Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി ഒടുവില്‍ സമ്മതിച്ചു; ഖഷോഗി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടു, ദുരൂഹത ബാക്കി, കൂട്ട അറസ്റ്റ്

Recommended Video

cmsvideo
    ഖഷോഗി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടു | Oneindia Malayalam

    റിയാദ്: പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ കോണ്‍സുലേറ്റില്‍ വച്ച് കൊല്ലപ്പെട്ടുവെന്ന് സൗദി അറേബ്യയുടെ സ്ഥിരീകരണം. തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചാണ് ഖഷോഗി കൊല്ലപ്പെട്ടത്. ആദ്യം ഇക്കാര്യം തുര്‍ക്കി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നെങ്കിലും സൗദി നിഷേധിക്കുകയായിരുന്നു.

    അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സൗദിക്കെതിരെ മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കെയാണ് ഒടുവില്‍ സമ്മതിച്ചിരിക്കുന്നത്. എങ്കിലും ചില കാര്യങ്ങളില്‍ അവ്യക്തത തുടരുകയാണ്. മൃതദേഹം എവിടെ എന്ന ചോദ്യം ബാക്കിയാണ്. സൗദിക്കെതിരെ അമേരിക്ക ഉപരോധം കൊണ്ടുവരുമെന്ന് ഭീഷണിയുണ്ടായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

    കോണ്‍സുലേറ്റില്‍ അടിപിടി

    കോണ്‍സുലേറ്റില്‍ അടിപിടി

    കോണ്‍സുലേറ്റില്‍ വച്ചുണ്ടായ അടിപിടിക്കിടെയാണ് ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതെന്ന് സൗദി വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. ഖഷോഗി തന്റെ വ്യക്തിപരമായ രേഖകള്‍ ശരിയാക്കുന്നതിനാണ് കോണ്‍സുലേറ്റില്‍ പോയത്. എന്നാല്‍ അവിടെ വച്ച് ഉദ്യോഗസ്ഥരുമായി കലഹമുണ്ടാകുകയായിരുന്നു. ഈ അടിപിടിയിലാണ് മരണം സംഭവിച്ചത്.

    18 പേര്‍ അറസ്റ്റില്‍

    18 പേര്‍ അറസ്റ്റില്‍

    കോണ്‍സുലേറ്റിലുണ്ടായിരുന്ന വ്യക്തികളുമായി കലഹമുണ്ടായപ്പോഴാണ് മരണം സംഭവിച്ചതെന്ന് സൗദി അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്‍ മുജീബ് പറഞ്ഞു. പ്രാഥമിക അന്വേഷണമാണ് നടത്തിയത്. അതില്‍ തെളിഞ്ഞ കാര്യങ്ങളാണ് സൗദി അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്. 18 സൗദി പൗരന്‍മാര്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. റോയല്‍ കോടതി ഉപദേഷ്ടാവ് സൗദി അല്‍ ഖഹ്താനി, ഡെപ്യൂട്ടി ഇന്റലിജന്‍സ് മേധാവി അഹ്മദ് അല്‍ അസീരി എന്നിവരെ പുറത്താക്കി.

     മൃതദേഹം എവിടെ?

    മൃതദേഹം എവിടെ?

    എന്നാല്‍ ഖഷോഗിയുടെ മൃതദേഹം എവിടെ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. വാഷിങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റായിരുന്നു ഖഷോഗി. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ രൂക്ഷമായി വിമര്‍ശിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബൂളിലെ കോണ്‍സുലേറ്റിലെത്തിയ ഖഷോഗിയെ കാണതായത്.

    അമേരിക്ക മയത്തില്‍

    അമേരിക്ക മയത്തില്‍

    അതേമസയം, സൗദിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ ഭീഷണി മുഴക്കിയിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മലക്കംമറിഞ്ഞു. സൗദി വളരെ നേരത്തെ തന്നെ അന്വേഷണം പൂര്‍ത്തിയാക്കി സത്യം തുറന്നു പറഞ്ഞിരിക്കുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്. സൗദിക്കെതിരെ തുടര്‍ നടപടികള്‍ ആവശ്യമില്ലെന്നും കോടികളുടെ ആയുധ കരാര്‍ റദ്ദാക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

    ആദ്യം പറഞ്ഞത്... ഇപ്പോള്‍ പറയുന്നത്

    ആദ്യം പറഞ്ഞത്... ഇപ്പോള്‍ പറയുന്നത്

    ജമാല്‍ ഖഷോഗി കോണ്‍സുലേറ്റില്‍ വന്ന് തിരിച്ചുപോയെന്നാണ് സൗദി ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞത്. എന്നാല്‍ തുര്‍ക്കി അന്വേഷണ സംഘം സിസിടിവികള്‍ പരിശോധിച്ചു. ഖഷോഗി കോണ്‍സുലേറ്റിലേക്ക് കയറി പോകുന്ന രംഗങ്ങള്‍ കാണുന്നുണ്ടെങ്കിലും തിരിച്ചിറങ്ങുന്നത് കണ്ടില്ല. തുടര്‍ന്നാണ് കോണ്‍സുലേറ്റില്‍ കയറി പരിശോധിക്കാന്‍ ഒരുങ്ങിയത്. സൗദി വിശദാംശങ്ങള്‍ പുറത്തുവിട്ടതോടെ തുര്‍ക്കി അന്വേഷണം ശരിയാണെന്ന് ബോധ്യമായി.

