കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലെപ്പോയില്‍ റഷ്യയുടെ താണ്ഡവം... കൊന്നൊടുക്കുന്നത് ഐസിസിനെയല്ല, സാധാരണക്കാരെ

  • By Desk
Google Oneindia Malayalam News

ആലെപ്പോ: ഒരു ഇടവേളക്ക് ശേഷം റഷ്യന്‍ വ്യോമ സേന സിറിയയില്‍ ആക്രമണം ശക്തമാക്കി. എന്നാല്‍ ഇത്തവണ ഐസിസ് അല്ല റഷ്യയുടെ ലക്ഷ്യം, അസദിനെതിരെ യുദ്ധം ചെയ്യുന്ന വിമതരാണ്.

ആഴ്ചകളായി അസദിന്റെ സൈന്യം ആലെപ്പോയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തുടര്‍ച്ചയായ വ്യോമാക്രമണങ്ങളില്‍ നഗരത്തിന്റെ പാതിയും തകര്‍ന്നിരുന്നു. ഒരു ഇടവേളക്ക് ശേഷം ഇപ്പോള്‍ റഷ്യയാണ് വ്യോമാക്രമണം ഏറ്റെടുത്തിരിക്കുന്നത്.

ഒരുകാലത്ത് സിറിയയുടെ വ്യാവസായിക തലസ്ഥാനമായിരുന്ന ആലെപ്പോ ഇപ്പോള്‍ ശവപ്പറമ്പ് പോലെയാണ്. അമ്പതോളം സാധാരണക്കാര്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

വിമതര്‍

വിമതര്‍

സിറിയയില്‍ ഐസിസിനെ ഉന്‍മൂലനം ചെയ്യാന്‍ എന്ന് പറഞ്ഞാണ് റഷ്യന്‍ സേന എത്തിയത്. എന്നാല്‍ ഇപ്പോള്‍ അവര്‍ കൊന്നൊടുക്കുന്നത് മറ്റ് വിമത ഗ്രൂപ്പുകളെയാണ്.

ആലെപ്പോ

ആലെപ്പോ

വിമതരുടെ നിയന്ത്രണത്തിലുള്ള ആലെപ്പോ നഗരം റഷ്യ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തെറിയുകയാണ്. അതി ശക്തമായ വ്യോമാക്രമണമാണ് ഇവിടെ നടത്തുന്നത്. ബുസ്താര്‍ അല്‍ ഖസര്‍ മേഖലയിലാണ് ഇപ്പോള്‍ അതി ശക്തമായ ആക്രമണം നടക്കുന്നത്.

കൊല്ലപ്പെട്ടത്

കൊല്ലപ്പെട്ടത്

ബുസ്താര്‍ അല്‍ ഖസര്‍ മേഖലയില്‍ മാത്രം 25 പേര്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറയുന്നത്. ചുരുങ്ങിയത് അമ്പത് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

 ലക്കും ലഗാനും ഇല്ലാതെ

ലക്കും ലഗാനും ഇല്ലാതെ

ഒരു നോട്ടവും ഇല്ലാതെയാണ് റഷ്യ വ്യോമാക്രണം നടത്തുന്നത് എന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം ഒരു ആരോഗ്യ കേന്ദ്രത്തിന് നേര്‍ക്കും കുട്ടികളുടെ കളിസ്ഥലത്തിന് നേര്‍ക്കും റഷ്യ ബോംബുകള്‍ വര്‍ഷിച്ചു.

രക്ഷപ്പെടാന്‍

രക്ഷപ്പെടാന്‍

ആലെപ്പോയിലുള്ളവര്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഉണ്ടെന്നാണ് സിറിയന്‍ സൈന്യം പറയുന്നത്. വിമതര്‍ക്ക് വേണമെങ്കില്‍ ആയുധങ്ങള്‍ അടിയറവച്ച് ആലെപ്പോ വിടാമെന്നും സിറിയന്‍ സൈന്യം പറയുന്നു.

ആലെപ്പോ പിടിക്കാന്‍

ആലെപ്പോ പിടിക്കാന്‍

വിമതശല്യം തുടങ്ങിയതിന് ശേഷം ആലെപ്പോ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ആലെപ്പോ പൂര്‍ണമായും പിടിച്ചടക്കാതെ ആക്രമണം അവസാനിപ്പിക്കില്ലെന്നാണ് പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് വ്യക്തമാക്കിയിട്ടുള്ളത്.

വിമതരും മോശമല്ല

വിമതരും മോശമല്ല

ആക്രമണത്തിന്റെ കാര്യത്തില്‍ വിമത ഗ്രൂപ്പുകളും മോശമല്ല. കഴിഞ്ഞ ദിവസം ദേറയിലെ ഒരു സ്‌കൂളിന് നേര്‍ക്കാണ് ഇവര്‍ ആക്രമണം നടത്തിയത്. കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു.

തുര്‍ക്കി

തുര്‍ക്കി

സിറിയന്‍ അതിര്‍ത്തിയില്‍ തുര്‍ക്കി സേന ഐസിസിനെതിരെ പോരാടുന്നുണ്ട്. വിമതരുടെ പിന്തുണയോടെയാണ് ഇത്. എന്നാല്‍ ആലെപ്പോയില്‍ വിമതര്‍ക്ക് ആരുടേയും പിന്തുണ ലഭിക്കുന്നില്ല.

ഐസിസ്

ഐസിസ്

ഐസിസിനെതിരെ എന്ന് പറഞ്ഞാണല്ലോ യുദ്ധം തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ ഐസിസ് കേന്ദ്രങ്ങള്‍ക്ക് നേരെ റഷ്യ കാര്യമായ ആക്രമണം ഒന്നും നടത്തുന്നില്ല. സിറിയയെ പൂര്‍ണമായും അസദിന്റെ കാല്‍ക്കീഴില്‍ കൊണ്ടുവരിക എന്നത് തന്നെയാണ് ഇപ്പോള്‍ റഷ്യ ലക്ഷ്യം വക്കുന്നത്.

English summary
Russian jets resumed heavy bombing of rebel-held eastern Aleppo on Tuesday after several days of relative calm, a rebel official and the Britain-based Syrian Observatory for Human Rights monitoring group said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X