സൗദിയില്‍ അടിമുടി മാറി ആഘോഷം; കച്ചേരിപ്പടയും വെടിക്കെട്ടും!! കാഴ്ചക്കാരായി സ്ത്രീകളും
കായികരംഗത്തും സൗദി കൂടുതല്‍ പ്രോല്‍സാഹന പദ്ധതികള്‍ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിനോദ മേഖലകളിലും നിക്ഷേപം ശക്തമാക്കാന്‍ സൗദി തീരുമാനിച്ചിട്ടുണ്ട്.
റിയാദ്: കാലങ്ങളായി തുടര്‍ന്ന് പോരുന്ന രീതികള്‍ മാറ്റിമറിക്കുകയാണ് സൗദി അറേബ്യ. രാജ്യത്തിന്റെ 87ാം ദേശീയ ദിനാഘോഷത്തില്‍ നടന്ന ചില സംഭവങ്ങള്‍ മാറ്റത്തിന്റെ സൂചനയാണ് നല്‍കുന്നത്. നേരത്തെ പാശ്ചാത്യ ലോകത്ത സൗദി അറേബ്യയ്ക്കുള്ള മോശം പ്രതിഛായ എങ്ങനെയെങ്കിലും മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ രാജ്യം.
ആഘോഷത്തിന്റെ ഭാഗമായി സംഗീത കച്ചേരിയും നൃത്തങ്ങളും വ്യത്യസ്ത അവതരണങ്ങളുമുണ്ടായിരുന്നു. കൂടെ സ്ത്രീകള്‍ക്ക് കൂട്ടത്തോടെ സ്‌റ്റേഡിയത്തില്‍ എത്താനും സൗകര്യമൊരുക്കി. ആദ്യമായാണ് സ്‌റ്റേഡിയത്തില്‍ സ്ത്രീകള്‍ ഒരുമിച്ച് ആഘോഷത്തിനെത്തുന്നത്.

കിങ് ഫഹദ് സ്റ്റേഡിയം
കിങ് ഫഹദ് സ്റ്റേഡിയത്തിലാണ് ആഘോഷത്തിന്റെ ഭാഗമായി സ്ത്രീകള്‍ എത്തിയത്. സൗദിയില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഗീത വിരുന്ന്
സംഗീത വിരുന്നുകളും മറ്റു വ്യത്യസ്തങ്ങളായ പ്രദര്‍ശനവും ആഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. സൗദി അടിമുടി മാറുകയാണെന്ന സൂചനയാണ് ഇതുവഴി ഭരണകൂടം നല്‍കുന്നത്.

ദേശീയ ബോധം വളര്‍ത്താന്‍
ദേശീയ ബോധവും സൗദിക്കാരുടെ ജനജീവിതവും മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ആഘോഷം സംഘടിപ്പിക്കുന്നതെന്ന് നേരത്തെ ഭരണകൂടം അറിയിച്ചിരുന്നു.

രാത്രി നടന്ന പരിപാടികള്‍
റിയാദിലെ സ്റ്റേഡിയത്തില്‍ രാത്രി നടന്ന പരിപാടിക്കാണ് സ്ത്രീകള്‍ കൂട്ടത്തോടെ വന്നത്. സ്‌റ്റേഡിയത്തില്‍ ഒരു ഭാഗത്ത് നിറയെ സ്ത്രീകളായിരുന്നു.

11 അറബ് സംഗീതജ്ഞര്‍
ജിദ്ദയില്‍ നടന്ന പരിപാടിയില്‍ 11 അറബ് സംഗീതജ്ഞര്‍ പങ്കെടുത്ത സംഗീത കച്ചേരിയും നടന്നു. കൂടാതെ വെടിക്കെട്ടും. പാരമ്പര്യ നാടന്‍ നൃത്തങ്ങളുമുണ്ടായിരുന്നു.

കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകള്‍
ചില കാര്യങ്ങള്‍ സൗദി അറേബ്യയില്‍ നേരത്തെ നടക്കാറുള്ളതാണ്. എന്നാല്‍ ഇത്തവണ ആഘോഷത്തിന് കൂടുതല്‍ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടുവെന്നാണ് വിലയിരുത്തല്‍.

എല്ലാം വിഷന്‍ 2030 ന്റെ ഭാഗം
സ്വപ്‌ന പദ്ധതിയായ വിഷന്‍ 2030 ന്റെ ഭാഗമായി നടപ്പാക്കുന്ന പരിഷ്‌കാരങ്ങളാണിതെല്ലാം. രാജ്യം വൈവിധ്യങ്ങളെ സ്വീകരിക്കുന്നുവെന്ന സൂചനകളാണ് സൗദി നല്‍കുന്നത്.

ആകര്‍ഷണം വര്‍ധിപ്പിക്കുക
എണ്ണ വരുമാനം മാത്രമായിരുന്നു സൗദി ഇതുവരെ ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വിനോദ സഞ്ചാരത്തിനും പ്രാധാന്യം നല്‍കുകയാണ്. വിദേശികളെ ആകര്‍ഷിക്കാനാണ് പുതിയ മാറ്റങ്ങള്‍.

കൊഴുപ്പേകി വെടിക്കെട്ട്
അതുകൊണ്ടുതന്നെ വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കണമെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കേണ്ടി വരും. അതിന്റെ ഭാഗമായാണ് സ്ത്രീകള്‍ക്ക് നല്‍കിയ ഇളവുകള്‍. സംഗീത കച്ചേരിയും വെടിക്കെട്ടും ഈ ലക്ഷ്യത്തോടെ തന്നെ.

സ്ത്രീയും പുരുഷനും
തീര്‍ത്തും യാഥാസ്ഥിതിക കാഴ്ചപ്പാടുള്ള വഹാബി സുന്നി ആശയങ്ങള്‍ പിന്‍പറ്റുന്നവരാണ് സൗദി ഭരണകൂടം. സ്ത്രീയും പുരുഷനും കൂടിച്ചേരുന്ന പരിപാടികള്‍ സൗദിയില്‍ നടക്കാറില്ലായിരുന്നു.

സ്ത്രീ ശാക്തീകരണം
സംഗീത കച്ചേരികളും സിനിമകളും രാജ്യത്ത് നിരോധനമുള്ളവയാണ്. എന്നാല്‍ ഇപ്പോള്‍ സ്ത്രീ ശാക്തീകരണം ഭരണകൂടത്തിന്റെ പ്രധാന അജണ്ടയുടെ ഭാഗമാണ്.

കായികരംഗത്തും പ്രോല്‍സാഹനം
കായികരംഗത്തും സൗദി കൂടുതല്‍ പ്രോല്‍സാഹന പദ്ധതികള്‍ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിനോദ മേഖലകളിലും നിക്ഷേപം ശക്തമാക്കാന്‍ സൗദി തീരുമാനിച്ചിട്ടുണ്ട്. വിഷന്‍ 2030 ന്റെ ഭാഗമായി വിദേശികളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ പദ്ധതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications