• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹ മോചനം കെട്ടുകഥ? സാനിയ-മാലിക് ഒരുമിച്ച് പോസ്റ്റര്‍... സിനിമയെ വെല്ലും ട്വിസ്റ്റ്

Google Oneindia Malayalam News

ദുബായ്: ടെന്നിസ് താരം സാനിയ മിര്‍സയും പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലികും വിവാഹ മോചിതരാകാന്‍ പോകുന്നു എന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസമായി തുടരുന്നു. സാനിയയുടെ സോഷ്യല്‍ മീഡിയ പോസ്റ്റും മാലികിന്റെ മാനേജിങ് ടീമിലെ അംഗങ്ങളുടെ പ്രതികരണവുമെല്ലാമാണ് ഇരുവരും വിവാബ ബന്ധം വേര്‍പ്പെടുത്തുന്നു എന്ന പ്രചാരണത്തിന് കാരണം.

അതിനിടെ ഷുഹൈബ് മാലികിന് പാകിസ്താന്‍ നടിയുമായി ബന്ധമുണ്ട് എന്ന പ്രചാരണവുമുണ്ടായി. എന്നാല്‍ എല്ലാ പ്രചാരണങ്ങളെയും അസ്ഥാനത്താക്കി പുതിയ പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നു. ഇരുവരും ഒരുമിച്ചുള്ള റിയാലിറ്റി ഷോ വരുന്നു എന്നാണ് പോസ്റ്റര്‍. ഇതോടെ ഇരുവരുടെയും ആരാധകര്‍ ആഹ്ലാദത്തിലാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

തന്റെ ദുഃഖവും മനോവേദനയുമെല്ലാം പങ്കുവച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാം സ്റ്റോറി ചെയ്തിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി സാനിയയുടെ സോഷ്യല്‍ മീഡിയ ചിത്രങ്ങളില്‍ ഷുഹൈബ് മാലികിന്റെ ഫോട്ടോ പ്രത്യക്ഷപ്പെടാറുമില്ല. ഇതുമായി ബന്ധപ്പെട്ട അഭ്യൂഹമാണ് വിവാഹമോചന വാര്‍ത്തയുടെ തുടക്കം.

2

സാനിയ-ഷുഹൈബ് മാലിക് ദമ്പതികളുടെ മകനാണ് ഇഷാന്‍. മകന്റെ നാലാം ജന്മദിന ആഘോഷം ദുബായില്‍ വച്ച് ഇരുവരും നടത്തിയിരുന്നു. ഷുഹൈബ് മാലിക് സോഷ്യല്‍ മീഡിയ വഴി ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു. സാനിയയും മകനും ഒപ്പം കേക്ക് മുറിക്കുന്നതടക്കമുള്ള ചിത്രമാണ് പങ്കുവച്ചത്. എന്നാല്‍ സാനിയ ചിത്രം പങ്കിടാത്തതും ചര്‍ച്ചയായി.

3

ദിവസങ്ങള്‍ കഴിഞ്ഞ ശേഷം മകനൊപ്പമുള്ള മറ്റൊരു ചിത്രം സാനിയ മിര്‍സ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഇതില്‍ ഷുഹൈബ് മാലികുണ്ടായിരുന്നില്ല. വിഷമം കലര്‍ന്ന രീതിയിലാണ് ഈ പോസ്റ്റില്‍ സാനിയ കുറിപ്പിട്ടത്. ആത്മീയമായ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നത്. ഷുഹൈബ് എവിടെ എന്ന ചോദ്യം ആരാധകര്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

4

പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങള്‍ മാത്രം പങ്കെടുക്കുന്ന പവലിയന്‍ ഷോയില്‍ ഷുഹൈബ് മാലികിനോട് ചില ചോദ്യങ്ങള്‍ ഉയര്‍ന്നു. സാനിയ മിര്‍സയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് തനിക്ക് അറിയില്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. ഷോയിലുണ്ടായിരുന്ന വഖാര്‍ യൂനുസ് ഈ മറുപടിയില്‍ അല്‍ഭുതം പ്രകടിപ്പിക്കുകയും താങ്കളുടെ ഭാര്യയെ കുറിച്ചാണ് ചോദിക്കുന്നത് എന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു. ഇതും ചില പ്രചാരണങ്ങള്‍ക്ക് ഇടയാക്കി.

5

സാനിയ മിര്‍സയോ ഷുഹൈബ് മാലികോ വിവാഹ മോചനം സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇരുവരുടെയും സുഹൃത്ത് ഇക്കാര്യം ശരിവച്ചു. ഷുഹൈബ് മാലികിന്റെ മാനേജിങ് ടീമിലെ ഒരംഗം ഇരുവരും വിവാഹ മോചിതരാകാന്‍ തീരുമാനിച്ചുവെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണെന്നു പ്രതികരിച്ചതും വാര്‍ത്തകള്‍ക്ക് ഇടയാക്കി. മാത്രമല്ല, ഇരു താരങ്ങളും ഇപ്പോള്‍ ഒരുമിച്ചല്ല കഴിയുന്നത് എന്ന വാര്‍ത്തകളും വന്നിരുന്നു.

ആ 1000 കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക്; ചുട്ട മറുപടിയുമായി ശശി തരൂര്‍... പിന്നാലെ സോസുംആ 1000 കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക്; ചുട്ട മറുപടിയുമായി ശശി തരൂര്‍... പിന്നാലെ സോസും

6

അതിനിടെയാണ് ഷുഹൈബ് മാലികിന് പാകിസ്താന്‍ നടിയുമായി ബന്ധമുണ്ട് എന്ന രീതിയില്‍ പ്രചാരണമുണ്ടായത്. എന്നാല്‍ എല്ലാ പ്രചാരണങ്ങളും അസ്ഥാനത്താക്കിയാണ് പുതിയ പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്. സാനിയയും ഷുഹൈബും ഒരുമിച്ചുള്ള റിയാലിറ്റി ഷോയുടെ പോസ്റ്ററാണ് വന്നിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ ഉര്‍ദുഫ്‌ളിക്‌സ് ആണ് ഷോ സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്.

7

പാകിസ്താനിലെ ആദ്യ ഉര്‍ദു ഒടിടി പ്ലാറ്റ്‌ഫോമാണ് ഉര്‍ദുഫ്‌ളിക്‌സ്. സാനിയയും ഷുഹൈബും ഒരുമിച്ചുള്ള ഷോ വരുന്നു എന്നാണ് പ്രഖ്യാപനം. ഇരുവരുടെയും ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഉര്‍ദുഫ്‌ളിക്‌സില്‍ വൈകാതെ ഷോ ആരംഭിക്കുമെന്നും പറയുന്നു. ബുര്‍ജ് ഖലീഫയുടെ പശ്ചാത്തലമുള്ളതാണ് പോസ്റ്റര്‍. ആരാധകര്‍ വളരെ ആവേശത്തോടെയാണ് ഇത് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ വിവാഹ മോചന വാര്‍ത്തകള്‍ വ്യാജമായിരുന്നോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

താലിബാന്‍ സമ്മതിച്ചു!! അഫ്ഗാനിസ്താന്‍ വനിതാ താരങ്ങള്‍ കളത്തിലേക്ക്... അപ്രതീക്ഷിത മാറ്റംതാലിബാന്‍ സമ്മതിച്ചു!! അഫ്ഗാനിസ്താന്‍ വനിതാ താരങ്ങള്‍ കളത്തിലേക്ക്... അപ്രതീക്ഷിത മാറ്റം

English summary
Interesting Twist; Sania Mirza and Shoaib Malik Reality Show Coming Amid Divorce News
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X