    യുഎസ് സംഘമെത്തിയ ശേഷം

    യുഎസ് സംഘമെത്തിയ ശേഷം

    ഖഷോഗിയുടെ മരണവും കിരീടവകാശിയും തമ്മില്‍ ബന്ധമില്ലെന്ന് സൗദി ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഖഷോഗിയുടെ മരണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ സൗദി അധികൃതര്‍ തുര്‍ക്കി അന്വേഷണ സംഘം മികച്ച രീതിയില്‍ സഹകരിച്ചുവെന്നും അറിയിച്ചു. വിവാദം രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞദിവസം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ സൗദിയിലെത്തി ഉന്നതരുമായി ചര്‍ച്ച നടത്തിയിരുന്നു.

    രഹസ്യാന്വേഷണ ഏജന്‍സി അഴിച്ചുപണിയും

    രഹസ്യാന്വേഷണ ഏജന്‍സി അഴിച്ചുപണിയും

    അതേസമയം, രഹസ്യാന്വേഷണ ഏജന്‍സി അഴിച്ചുപണിയാണ് സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മേല്‍ന്നോട്ടത്തിലാണ് രഹസ്യാന്വേഷണ വിഭാഗം പ്രവര്‍ത്തിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍, അധികാരം, അറസ്റ്റ് രീതികള്‍, നിയമാവലികള്‍ എന്നിവയെല്ലാം പുതുക്കാന്‍ രാജാവ് ആവശ്യപ്പെട്ടു.

     ഇവര്‍ തീരുമാനിക്കും

    ഇവര്‍ തീരുമാനിക്കും

    കിരീടവകാശിയുടെ മേല്‍ന്നോട്ടത്തിലുള്ള മന്ത്രിതല സമിതിയാകും രഹസ്യാന്വഷണ വിഭാഗത്തെ അഴിച്ചുപണിയാന്‍ നേതൃത്വം നല്‍കുക. ആഭ്യന്തര മന്ത്രി, വിദേശകാര്യ മന്ത്രി, രഹസ്യാന്വേഷണ വിഭാഗം മേധാവി, ആഭ്യന്തര സുരക്ഷാ വിഭാഗം മേധാവി എന്നിവരെല്ലാം പുതിയ സമിതിയില്‍ അംഗങ്ങളായിരിക്കും.

    ആരാണ് ഖഷോഗി

    ആരാണ് ഖഷോഗി

    സൗദിയിലെ പ്രമുഖ എഴുത്തുകാരനാണ് ജമാല്‍ ഖഷോഗി. ഈ മാസം രണ്ടിന് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റ് ഇദ്ദേഹം സന്ദര്‍ശിച്ചിരുന്നു. പിന്നീട് അദ്ദേഹത്തെ കണ്ടിട്ടില്ല. ജമാലിനെ കാണാനില്ലെന്ന വിവരം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്നാണ് തുര്‍ക്കി ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങിയത്. കോണ്‍സുലേറ്റില്‍ വച്ച് ഖഷോഗി കൊല്ലപ്പെട്ടെന്നാണ് തുര്‍ക്കി ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ തെളിഞ്ഞത്.

    രണ്ടാംവിവാഹം

    രണ്ടാംവിവാഹം

    തുര്‍ക്കിക്കാരി ഹാറ്റിജ് ജെന്‍ഗിസുമായി പ്രണയത്തിലാണ് ജമാല്‍. ആദ്യഭാര്യയെ അദ്ദേഹം വിവാഹമോചനം നടത്തി. ഇതുമായി ബന്ധപ്പെട്ട സാക്ഷ്യപത്രം ലഭിക്കാനാണ് കോണ്‍സുലേറ്റില്‍ പോയത്. ഹാറ്റിജ് ജെന്‍ഗിസിനോടൊപ്പമാണ് ജമാല്‍ കോണ്‍സുലേറ്റില്‍ പോയത്. ഹാറ്റിജിനെ പുറത്തുനിര്‍ത്തി ജമാല്‍ കോണ്‍സുലേറ്റിന് അകത്തേക്ക് കയറിപ്പോയി. പിന്നീട് തിരിച്ചുവന്നില്ല. 11 മണിക്കൂര്‍ ഹാറ്റിജ് കോണ്‍സുലേറ്റിന് പുറത്ത് കാത്തിരുന്നു. പിന്നീട് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി ലഭിച്ചില്ല.

     അവസാനം ഖഷോഗി പറഞ്ഞത്

    അവസാനം ഖഷോഗി പറഞ്ഞത്

    കോണ്‍സുലേറ്റില്‍ എത്തിയ ശേഷം ചില സംശയകരമായ നീക്കം നടന്നുവെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ജമാലിന്റെ മൊബൈല്‍ ഫോണ്‍ സറണ്ടര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്രെ. ഈ വേളയില്‍ ജമാല്‍ ഹാറ്റിജുമായി സംസാരിച്ചു. താന്‍ തിരിച്ചുവന്നില്ലെങ്കില്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ ഉപദേഷ്ടാവിനെ വിളിക്കണമെന്ന് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+