സൗദി അറേബ്യയുടെ ആ തീരുമാനം നേട്ടമായി; ഇന്ത്യയ്ക്ക് ആശ്വാസം, പെട്രോള്‍, ഡീസല്‍ വില കുറയുമോ?
റിയാദ്: അന്തര്‍ദേശീയ വിപണിയില്‍ എണ്ണവില തുടര്‍ച്ചയായി കുറയുന്നു. ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണിത്. രണ്ടാഴ്ച മുമ്പ് വലിയ മുന്നേറ്റം പ്രകടിപ്പിച്ച ക്രൂഡ് ഓയില്‍ പക്ഷേ, ബുധനാഴ്ചയും വ്യാഴാഴ്ചയും വില കുറഞ്ഞു. നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 65 ഡോളറില്‍ താഴെയാണ് വില. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡ് 63 ഡോളറില്‍ താഴെയുമെത്തി.
ആവശ്യമുള്ള എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. വരുമാനത്തിന്റെ വലിയൊരു ഭാഗം ഇന്ത്യയ്ക്ക് പുറത്തേക്ക് പോകുന്നത് ക്രൂഡ് ഓയില്‍ വാങ്ങുന്നതിനാണ്. ഈ സാഹചര്യത്തില്‍ രാജ്യാന്തര വിപണിയില്‍ എണ്ണവില കുറയുന്നത് ഇന്ത്യയ്ക്ക് നേട്ടമാണ്. കാരണം ഇന്ത്യയുടെ പണം വിദേശത്തേക്ക് ഒഴുകുന്നത് കുറയും. ആ പണം രാജ്യത്തിന്റെ നേട്ടത്തിന് ഉപയോഗപ്പെടുത്താം. ഇതില്‍ സൗദി അറേബ്യയ്ക്ക് എന്താണ് റോള്‍ എന്ന് പറയാം...

ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. ഓരോ മേഖലയിലേക്കും നല്കുന്ന എണ്ണയുടെ വില സൗദി പരസ്യപ്പെടുത്താറുണ്ട്. ഏഷ്യയിലേക്ക് നല്കുന്ന എണ്ണയുടെ വില കുറയ്ക്കാന്‍ മെയ് മാസത്തില്‍ തീരുമാനിച്ചിരുന്നു. അതിന് പുറമെ ജൂണ്‍ ആദ്യത്തിലും സൗദി വില കുറച്ചു. ജൂണില്‍ നല്കുന്ന എണ്ണയുടെ വിലയാണ് മെയ് മാസത്തില്‍ പ്രഖ്യാപിച്ചത്. ജൂലൈയിലേക്കുള്ള എണ്ണയുടെ വില ഈ മാസവും പ്രഖ്യാപിച്ചു.
നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സൗദി അറേബ്യ ഏഷ്യയിലേക്ക് എണ്ണ നല്കി കൊണ്ടിരിക്കുന്നത്. ഇത് ഇന്ത്യയ്ക്കും ചൈനയ്ക്കും ജപ്പാനുമെല്ലാം നേട്ടമായി. മാത്രമല്ല, അമേരിക്കയില്‍ ഉല്‍പ്പാദനം വര്‍ധിക്കുകയും ഉപയോഗം കുറയുകയും ചെയ്തിട്ടുണ്ട്. അതായത്, കൂടുതല്‍ എണ്ണ വിപണിയില്‍ എത്തുകയാണ്. അതും വില കുറയാന്‍ കാരണമായി. എല്ലാ രാജ്യങ്ങളില്‍ നിന്നും എണ്ണയ്ക്കുള്ള ആവശ്യം നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട്.
ആവശ്യം കുറയുകയും വിപണിയില്‍ ലഭ്യത കൂടുകയും ചെയ്യുമ്പോള്‍ ഏത് വസ്തുവിനും വില കുറയും. അതുതന്നെയാണ് ക്രൂഡ് ഓയിലിന്റെ കാര്യത്തിലും സംഭവിക്കുന്നത്. സൗദി അറേബ്യ എണ്ണയുടെ വില കുറയ്ക്കുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ വില കുറച്ചതാണ് ഇന്ത്യയ്ക്ക് നേട്ടമായത്. മാത്രമല്ല, ക്രൂഡ് ഉല്‍പ്പാദനം കൂട്ടാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിക്കുകയും ചെയ്തു.
4.11 ലക്ഷം ബാരല്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചു
ജൂലൈയില്‍ ഓരോ ദിവസവും 4.11 ലക്ഷം ബാരല്‍ എണ്ണ അധികമായി ഉല്‍പ്പാദിപ്പിക്കാനാണ് ഒപെക് രാജ്യങ്ങളുടെ തീരുമാനം. ഇതോടെ വിപണിയിലേക്ക് കൂടുതല്‍ എണ്ണ ഒഴുമെന്ന് ഉറപ്പായി. ഇതിന് പുറമെ ഇറാനും അമേരിക്കയും തമ്മില്‍ നടത്തുന്ന ചര്‍ച്ച വിജയിച്ചാല്‍ ഇറാന്റെ എണ്ണയും വിപണിയിലെത്തും. വീണ്ടും എണ്ണവില കുറയാന്‍ ഇത് കാരണമാകും. എന്നാല്‍ അമേരിക്ക ഇറാനെതിരായ ഉപരോധം നീക്കിയേക്കില്ല എന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.
റഷ്യയ്ക്കെതിരെ അമേരിക്ക നീക്കം ശക്തമാക്കുമോ എന്ന ആശങ്ക ഇന്ത്യയ്ക്കുണ്ട്. റഷ്യയില്‍ നിന്നാണ് ഇന്ത്യ 35 ശതമാനം എണ്ണ വാങ്ങുന്നത്. റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അമേരിക്ക സൂചന നല്‍കിയിരുന്നു. ഇത് ഇന്ത്യയ്ക്ക് ഭീഷണിയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്ന തീരുമാനം പൊടുന്നനെയുണ്ടാകില്ല. വിലയില്‍ സ്ഥിരത കൈവന്ന ശേഷമേ കേന്ദ്രം തീരുമാനമെടുക്കൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന. നിലവില്‍ കാത്തിരുന്ന് കാണാം എന്ന നിലപാടിലാണ് സര്‍ക്കാര്‍.
-
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
ഖത്തറിന് മറ്റൊരു വമ്പന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
പെട്രോളിനും ഡീസലിനും വില കൂട്ടി നയാര.. പെട്രോള്‍ ലിറ്ററിന് 110 കടന്നു, ഡീസല്‍ 100 ലേക്ക്..! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം












Click it and Unblock the Notifications