്‍ അധിനിവേശത്തിന് ഒരു വര്‍ഷത്തിന് ശേഷവും യുക്രൈനും ജനാധിപത്യവും ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നു എന്ന് ബൈഡന്‍ പറഞ്ഞു.

യുക്രൈനിന് 50 കോടി ഡോളറിന്റെ സഹായധനവും ബൈഡന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കീവില്‍ അഞ്ച് മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് ബൈഡന്‍ മടങ്ങിയത്. യുക്രൈനിന് പീരങ്കികള്‍ അടക്കമുള്ള ആയുധങ്ങള്‍ ബൈഡന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. മുന്‍കൂട്ടി അറിയിക്കാതെയാണ് ബൈഡന്‍ കീവിലെത്തിയത്.

ബൈഡന്റെ വരവിന് മുന്നോടിയായി തെരുവുകളില്‍ കനത്ത സുരക്ഷ ഏര്‍പ്പാടാക്കിയിരുന്നു. പോളണ്ടിലേക്കുള്ള യാത്രക്കിടെ ആണ് ജോ ബൈഡന്‍ ഉക്രൈനില്‍ അപ്രതീക്ഷ സന്ദര്‍ശനം നടത്തിയത്. അതേസമയം ബൈഡന്‍ വരവ് രാജ്യത്തിനുള്ള വലിയ പിന്തുണയുടെ സൂചനയാണ് എന്ന് സെലന്‍സ്‌കി അഭിപ്രായപ്പെട്ടു.

നേരത്തെ യുക്രൈനില്‍ റഷ്യ നടത്തുന്ന അതിക്രമങ്ങള്‍ മാനവരാശിക്ക് ഭീഷണിയാണ് എന്ന് വൈറ്റ് ഹൗസ് അഭിപ്രായപ്പെട്ടിരുന്നു. റഷ്യയ്ക്ക് ആയുധങ്ങള്‍ എത്തിച്ച് കൊടുത്ത് ചൈന വിഷയം ആളിക്കത്തിക്കാന്‍ നോക്കുകയാണ് എന്നും അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു.

ukrainerussia

എന്നാല്‍ അമേരിക്ക പ്രശ്‌നം കൂടുതല്‍ വഷളാക്കാനാണ് ശ്രമിക്കുന്നത് എന്നായിരുന്നു റഷ്യയുടെ പ്രതികരണം. യുദ്ധഭൂമിയിലേക്ക് അനന്തമായി ആയുധങ്ങള്‍ എത്തിക്കുന്നത് ചൈനയല്ല, അമേരിക്കയാണ് എന്നുമായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്റെ പ്രതികരണം.

സ്വന്തം പ്രവര്‍ത്തനങ്ങള്‍ അമേരിക്ക പരിശോധിക്കണം. അതിന് ശേഷം മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും അവസാനിപ്പിക്കണം എന്നാണ് അമേരിക്കയോട് അഭ്യര്‍ത്ഥിക്കാനുള്ളത് എന്നുമാണ് ബെയ്ജിംഗിന്റെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+