അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്; സിറിയയെ ആക്രമിച്ചാല്‍ നോക്കി നില്‍ക്കില്ല

  • Posted By: Desk
Subscribe to Oneindia Malayalam

ദമസ്‌ക്കസ്: സിറിയ്‌ക്കെതിരേ അമേരിക്ക ആക്രമണം നടത്തുന്ന പക്ഷം അമേരിക്കയ്‌ക്കെതിരേ റഷ്യ തിരിച്ചടിക്കുമെന്ന് മുതിര്‍ന്ന റഷ്യന്‍ ജനറല്‍ വ്യക്തമാക്കി. അമേരിക്കന്‍ ആക്രമണം സിറിയയിലെ തങ്ങളുടെ സൈനികരെ അപായപ്പെടുത്താന്‍ ഇടയുണ്ടെന്നും അത് കൈയും കെട്ടി നോക്കിനില്‍ക്കില്ലെന്നും റഷ്യയുടെ ജനറല്‍ സ്റ്റാഫ് വലേറി ജെറാസിമോവ് അറിയിച്ചു. സിറിയയില്‍ റഷ്യന്‍ ഉപദേശകരും സൈനിക പ്രതിനിധികളും നയതന്ത്ര പ്രതിനിധികളുമുണ്ട്. അവരുടെ സുരക്ഷ റഷ്യയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ മിസൈലുകള്‍ റഷ്യ പ്രതിരോധിക്കുമെന്ന് മാത്രമല്ല, അവ തൊടുത്തുവിടുന്ന കേന്ദ്രത്തിനെതിരേ ആക്രമണം നടത്തുമെന്നും ജനറല്‍ മുന്നറിയിപ്പു നല്‍കി.

സിറിയയെ ആക്രമിക്കാന്‍ അമേരിക്ക ഒരുക്കമാണെന്ന് യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലെ കഴിഞ്ഞ ദിവസം യു.എന്‍ രക്ഷാസമിതി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. യു.എന്‍ രക്ഷാ സമിതിയുടെ വെടിനിര്‍ത്തല്‍ പ്രമേയം സിറിയ പൂര്‍ണമായും നടപ്പിലാക്കാത്ത പക്ഷം അവര്‍ക്കെതിരേ ആക്രമണം നടത്താന്‍ അമേരിക്ക സജ്ജമാണെന്നായിരുന്നു അവര്‍ പറഞ്ഞത്. ഇതിനുള്ള പ്രതികരണമെന്ന നിലയ്ക്കാണ് റഷ്യയുടെ മുന്നറിയിപ്പ്. നേരത്തേ സിറിയ രാസായുധം പ്രയോഗിച്ചുവെന്നാരോപിച്ച് സര്‍ക്കാരിന്റെ സൈനിക താവളം അമേരിക്ക ബോംബിട്ട് തകര്‍ത്തിരുന്നു.

 russiaa

സിറിയ രാസായുധം പ്രയോഗിക്കുന്നുവെന്ന് വ്യാജ പ്രചാരണം നടത്തിയ സിറിയയെയും അവരെ പിന്തുണയ്ക്കുന്ന റഷ്യയെയും ആക്രമിക്കാനാണ് അമേരിക്ക പദ്ധതിയിടുന്നതെന്നും റഷ്യന്‍ ജനറല്‍ കുറ്റപ്പെടുത്തി. സിറിയ നടത്തിയതായി വരുത്തിത്തീര്‍ക്കാന്‍ ഭീകരവാദികള്‍ രാസായുധ പ്രയോഗം നടത്താന്‍ ഒരുങ്ങുന്നുവെന്നതിന് തങ്ങള്‍ക്ക് വിവരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. വിമതരില്‍ നിന്ന് സൈന്യം ഈയിടെ പിടിച്ചെടുത്ത അഫ്ത്രിസ് ഗ്രാമത്തില്‍ നിന്ന് രാസായുധ നിര്‍മാണം നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ഭീകരവാദികളെ കൊണ്ട് രാസായുധ പ്രയോഗം നടത്തിച്ച് അത് സിറിയയുടെ തലയില്‍ കെട്ടിവയ്ക്കാനും അതുവഴി സിറിയയെ ആക്രമിക്കാനുമുള്ള തന്ത്രമാണ് അമേരിക്ക പയറ്റാന്‍ ശ്രമിക്കുന്നതെന്ന് യു.എന്നിലെ സിറിയന്‍ ദൂതന്‍ ബശ്ശാര്‍ അല്‍ ജാഫരിയും പറഞ്ഞിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A top Russian general says his country will respond to a US strike on Syria, targeting any missiles and launchers involved in such an attack, if the lives of Russian servicemen are threatened

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്