കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയ്ക്കായി ട്രംപ്, ട്രംപിനായി പുടിന്‍ : കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാ...

നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കേണ്ടെന്ന റഷ്യന്‍ നിലപാടിനെ പുകഴ്ത്തി ട്രംപ്. പുടിന്‍ മിടുക്കനാണെന്ന് തനിക്ക് നേരത്തെ അറിയാമെന്നും ട്രംപ്.

Google Oneindia Malayalam News

വാഷിങ്ടണ്‍/മോസ്കോ: റഷ്യയിലെ 35 അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള നടപടി മരവിപ്പിച്ചു. അമേരിക്കന്‍ പ്രസിഡന്‌റ് തെരഞ്ഞെടുപ്പില്‍ അനധികൃതമായി ഇടപെട്ടു എന്ന് ആരോപിച്ചാണ് ഡിസംബര്‍ 29ന് 35 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക നാടുകടത്താന്‍ ഉത്തരവിട്ടിരുന്നു. ഇതിന് മറുപടിയായി മോസ്‌കോയില്‍ നിന്ന് 35 ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ റഷ്യയും തീരുമാനിച്ചു. നിരുത്തരവാദിത്വത്തോടെ പെരുമാറാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റഷ്യയുടെ പിന്മാറ്റം.

'നിങ്ങള്‍ക്കുള്ള മറുപടി പിന്നെ തന്നോളാം...'

ഇതാണ് അമേരിക്കയോടുള്ള റഷ്യയുടെ ഇപ്പോഴത്തെ നിലപാട്. 35 ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ അമേരിക്ക തീരുമാനിച്ചപ്പോള്‍ അതേ നാണയത്തില്‍ ഉരുളയ്ക്ക് ഉപ്പേരി പോലെ 35 പേരെ പുറത്താക്കാന്‍ റഷ്യയും ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍ ഉത്തരവാദിത്വം ഇല്ലാതെ പെരുമാറേണ്ടെന്ന റഷ്യന്‍ പ്രസിഡന്‌റ് വ്‌ളാദിമര്‍ പുടിന്‌റെ നിലപാടാണ് പുറത്താക്കല്‍ ഉത്തരവ് മരവിപ്പിക്കാന്‍ ഇടയാക്കിയത്.

'വെല്‍ഡണ്‍ മൈ ബോയ്'

നിയുക്ത അമേരിക്കന്‍ പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്‌റ് പുടിനോട് പറഞ്ഞതാണ് ഇത്. ഒരു ആവേശത്തിന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ തീരുമാനിച്ചെങ്കിലും വികാരങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കേണ്ടന്ന പുചിന്‌റെ നിലപാട് ട്രംപിന് നന്നായി ബോധിച്ചു. പുടിന്‍ മിടുക്കനാണെന്ന് തനിക്ക് നേരത്തെ അറിയാമെന്നാണ് ഇതേ കുറിച്ച് ട്രംപ് ട്വീറ്റ് ചെയ്തത്.

റഷ്യയ്ക്കായി ട്രംപ്, ട്രംപിനായി പുചിന്‍

ശീതയുദ്ധ സമാനമായ അന്തരീക്ഷമാണ് റഷ്യയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ വളര്‍ന്നു വരുന്നത്. അധികാരം ഒഴിയും മുമ്പേ പ്രസിഡന്‌റ് തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച റഷ്യയ്ക്ക് പണി കൊടുക്കാന്‍ തന്നെയാണ് റിപ്പബ്ലിക്കന്‍ അനുയായി ആയ ബരാക് ഒബാമയുടെ തീരുമാനം. അധികാരം ഏറ്റെടുത്തിട്ടില്ലെങ്കിലും സ്ഥിതിഗതികളെ കുറിച്ച് ഉടന്‍ തന്നെ രഹസ്യാന്വേഷണ തലവനുമായി ചര്‍ച്ച ചെയ്യുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

ഒബാമയുടെ ആരോപണങ്ങള്‍

പ്രസിഡന്‌റ് തെരഞ്ഞെടുപ്പില്‍ ഹിലരിയുടെ പരാജയത്തിവ് ഒരു പ്രധാനകാരണമായിരുന്നു ഇമെയില്‍ വിവാദം. ഹിലരിയുടെ സ്വകാര്യ ഇ മെയിലുകള്‍ റഷ്യന്‍ ഹാക്കര്‍മാരുടെ സഹായത്തോടെ ട്രംപ് ചോര്‍ത്തി എന്നാണ് ആരോപണം. എന്നാല്‍ ട്രംപും, റഷ്യയും ഇക്കാര്യം നിഷേധിയ്ക്കുന്നണ്ട്

പുടിന്‌റെ പുതുവത്സരാശംസ

പുതുവത്സര ആഘോഷങ്ങള്‍ക്കിടയില്‍ നയതന്ത്ര തര്‍ക്കങ്ങള്‍ക്കില്ലെന്നാണ് റഷ്യന്‍ പ്രസിഡന്‌റ് വ്‌ളാദിമര്‍ പുടിന്‌റെ നിലപാട്. ബരാക് ഒബാമയ്ക്കും കുടുംബത്തിനും, എല്ലാ അമേരിക്കകാര്‍ക്കും പുതുവത്സരാശംസ നേരാനും അ്‌ദ്ദേഹം മറന്നില്ല. റഷ്യയില്‍ കഴിയുന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് പതിവ് പോലെ പുതുവത്സരം ആഘോഷമാക്കാം, വേണമെങ്കില്‍ കൂടുതല്‍ പേര്‍ ക്രമലിനിലേക്ക് വന്നോട്ടെ എന്നാണ് പുടിന്‍ പറഞ്ഞത്.

English summary
Speaking before Mr Putin's decision, Mr Trump did say he would meet US intelligence chiefs next week to be 'updated on the facts of this situation'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X