കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്‌ളാദമിര്‍ പുട്ടിന്‍ റഷ്യന്‍ പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞേക്കും

Google Oneindia Malayalam News

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാദമിര്‍ പുട്ടിന്‍ പ്രസിഡന്റ്‌ സ്ഥാനം ഒഴിയുമെന്ന്‌ റിപ്പോര്‍ട്ട്‌. ആരോഗ്യ കാരണങ്ങളാല്‍ പുട്ടിന്‍ പ്രസിഡന്റ്‌ സ്ഥാനം സ്വയം ഒഴിഞ്ഞേക്കുമെന്നാണ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. 2021 ജനുവരിയോടെ പുട്ടിന്‍ തന്റെ ഔദ്യോഗിക പദവികള്‍ രാജിവെച്ചേക്കുമെന്നാണ്‌ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. പുട്ടിന്‍ പാര്‍ക്കിന്‍സണ്‍ രോഗ ബാധിതനാണെന്നും പ്രസിഡന്റ്‌ സ്ഥാനത്ത്‌ നിന്നും ഒഴിയാന്‍ കുടുംബം സമ്മര്‍ദം ചലുത്തുന്നെന്നുമാണ്‌ വിവരം.

ന്യൂയോര്‍ക്ക്‌ പോസ്‌റ്റ്‌ റിപ്പോര്‍ട്ടു പ്രകാരം പുട്ടിന്റെ 37 വയസുകാരിയായ പെണ്‍സുഹൃത്ത്‌ ആലീന കവേയും രണ്ട്‌ കുട്ടികളും പുട്ടിനോട്‌ പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞ്‌ ആരോഗ്യ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ബന്ധിക്കുന്നതായാണ്‌ വിവരം. അദ്ദേഹത്തിന്റെ കുടുബത്തിനു പുട്ടിനു മേല്‍ വലിയ സ്വാധീനമാണുള്ളത്‌. അവരുടെ നിര്‍ദേശപ്രകാരം ജനുവരിയോടെ പുട്ടിന്‍ പ്രസിഡന്റ്‌ സ്ഥാനം ഒഴിയും എന്നിങ്ങനെയാണ്‌ ന്യൂയോര്‍ക്ക്‌ പോസ്‌റ്റ്‌ പുറത്തുവിട്ട വിവരങ്ങള്‍.

putin

68കാരനായ പുട്ടിന്‍ പാര്‍ക്കിന്‍സണ്‍ രോഗത്താല്‍ വലയുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍. പൊതു ചടങ്ങുകളില്‍ സംബന്ധിക്കുന്ന വേളകളില്‍ പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ പുട്ടിന്‍ പ്രകടിപ്പിച്ചിരുന്നു. പാര്‍ക്കിന്‍സണ്‍ രോഗത്തെ തുടര്‍ന്ന്‌ പുട്ടിന്റെ കൈകള്‍ക്ക്‌ വിറയല്‍ ആരംഭിച്ചതായും, പേന പിടിക്കാന്‍ സാധിക്കാത്ത വിധം പുട്ടിന്റെ കൈവിറ മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്‌.പുട്ടിന്റേതായി പുറത്ത്‌ വന്ന അവസാന വീഡിയോയില്‍ കാലുകള്‍ക്ക്‌ വിറയല്‍ അനുഭവപ്പെടുന്നതായി കാണാമെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ അഭിപ്രയപ്പെടുന്നു. പുട്ടിന്‍ വലിയ രീതിയില്‍ വേദന അനുഭവിക്കുന്നുണ്ടെന്നാണ്‌ ആരോഗ്യ നിരീക്ഷകരുടെ കണ്ടെത്തല്‍.

Recommended Video

cmsvideo
Its Fake; Putin’s Daughter Did Not Die After Taking COVID Vaccine | Oneindia Malayalam

കഴിഞ്ഞ 20വര്‍ഷമായി റഷ്യയുടെ അധികാര സിരാ കേന്ദ്രം നിയന്ത്രിക്കുന്നത്‌ വ്‌ളാദമിര്‍ പുട്ടിനാണ്‌ . 200 മുതല്‍ 2008വരെയും തുടര്‍ന്ന്‌ 2012 മുതല്‍ ഇങ്ങോട്ടും നാല്‌്‌ തവണയാണ്‌ റഷ്യയുടെ പ്രസിഡന്റായി വ്‌ളാദമിര്‍ പുട്ടിന്‍ തിരഞ്ഞെടുക്കപ്പെട്ടത്‌. 2008ല്‍ രാജ്യത്തെ വ്യവസ്ഥ പ്രകാരം പ്രസിഡന്റ്‌ സ്ഥാനത്ത്‌ നിന്നും ഒഴിഞ്ഞ പുട്ടിന്‍ പിന്നീട്‌ 2012ല്‍ വീണ്ടും പ്രസിഡന്റ്‌ പദവിയിലേക്ക്‌ എത്തുകയായിരുന്നു. റഷ്യന്‍ പ്രധാനമന്ത്രിയായും പുട്ടിന്‍ സേവനമനുടിച്ചിട്ടുണ്ട്‌. ഏകധിപത്യപരമായ സമീപനമാണ്‌ പുട്ടിന്‍ റഷ്യയില്‍ പുലര്‍ത്തുന്നതെന്നും, രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താനുള്ള ശ്രമങ്ങള്‍ പുട്ടിന്‍ നടത്തുന്നതായും നേരത്തെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.

English summary
Russian president Vladimir Putin to quit as as Russian president in January 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X