കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിയന്തരമായി റഷ്യ യുദ്ധം അവസാനിപ്പിക്കണം; അനിവാര്യമായി വന്നാൽ പ്രതികരിക്കും; നാറ്റോ

Google Oneindia Malayalam News

കീവ്: യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശനീക്കങ്ങള്‍ക്ക് പിന്നാലെ റഷ്യക്ക് മുന്നറിയിപ്പുമായി നാറ്റോ. അടിയന്തരമായി റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന് നാറ്റോ ആവശ്യപ്പെട്ടു. റഷ്യ യൂറോപ്പിന്റെ സമാധാനം തകർത്തു. അനിവാര്യമായി വന്നാൽ പ്രതികരിക്കും.

120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും സജ്ജമാണെന്നും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർ​ഗ് മുന്നറിയിപ്പ് നൽകി. യുക്രൈനില്‍ നിന്നും മുഴുവന്‍ സൈന്യത്തേയും പിന്‍വലിക്കണം. നാറ്റോ കടുത്ത ഭാഷയിലാണ് മുന്നറിയിപ്പ് നല്‍കിയത്.

യുക്രൈന് സൈനിക സഹായം നല്‍കാന്‍ തയാറാണെന്നും നാറ്റോ അറിയിച്ചു. യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യ ഭാവിയില്‍ വലിയ വില കൊടുക്കേണ്ടി വരും. യുക്രൈനിൽ നിന്ന് മുഴുവൻ സൈന്യത്തെയും പിൻവലിക്കണം. യുദ്ധ ദുരിതത്തിന് റഷ്യ ലോകത്തോട് മുഴുവൻ സമാധാനം പറയണം.

1

അതേസമയം, റഷ്യ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചതായും നാറ്റോ സെക്രട്ടറി ജനറല്‍ ചൂണ്ടിക്കാട്ടി. കിഴക്കന്‍ യൂറോപ്പിലേക്ക് കൂടുതല്‍ കൂടുതല്‍ സൈന്യത്തെ അയയ്ക്കുമെന്നാണ് നാറ്റോ വ്യക്തമാക്കിയത്. അതേസമയം, ചര്‍ച്ചയ്ക്ക് തയ്യാർ ആണെന്ന് വ്യക്തമാക്കി റഷ്യ രംഗത്ത് എത്തിയിരുന്നു. യുക്രൈന്‍ ആയുധം താഴെ വച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാകും. റഷ്യന്‍ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ നടക്കുന്നത് അധിനിവേശമല്ല. യുക്രൈനെ സ്വതന്ത്രരാക്കാനുള്ള നീക്കമാണെന്നും സെര്‍ജി ലാവ്‌റോവ് വ്യക്തമാക്കി. യുക്രൈന്‍ ആയുധം താഴെ വെച്ച് കീഴടങ്ങണം. യുക്രൈനെ ഭരിക്കാൻ മോസ്കോ നാസികൾ ആഗ്രഹിക്കുന്നില്ല.

'ഗ്രൂപ്പ് യോഗം ചേര്‍ന്നില്ല'; 'വിള്ളലുണ്ടാക്കാന്‍ ആര് ശ്രമിച്ചാലും വിലപ്പോകില്ല'; - കെ.സുധാകരൻ'ഗ്രൂപ്പ് യോഗം ചേര്‍ന്നില്ല'; 'വിള്ളലുണ്ടാക്കാന്‍ ആര് ശ്രമിച്ചാലും വിലപ്പോകില്ല'; - കെ.സുധാകരൻ

2

യുക്രൈനിയൻ ജനത സ്വതന്ത്രരാകണം. അവരെ സ്വതന്ത്രമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും ലാവ്‌റോവ് വ്യക്തമാക്കി. അതേസമയം, യുക്രൈന്‍ തലസ്ഥാനമായ കീവിയിൽ റഷ്യന്‍ സൈന്യം എത്തിയിരുന്നു. തുടർന്ന് യുദ്ധം നിര്‍ത്താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈന്‍ ഭരണകൂടം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. അതേസമയം, മുൻ സോവിയറ്റ് അംഗത്തിന്റെ നിഷ്പക്ഷ നിലയെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാണെന്ന് ഉക്രേനിയൻ പ്രസിഡന്റ് പറഞ്ഞിരുന്നു. എന്നാൽ, ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി കള്ളം പറയുകയാണെന്നും റഷ്യൻ മന്ത്രി ആരോപിക്കുന്നു.

