കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി വിദേശികള്‍ക്കുള്ള ലെവി പുനപ്പരിശോധിക്കും; നിവേദനം സമര്‍പ്പിച്ചു... യാഥാര്‍ഥ്യം ഇതാണ്

  • By Ashif
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ വര്‍ഷം മുതല്‍ നടപ്പാക്കിയ ലെവി. വിദേശ ജോലിക്കാര്‍ക്ക് മാത്രം ഈടാക്കുന്ന ലെവി ഓരോ വര്‍ഷവും വര്‍ധിപ്പിക്കാനാണ് നേരത്തെയുള്ള ഭരണകൂടത്തിന്റെ തീരുമാനം. എന്നാല്‍ കുറച്ചുദിവസങ്ങളായി മറ്റുചില വാര്‍ത്തകള്‍ പ്രചരിക്കുന്നു. ലെവി കുറച്ചേക്കും. കുറയ്ക്കണമെന്നാവശ്യപ്പെട്ട് രാജാവിന് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം ഉടന്‍ വരും... എന്നൊക്കെ. എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട തൊഴില്‍മന്ത്രാലയം നിലപാട് വ്യക്തമാക്കി രംഗത്തെത്തി. വിശദവിവരങ്ങള്‍ ഇങ്ങനെ....

 ട്രംപിനെ വെല്ലുവിളിച്ച് ഉര്‍ദുഗാന്‍...വ്യാപാര യുദ്ധത്തിന് മറുപടിയുണ്ടാവും, വലിയ വില നല്‍കേണ്ടി വരും ട്രംപിനെ വെല്ലുവിളിച്ച് ഉര്‍ദുഗാന്‍...വ്യാപാര യുദ്ധത്തിന് മറുപടിയുണ്ടാവും, വലിയ വില നല്‍കേണ്ടി വരും

വിദേശ തൊഴിലാളികള്‍ക്ക് ലെവി

വിദേശ തൊഴിലാളികള്‍ക്ക് ലെവി

കഴിഞ്ഞ ജനുവരി മുതലാണ് വിദേശ തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുത്തിയത്. സ്വദേശികളേക്കാള്‍ വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മേല്‍ 400 റിയാലും വിദേശികളേക്കാള്‍ കൂടുതല്‍ സ്വദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ മേല്‍ 300 റിയാലുമാണ് ആദ്യം ചുമത്തിയത്.

അടുത്ത വര്‍ഷത്തെ മാറ്റം

അടുത്ത വര്‍ഷത്തെ മാറ്റം

അടുത്ത വര്‍ഷം ലെവി തുക വര്‍ധിപ്പിക്കും. മേല്‍പ്പറഞ്ഞ കണക്കുകള്‍ യഥാക്രമം 600 റിയാലും 500 റിയാലുമാകും. 2020 ആകുമ്പോള്‍ യഥാക്രമം 800 റിയാലും 700 റിയാലുമായി വര്‍ധിപ്പിക്കും. ഇത്രയും വലിയ തുക വിദേശികളില്‍ നിന്ന് ഓരോ വര്‍ഷവും ഈടാക്കുന്നത് കനത്ത തിരിച്ചടിയാണ്.

പ്രതികരിക്കാന്‍ കാരണം

പ്രതികരിക്കാന്‍ കാരണം

ഈ ഘട്ടത്തിലാണ് ലെവി കുറയ്ക്കുകയോ വര്‍ധന ഒഴിവാക്കുകയോ ചെയ്യുമെന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായത്. ആദ്യ വര്‍ഷത്തിലുള്ള തുക തന്നെ ഈടാക്കിയാല്‍ മതിയെന്ന തീരുമാനമുണ്ടാകുമെന്നും പ്രചാരണമുണ്ടായിരുന്നു. ഇതോടെ പ്രതികരണവുമായി തൊഴില്‍ മന്ത്രാലയം രംഗത്തെത്തി.

അടിസ്ഥാന രഹിതം

അടിസ്ഥാന രഹിതം

പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. വിദേശികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ലെവി ബാധകമാണ്. ലെവി പിന്‍വലിക്കാന്‍ ആലോചനയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ലെവിയുടെ ലക്ഷ്യം

ലെവിയുടെ ലക്ഷ്യം

സല്‍മാന്‍ രാജാവിന് തൊഴില്‍ മന്ത്രാലയം ശുപാര്‍ശ സമര്‍പ്പിച്ചെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യവും തൊഴില്‍ മന്ത്രാലയം നിഷേധിച്ചു. സ്വദേശിവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിനും സ്വകാര്യമേഖലയില്‍ വിദേശികളെ നിയമിക്കുന്നത് കുറയ്ക്കുന്നതിനുമാണ് ലെവി ബാധകമാക്കിയത്.

English summary
Saudi expat workers levy no withdraw, Ministry Explained
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X