യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, എതിര്‍ത്താല്‍ മറുപടി!!
മോസ്‌കോ: യുക്രൈനെതിരെ യുദ്ധ ംപ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് സൈന്യം മറുപടി നല്‍കുമെന്ന് പുടിന്‍ വ്യക്തമാക്കി. സൈനിക നടപടിക്കാണ് പുടിന്‍ അനുമതി നല്‍കിയത്. എന്തിനും തയ്യാറാണെന്ന് പുടിന്‍ പ്രഖ്യാപിച്ചു. ഇടപെട്ടാല്‍ ഇതുവരെ കാണാത്ത തിരിച്ചടിയുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. യുക്രൈനെ അസൈനികവത്കരിക്കാനാണ് സൈനിക നടപടിയെന്ന് പുടിന്‍ വിശദീകരിച്ചു. കിഴക്കന്‍ യൂറോപ്പിലെ വിമതര്‍ക്ക് വേണ്ടിയാണ് യുദ്ധമെന്നും പുടിന്‍ പറഞ്ഞു. രാജ്യത്തെ ടിവിയിലൂടെ അഭിസംബോധന ചെയ്താണ് പുടിന്‍ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. നേരത്തെ യുക്രൈനെ ആ്ക്രമിക്കില്ലെന്ന നിലപാടിലായിരുന്നു റഷ്യ. ഇതിന് കടകവിരുദ്ധമായ കാര്യമാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം യുക്രൈന്‍ അതിര്‍ത്തിയിലുള്ള വിമാനത്താവളങ്ങള്‍ അടച്ചിരിക്കുകയാണ്.
Recommended Video

ഡോണ്‍ബാസിലേക്ക് പ്രവേശിക്കാന്‍ റഷ്യന്‍ സൈനികരോട് നിര്‍ദേശിച്ചിരിക്കുകയാണ് പുടിന്‍. ഇതാണ് യുക്രൈനിലെ വിമത മേഖല. യുക്രൈന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ സാധിക്കാത്തതാണെന്ന് പുടിന്‍ വ്യക്തമാക്കി. യുക്രൈന്‍ ആയുധം താഴ്ത്തി മടങ്ങി പോകണമെന്നും പുടിന്‍ ആവശ്യപ്പെട്ടു. നിങ്ങളുടെ പൂര്‍വികര്‍ നാസികളോട് പോരാടിയവരാണ്. കീവിലെ നാസി സര്‍ക്കാരിന്റെ ഉത്തരവുകളെ അനുസരിക്കരുത്. ആയുധം താഴെ വെച്ച് മടങ്ങി പോകണമെന്നും പുടിന്‍ യുക്രൈന്‍ സൈനികരോട് ആവശ്യപ്പെട്ടു. യുക്രൈന്‍ നവ നാസികളെയാണ് പിന്തുണയ്ക്കുന്നതെന്ന് പുടിന്‍ ആരോപിച്ചു. ജീവിതമോ മരണോ എന്നതാണ് റഷ്യയുടെ സാഹചര്യമെന്നും പുടിന്‍ പറഞ്ഞു.
അതേസമയം യുക്രൈന്‍ യുഎന്‍ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. യുഎസ്സും നാറ്റോയും ഈ വിഷയത്തില്‍ ഇടപെടാല്‍ യൂറോപ്പ് യുദ്ധക്കളമാകുമെന്ന് ഉറപ്പാണ്. യുക്രൈകന്‍ നഗരം ക്രമറ്റോക്‌സില്‍ വ്യോമാക്രമം ഉണ്ടായിരിക്കുകയാണ്. കീവിലും സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. യുക്രൈന്‍ എല്ലാ സീമകളും ലംഘിച്ചു. അതുകൊണ്ടാണ് സൈനിക നടപടിക്ക് അനുമതി നല്‍കിയതെന്നും പുടിന്‍ പറഞ്ഞു. ലോക രാജ്യങ്ങള്‍ മുഴുവന്‍ സമാധാനത്തിനാണ് ആഹ്വാനം ചെയ്യുന്നത്. എന്നാല്‍ റഷ്യ അത് കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്ന് യുഎന്‍ യോഗത്തില്‍ ബ്രിട്ടന്‍ പറഞ്ഞു. യുക്രൈനിലെ സാഹചര്യം പരിശോധിച്ച് വരികയാണെന്ന് ഇന്ത്യ പറഞ്ഞു.
യുക്രൈനുമായുള്ള സംഘര്‍ഷത്തില്‍ ഇടപെടുന്ന പുറത്തുനിന്നുള്ളവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പുടിന്‍ പറഞ്ഞു. നിങ്ങള്‍ ഇടപെടാല്‍., ഇതുവരെ നേരിടാത്ത തരത്തിലുള്ള തിരിച്ചടിയുണ്ടാവും. എല്ലാ തീരുമാനങ്ങളും എടുത്ത് കഴിഞ്ഞു. ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് മനസ്സിലാവുന്നുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയ്ക്ക് ഒരിക്കലും യുക്രൈനെ അധീനതയില്‍ വെക്കണമെന്ന് ആഗ്രഹമില്ല. അവരെ അസൈനികവത്കരിക്കാനാണ് ശ്രമമെന്നും പുടിന്‍ പറഞ്ഞു. കീവിലും കാര്‍ക്കീവ് മേഖലയിലുമാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ശക്തമായ സ്‌ഫോടനമാണ് നടന്നിരിക്കുന്നത്. കിഴക്കന്‍ യുക്രൈനില്‍ റഷ്യയുടെ ആക്രമണത്തിന്റെ ഭാഗമാണ് ഇതെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications