സൗദിയില്‍ യോഗ കായിക ഇനമായി അംഗീകരിച്ചു! സ്ത്രീകള്‍ക്കും തടസമില്ല, ആഹ്ലാദത്തിമിര്‍പ്പില്‍...

  • By: Desk
Subscribe to Oneindia Malayalam

റിയാദ്: യോഗ അഭ്യസിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഇന്ത്യയിലെ മുസ്ലീംങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുമ്പോള്‍ യോഗയെ ഇരുകൈയും നീട്ടി സ്വീകരിച്ച് സൗദി അറേബ്യ. യോഗയെ കായിക ഇനമായി അംഗീകരിച്ചാണ് സൗദി അറേബ്യ മാതൃക കാണിച്ചിരിക്കുന്നത്. നൗഫ് മര്‍വായ് എന്ന 37കാരിയുടെ ശ്രമഫലമായാണ് സൗദി അറേബ്യയില്‍ യോഗ കായിക ഇനമായി അംഗീകരിക്കപ്പെട്ടത്.

ഹാദിയയെ ആക്രമിക്കുമോ? ദില്ലിയിലേക്ക് വിമാനത്തില്‍ കൊണ്ടുപോകണമെന്ന് ഷെഫിന്‍ ജഹാന്‍...

നവംബര്‍ 14 ചൊവ്വാഴ്ചയാണ് സൗദി സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. എന്നാല്‍ യോഗ അഭ്യസിക്കുന്നതിനും പഠിപ്പിക്കുന്നതിനും മുന്നോടിയായി ബന്ധപ്പെട്ട മന്ത്രാലയത്തില്‍ നിന്നും അനുമതി വാങ്ങണം. നൗഫ് മര്‍വായ് എന്ന സൗദി വനിതയുടെ നിരന്തര ശ്രമങ്ങളെ തുടര്‍ന്നാണ് യോഗയെ കായിക ഇനമായി പ്രഖ്യാപിച്ചത്. ഇന്ത്യയിലെ റാഞ്ചിയില്‍ യോഗ പഠിപ്പിക്കുന്നുവെന്ന് ആരോപിച്ച് മുസ്ലീം സ്ത്രീയ്ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഈ സംഭവമുണ്ടായി രണ്ടു ദിവസത്തിന് ശേഷമാണ് ലോകത്തിലെ പ്രമുഖ ഇസ്ലാമിക രാഷ്ട്രമായ സൗദി അറേബ്യ യോഗയെ കായിക ഇനമായി അംഗീകരിച്ചിരിക്കുന്നത്.

2005 മുതല്‍...

2005 മുതല്‍...

നൗഫ് മര്‍വായി എന്ന 37കാരിയുടെ നിരന്തര പോരാട്ടമാണ് നവംബര്‍ 14ന് ഫലംകണ്ടത്. വര്‍ഷങ്ങളായി സൗദിയില്‍ യോഗ പഠിപ്പിക്കുന്ന നൗഫ് മര്‍വായി 2005 മുതലാണ് യോഗയെ കായിക ഇനമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. എന്നാല്‍ നൗഫിന്റെ ആവശ്യത്തോട് സൗദി സര്‍ക്കാര്‍ പൂര്‍ണ്ണമായും മുഖംതിരിച്ചു. പക്ഷേ, ആ തിരിച്ചടികളിലൊന്നും നൗഫ് തളര്‍ന്നില്ല.

സൗദി രാജകുമാരി...

സൗദി രാജകുമാരി...

സര്‍ക്കാരില്‍ നിന്നും അനുകൂല പ്രതികരണം ലഭിക്കാതായതോടെ നൗഫ് മര്‍വായി സൗദി റോയല്‍ കൗണ്‍സില്‍ അംഗമായ രാജകുമാരിയുടെ മുന്നിലെത്തി. ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയില്‍ ഉന്നതസ്ഥാനം വഹിച്ചിരുന്ന രാജകുമാരി റീമ ബിന്‍ത്ത് ബാന്‍ദര്‍ ആല്‍സൗദ് നൗഫിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കി.

യോഗയും...

യോഗയും...

വനിതകള്‍ക്ക് ബാസ്‌ക്കറ്റ് ബോള്‍ കളിക്കാന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് യോഗ അഭ്യസിക്കാനും പഠിപ്പിക്കാനും സൗദി സര്‍ക്കാര്‍ അനുമതി നല്‍കിയത്. സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും ഭരണത്തിന് കീഴിലാണ് സൗദിയില്‍ വിപ്ലവകരമായ പലമാറ്റങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നത്. സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ലഭിച്ചതും അടുത്തിടെയായിരുന്നു.

ഫത്വ വരെ...

ഫത്വ വരെ...

ഇന്ത്യയിലെ റാഞ്ചിയില്‍ യോഗ പഠിപ്പിക്കുന്നുവെന്ന കാരണത്താല്‍ മുസ്ലീം സ്ത്രീയെ സ്വന്തം സമുദായംഗങ്ങള്‍ ആക്രമിച്ചിരുന്നു. റാഫിയ നാസ് എന്ന മുസ്ലീം വനിതയ്ക്കാണ് യോഗയുടെ പേരില്‍ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. യോഗ പഠിപ്പിക്കുന്ന റാഫിയക്കെതിരെ പ്രദേശത്തെ മതപുരോഹിതന്മാര്‍ ഫത്വ പുറപ്പെടുവിക്കുകയും ചെയ്തു. യോഗയെക്കുറിച്ച് ഇന്ത്യയിലെ മുസ്ലിംങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതിനിടെയാണ് സൗദി അറേബ്യ യോഗയെ കായിക ഇനമായി പ്രഖ്യാപിച്ചതെന്നതും ശ്രദ്ധയമാണ്.

English summary
Saudi Arabia approves Yoga as a sports activity.
Please Wait while comments are loading...