കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യന്‍ വിമാനം സിറിയയില്‍ തകര്‍ന്നു വീണ് 32 മരണം, സാങ്കേതിക തകരാറെന്ന് പ്രതിരോധ മന്ത്രാലയം

തകര്‍ന്നത് വീണത് സൈനിക വിമാനമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

Google Oneindia Malayalam News

ദമസ്‌കസ്: റഷ്യന്‍ വിമാനം സിറിയയില്‍ തകര്‍ന്ന് വീണ് വീണ് 32 പേര്‍ തല്‍ക്ഷണം കൊലപ്പെട്ടു. 26 യാത്രികരും ആറു വിമാനജീവനക്കാരുമാണ് മരിച്ചത്. അതേസമയം വിമാനത്തില്‍ ഉണ്ടായിരുന്നവരെല്ലാം മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വിമാനത്തില്‍ ഏത്ര പേരുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല.

ശീതസമരകാലം തിരിച്ചുവരുന്നു? പുതിയ ആണവായുധങ്ങള്‍ നിര്‍മിച്ചതായി റഷ്യശീതസമരകാലം തിരിച്ചുവരുന്നു? പുതിയ ആണവായുധങ്ങള്‍ നിര്‍മിച്ചതായി റഷ്യ

1

അതേസമയം സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നത്. സംഭവത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഹെമീമിം നാവികത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെയാണ് അപകടം നടന്നത്. അന്റോനോവ് 26 വിഭാഗത്തില്‍ വിമാനമാണ് ഇത്. സിറിയന്‍ സൈന്യം വിമാനത്തെ വെടിവച്ചിട്ടതല്ലെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

2

തകര്‍ന്നത് വീണത് സൈനിക വിമാനമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇക്കാര്യം പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. സിറിയയിലെ ലത്താക്കിയ പ്രവിശ്യയിലാണ് കൃത്യമായി വിമാനം തകര്‍ന്ന് വീണത്. നേരത്തെ മോസ്‌കോയില്‍ റഷ്യന്‍ വിമാനം തകര്‍ന്ന് 71 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് പറന്നുയര്‍ന്ന് ഏതാനും മിനിട്ടുകള്‍ക്കകമായിരുന്നു വിമാനം തകര്‍ന്ന് വീണത്.

തീപ്പിടിത്തമാണ് വിമാനം നിലം പതിക്കാനുള്ള കാരണമെന്ന് വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് റഷ്യ തള്ളിയിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് നടക്കുന്ന അഭ്യൂഹങ്ങള്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതാണെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ വിമാനം തകര്‍ന്നത് സാങ്കേതി കാരണങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമേ പറയാനാവൂ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ലെനിനെ മാത്രമല്ല പെരിയാറിനെയും വെറുതെ വിടില്ല, ഭരണം കിട്ടിയാല്‍ പ്രതിമ കാണില്ലെന്ന് ബിജെപിലെനിനെ മാത്രമല്ല പെരിയാറിനെയും വെറുതെ വിടില്ല, ഭരണം കിട്ടിയാല്‍ പ്രതിമ കാണില്ലെന്ന് ബിജെപി

സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഇ ശ്രീധരന്‍; അനാസ്ഥ പ്രകടം!! ഓഫീസുകള്‍ അടച്ചുപൂട്ടി, ദു:ഖമുണ്ട്സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഇ ശ്രീധരന്‍; അനാസ്ഥ പ്രകടം!! ഓഫീസുകള്‍ അടച്ചുപൂട്ടി, ദു:ഖമുണ്ട്

English summary
russian plane crash at syria 32 dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X