കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ വീണ്ടും ഭീകരാക്രമണം...? പിന്നില്‍ ഐസിസോ? മലയാളിയ്ക്ക് ഗുരുതര പരിക്ക്

Google Oneindia Malayalam News

റിയാദ്: ഐസിസിനെതിരെയുള്ള നിലപാടുകള്‍ കടുപ്പിയ്ക്കുന്തോറും സൗദി അറേബ്യയ്ക്ക് പ്രതിസന്ധികള്‍ വര്‍ദ്ധിയ്ക്കുകയാണ്. ഭീകരാക്രമണങ്ങള്‍ പതിവില്ലാത്ത ഇസ്ലാമിക രാഷ്ട്രത്തില്‍ അടുത്തിടെ ഞെട്ടിയ്ക്കുന്ന ആക്രമണ പരമ്പരകളാണ് അരങ്ങേറിയത്.

കഴിഞ്ഞ ദിവസം ദമാമിന് സമീപമുള്ള അവാമിയയില്‍ ആയിരുന്നു ഭീകരരുടെ ആക്രമണം. പോലീസ് ക്യാമ്പിനെ ലക്ഷ്യം വച്ചായിരുന്നു ഭീകരര്‍ വെടിയുതിര്‍ത്തതെങ്കിലും കൊല്ലപ്പെട്ടവര്‍ സാധാരണക്കാരാണ്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. പാലക്കാട് സ്വദേശിയായ മലയാളിയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

മണിക്കൂറുകള്‍ നീണ്ട വെടിവപ്പ്

മണിക്കൂറുകള്‍ നീണ്ട വെടിവപ്പ്

ഫെബ്രുവരി 23 ന് വൈകീട്ടോടെയാണ് വെടിവപ്പ് തുടങ്ങിയത്. ഇത് ഫെബ്രുവരി 24 രാവിലെ വരെ തുടര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പോലീസ് ക്യാമ്പ്

പോലീസ് ക്യാമ്പ്

അവാമിയയിലെ പോലീസ് ക്യാമ്പിന് നേര്‍ക്കായിരുന്നു ആക്രമണം. എന്തായിരുന്നു ആക്രമണത്തിനുള്ള പ്രകോപനം എന്നതില്‍ വ്യക്തതയില്ല.

ഐസിസ് ആണോ?

ഐസിസ് ആണോ?

ആരാണ് പോലീസ് ക്യാമ്പിന് നേര്‍ക്ക് വെടിയുതിര്‍ത്തത് എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. ഐസിസ് ഭീകരരാണോ എന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.

മലയാളിയ്ക്ക് ഗുരുതര പരിക്ക്

മലയാളിയ്ക്ക് ഗുരുതര പരിക്ക്

വെടിവപ്പില്‍ പാലക്കാട് സ്വദേശിയായ ഷംസിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയ്ക്കാണ് പരിക്ക്. ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്ത്യക്കാരന്‍ മരിച്ചു

ഇന്ത്യക്കാരന്‍ മരിച്ചു

നാല് പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതില്‍ ഒരാള്‍ ഉത്തര്‍ പ്രദേശ് സ്വദേശിയാണ്. ഇയാള്‍ ഈന്തപ്പനത്തോട്ടത്തിലെ ജീവനക്കാരനായിരുന്നു.

 ഒളിഞ്ഞിരുന്ന് ആക്രമണം

ഒളിഞ്ഞിരുന്ന് ആക്രമണം

അവാമിയയിലെ ഈന്തപ്പനത്തോട്ടത്തില്‍ ഒളിച്ചിരുന്നുകൊണ്ടായിരുന്നു തീവ്രവാദികളുടെ വെടിവപ്പ്.

English summary
Terror Attack on Saudi Arabia Police Camp, 4 Killed, Malayali injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X