3

നിലവിൽ റഷ്യന്‍ സേനയ്ക്ക് എതിരെ ഉക്രൈന്‍ പ്രതികരിക്കുകയാണ്. ചെറുത്ത് നില്‍പ്പിനായി പട്ടാളക്കാര്‍ പരിശ്രമിക്കുന്നു. യുക്രൈന്റെ വ്യോമ പ്രതിരോധ സംവിധാനം റഷ്യയെ തകര്‍ത്തു എന്ന വാർത്തകൾ പിറത്ത് വന്നിരുന്നു. എന്നാൽ, ആക്രമത്തിൽ 118 യുക്രൈന്‍ സൈനിക കേന്ദ്രങ്ങളും അഞ്ച് വിമാനങ്ങളും തകര്‍ത്തതായി റഷ്യ വ്യക്തമാക്കി. 150 - ല്‍ അധികം യുക്രൈന്‍ പട്ടാളക്കാർ ആയുധം വെച്ച് കീഴടങ്ങിയെന്നാണ് റഷ്യയുടെ പറയുന്നു. കീവിലെ ജനവാസ കേന്ദ്രങ്ങളില്‍ റഷ്യന്‍ സൈനിക ടാങ്കറുകള്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

4

അതേസമയം, അതേസമയം, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഒരു യൂറോപ്യൻ രാജ്യത്തിന് നേരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണ് ഇത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുദ്ധം യുക്രൈനുമായി യുദ്ധം പ്രഖ്യാപിച്ചിക്കുകയായിരുന്നു. തുടർന്ന് റഷ്യ ഉക്രൈനെ ആക്രമിച്ചു. യുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ 137 പേർ കൊല്ലപ്പെട്ടിരുന്നു. അതേസമയം, നൂറിലധികം പേർ ഇന്ന് മരിച്ചിട്ടുണ്ടെന്നാണ് വിവരം.

Recommended Video

cmsvideo
കഴിയുന്നത് മരണ ഭയത്തോടെ.. യുക്രൈനിലെ കോഴിക്കോട്ടുകാരൻ പറയുന്ന കേട്ടോ | Oneindia Malayalam
5

റഷ്യ ടാങ്കുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമം അഴിച്ച് വിട്ടത്. റഷ്യൻ കരസേന ഉക്രൈന്റെ വടക്ക്, വടക്ക് കിഴക്ക് പ്രദേശങ്ങളിൽ നിന്ന് ഉക്രെയ്ൻ തലസ്ഥാനമായ കൈവിൽ എത്തിയെന്നും ആക്രമം ആഴിച്ചു വിട്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായി. ഇത് പോരാട്ടം കൂടുതൽ വഷളാകാൻ കാരണമായി. റഷ്യൻ സൈന്യം ഉക്രൈനെതിരെ ശക്തമായ ആക്രമണങ്ങൾ നടത്തി. കരയിലൂടെയും ആകാശത്തിലൂടെയും അനുനിമിഷം ആക്രമം ഉണ്ടായി. ഈ ആക്രമം ഉക്രെയ്നിന്റെ പ്രതിരോധത്തെ തകർത്ത് കളഞ്ഞു. നേരം പുലരുന്നതിന് മുൻപ് കൈവിലുടനീളം സ്ഫോടനങ്ങളും വെടിയൊച്ചകളും മുഴങ്ങി.

English summary
russia ukraine war updates: NATO warns against Russia over military activity in ukraine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X