യുക്രൈനിൽ റഷ്യ ഫോസ്‌ഫറസ് ബോംബുകൾ പ്രയോഗിച്ചെന്ന് സെലൻസ്‌കി
കീവ് : റഷ്യൻ അധിനിവേശം തുടരുന്ന യുക്രൈനിൽ റഷ്യ ഫോസ്‌ഫറസ് ബോംബുകൾ പ്രയോഗിച്ചുവെന്ന ആരോപണവുമായി സെലൻസ്‌കി. റഷ്യയുടെ ഈ ആക്രമണത്തിൽ പുരുഷന്മാരും സ്‌ത്രീകളും കുട്ടികളും കൊല്ലപ്പെട്ടുവെന്ന് സെലൻസ്‌കി പറഞ്ഞു. അതേ സമയം നാറ്റോ രാജ്യങ്ങളോട് കൂടുതൽ സഹായം നൽകണമെന്നും സെലൻസ്‌കി അഭ്യർഥിച്ചിട്ടുണ്ട്. ഒരു മാസമായി റഷ്യയുടെ അധിനിവേശത്തെ ചെറുത്തു നിൽക്കുന്ന കീവിന് കൂടുതൽ മിലിട്ടറി സഹായങ്ങൾ നൽകണമെന്ന് സെലൻസ്‌കി അഭ്യർഥിക്കുന്നു.
രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാൻ, നഗരങ്ങളെ സംരക്ഷിക്കാൻ, യുക്രൈനിന് നിയന്ത്രണങ്ങൾ ഇല്ലാതെ മിലിട്ടറി സഹായങ്ങൾ നൽകണമെന്നും റഷ്യ സമാനമായ രീതിയിലാണ് യുക്രൈനിൽ ആക്രമണം നടത്തുന്നതെന്നും നാറ്റോ പ്രതിനിധികളോട് സെലൻസ്‌കി ആവശ്യപ്പെട്ടു. ഇതുവരെ മിലിട്ടറി സഹായങ്ങൾ അനുവദിച്ച പാശ്ചാത്യ രാജ്യങ്ങൾക്ക് നന്ദി പറഞ്ഞ യുക്രൈൻ പ്രസിഡന്‍റ് ഡിഫൻസീവ് ആയുധങ്ങളോടൊപ്പം ഒഫൻസീവ് ആയുധങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ടു. നിങ്ങളുടെ യുദ്ധവിമാനങ്ങളിൽ നിന്ന് ഒരു ശതമാനം മാത്രം മതി, അതുപോലെ ടാങ്കുകളിൽ നിന്ന് ഒരു ശതമാനവും തന്നാൽ മതിയെന്നും സെലൻസ്‌കി നാറ്റോ പ്രതിനിധികളോട് പറഞ്ഞു.

അതേ സമയം റഷ്യക്കെതിരായ പോരാട്ടത്തിൽ യുക്രൈനെ സഹായിക്കാൻ ബ്രിട്ടൻ രംഗത്തെത്തി. 6,000 മിസൈലുകളും 2.5 കോടി പൗണ്ട് സാമ്പത്തിക സഹായമായും യുക്രൈന് നല്‍കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാറ്റോ, ജി 7 ഉച്ചകോടികള്‍ നടക്കുന്നതിന് തൊട്ടുമുമ്പാണ് ടാങ്ക് വേധ മിസൈലുകളും ഉഗ്രശേഷിയുള്ള ആയുധങ്ങളുമടക്കമുള്ള സഹായപ്രഖ്യാപനം ബ്രിട്ടന്‍ നടത്തിയത്. യുക്രൈന് മെച്ചപ്പെട്ട പ്രതിരോധ പിന്തുണ നല്‍കിയും റഷ്യക്കെതിരായ സാമ്പത്തിക ഉപരോധങ്ങള്‍ ഇരട്ടിയാക്കിയും അവര്‍ക്കെതിരായ പ്രതിരോധം ശക്തമാക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പാശ്ചാത്യ സഖ്യകക്ഷികളോട് അഭ്യർഥിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

അതേ സമയം യുക്രൈനിലെ മാനുഷിക പ്രതിസന്ധി സംബന്ധിച്ച റഷ്യയുടെ പ്രമേയത്തിനുമേലുള്ള ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയിലെ വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടു നിന്നു. അനുകൂലമായി രണ്ട് വോട്ട് മാത്രം ലഭിച്ച പ്രമേയം രക്ഷാസമിതിയിൽ പ്രമേയം പരാജയപ്പെട്ടു. റഷ്യയുടെയും ചൈനയുടെയും വോട്ട് മാത്രമാണ് പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്.

യുക്രൈനിൽ നിന്നുള്ള പലായനം പ്രതിദിനം വർധിക്കുകയാണ്. രാജ്യത്ത് ഇതിനകം ആയിരക്കണക്കിന് പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ അയൽ രാജ്യങ്ങളിലേക്ക് ഉൾപ്പടെ പലായനം ചെയ്യുകയാണ്. പോളണ്ടിലേക്കാണ് ഭൂരിഭാഗം പേരും പലായനം ചെയ്യുന്നത്. അതേ സമയം തങ്ങളുടെ നഗരം അഭയാർഥികളെ സ്വീകരിക്കാനുള്ള ശേഷിയുടെ പരമാവധിയിൽ എത്തിയെന്ന് വാർസോ ഗവർണർ അറിയിച്ചിട്ടുണ്ട്. ഇനിയുമൊരു അഭയാർഥി പ്രവാഹമുണ്ടായാൽ അമേരിക്കയും യൂറോപ്പും സഹായിക്കേണ്ടി വരുമെന്നും വാർസോ മേയർ റഫാൽ ട്രസാസ്കോവ്സ്കി ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു.












Click it and Unblock the Notifications