ഈ പെണ്ണിനെന്താ ഭ്രാന്താണോ... ? വീഡിയോ കണ്ടാല്‍ ആരും ചോദിക്കും... രോമം എഴുന്നേറ്റ് നില്‍ക്കും

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam
ദുബായ്: ഓരോരുത്തര്‍ക്കും ഓരോ 'ക്രേയ്‌സ്' ഉണ്ടാകും. അതിനെ കുറ്റം പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല. എന്നാല്‍ ഈ യുവതി ചെയ്തത് കണ്ടാല്‍ ആരായാലും ചോദിച്ച് പോകും... വട്ടാണല്ലേ എന്ന്.

പ്രശസ്തിക്ക് വേണ്ടി ഇത്രയൊക്കെ ആരെങ്കിലും ചെയ്യുമോ? അതും സ്വന്തം ജീവന്‍ പണയം വച്ച്?

റഷ്യന്‍ മോഡലായ വിക്ടോറിയ ഒഡിന്റ്‌കോവ ചെയ്ത് അങ്ങനെ ഒരു കാര്യമായിരുന്നു. ഒരു നിമിഷം ഒന്ന് പാളിയാല്‍ മതിയായിരുന്നു... പിന്നെ ചിതറിത്തെറിക്കും!!!

വിക്ടോറിയ ഒഡിന്റ്‌കോവ

23 വയസ്സ് മാത്രം പ്രായമുള്ള റഷ്യന്‍ മോഡലാണ് വിക്ടോറിയ ഒഡിന്റ്‌കോവ. സുന്ദരി... അതിനപ്പുറം വലിയ ധൈര്യശാലിയും.

ദുബായിലെത്തി ചെയ്തത്

ദുബായിലെ ഒരു വന്‍ ടവറില്‍ കയറിയായിരുന്നു വിക്ടോറിയയുടെ അഭ്യാസം. ആരും എടുക്കാത്ത തരത്തിലുള്ള ഫോട്ടോകളെടുക്കുക എന്നതായിരുന്നു ലക്ഷ്യം.

1,004 അടി ഉയരത്തില്‍

ആയിരത്തിലധികം അടി ഉയരത്തിലുള്ള ഒരു ടവറിന്റെ മുകളിലാണ് വിക്ടോറിയ കയറിയത്. കൂടെ ഒരു സഹായിയും ഫോട്ടോഗ്രാഫറും. ആരുടേയും ഹൃദയം ഒരു നിമിഷത്തേയ്ക്ക് സ്തംഭിപ്പിക്കുന്ന ഫോട്ടോകള്‍ അവള്‍ സ്വന്തമാക്കുകയും ചെയ്തു.

ഒരു കൈത്താങ്ങില്‍ തൂങ്ങി

സഹായിയുടെ കൈയ്യിന്റെ മാത്രം ബലത്തില്‍ വിക്ടോറിയ ആയിരത്തി നാല് അടി ഉയരമുള്ള ടവറില്‍ തൂങ്ങിക്കിടന്നു. ഫോട്ടോഗ്രാഫര്‍ അത് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. വീഡിയോയും എടുത്തു.

ഒരു മുന്‍കരുതലുമില്ലാതെ

പലരും എടുത്തിട്ടുണ്ടാകും ഇത്തരം ഫോട്ടോകള്‍. എന്നാല്‍ വിക്ടോറിയയെ വ്യത്യസ്തമാക്കുന്നത് വേറൊരു കാര്യമാണ്. ഒരു സുരക്ഷാമുന്‍കരുതലും ഇല്ലാതെ ആയിരുന്നു ഇതെല്ലാം ചെയ്തത്.

താഴെ വീണാല്‍ തവിടുപൊടി

ആയിരം അടി ഉയരത്തില്‍ നിന്ന് വീണാല്‍ എന്തായിരിക്കും അവസ്ഥ? ആയിരത്തി നാല് അടി എന്നാല്‍ 306 മീറ്റര്‍ ഉയരം. താഴെ വീണാല്‍ പിന്നെ പൊടിപോലും കിട്ടില്ല.

ആദ്യം പിറകോട്ടാഞ്ഞു

സഹായിയുടെ കൈപിടിച്ച് വിക്ടോറിയ ആദ്യ പിറകോട്ടാഞ്ഞു. താഴെ വീണാല്‍ പിന്നെ നോക്കണ്ട (ഭാഗ്യം വെള്ളമാണ്). പിന്നെ പതിയെ താഴെക്ക് പിടിച്ചിറങ്ങി തൂങ്ങിക്കിടന്നു.

സഹായിയെ അത്രയ്ക്ക് വിശ്വാസം?

വിക്ടോറിയയ്ക്ക് ഒരു കൈ പിഴച്ചാല്‍ എന്തായിരിക്കും സംഭവിക്കുക? അവള്‍ ഒറ്റയ്ക്കാവില്ല താഴെ വീഴുക, കൂടെ സഹായിയും പോകും. അതുപോലെ തന്നെ സഹായിയുടേയും കാര്യം. രണ്ട് പേരും അത്രത്തോളം പരസ്പര വിശ്വാസത്തോടെയാണ് ഇത് ചെയ്തത്.

പെര്‍ഫെക്ട് ഷോട്ടിന് വേണ്ടി

അംബരചുംബിയായ ടവറിന് മുകളില്‍ നിന്നുള്ള ഒരു പെര്‍ഫെക്ട് ഫോട്ടോഷൂട്ടിന് വേണ്ടിയാണ് വിക്ടോറിയ ഈ 'റിസ്‌ക്' മുഴുവന്‍ എടുത്തത്. അതിന്റെ ഗുണവും കിട്ടി എന്ന് പറയുന്നതാവും നല്ലത്. അത്രയ്ക്ക് പ്രശസ്തിയാണ് കിട്ടിയത്.

ഉള്ളംകൈ വിയര്‍ക്കും

ഇപ്പോഴം ആ വീഡിയോ കാണുമ്പോള്‍ തന്റെ ഉള്ളംകൈ വിയര്‍ക്കാറുണ്ടെന്നാണ് വിക്ടോറിയ പ്രതികരിച്ചത്. ആ ഫോട്ടോഷൂട്ടിനിടെ താന്‍ ശരിക്കും വികാരാധീനയായിരുന്നു എന്നും വിക്ടോറിയ വെളിപ്പെടുത്തി.

ശുദ്ധ വിഡ്ഢിത്തം

വിക്ടോറിയയുടെ ഈ ഫോട്ടോഷൂട്ടിനെ ശുദ്ധ വിഡ്ഢിത്തം എന്നാണ് പല ലോകമാധ്യമങ്ങളും വിശേഷിപ്പിച്ചത്. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ എന്ന ആശങ്കയാണ് പലരും പങ്കുവയ്കുന്നത്.

ഇന്‍സ്റ്റാഗ്രാം സെന്‍സേഷന്‍

ഇന്‍സ്റ്റാഗ്രാമിലെ വന്‍ സെന്‍സേഷനാണ് ഈ റഷ്യന്‍ സുന്ദരി. സോഷ്യല്‍ മീഡിയില്‍ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട് വിക്ടോറിയക്ക്.

മുള്‍മുനയില്‍ നിര്‍ത്തുന്ന ആ വീഡിയോ ഇതാണ്.

English summary
Victoria Odintcova, 23, was held only by the hand of a male assistant as she dangled from the 1,004-foot tall Cayan Tower in Dubai.
Please Wait while comments are loading...