കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി രാജാവ് സ്ഥാനമൊഴിയും; സിംഹാസനം ഉറപ്പിച്ച് മുഹമ്മദ് സല്‍മാന്‍, ഞെട്ടിക്കുന്ന വിവരം

അബ്ദുല്ലാ രാജാവിന്റെ മരണ ശേഷം മതയ്ബ് ആണ് രാജാവാകേണ്ടിയിരുന്നത്. ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ അക്കാലത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അബ്ദുല്ലാ രാജാവിന്റെ സഹോദരന്‍ സല്‍മാനാണ് പിന്നീട് രാജാവായത്.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
എല്ലാത്തിനും പിന്നില്‍ സല്‍മാന്‍ രാജകുമാന്‍? സൗദി രാജാവ് ഉടന്‍ സ്ഥാനമൊഴിയും! | Oneindia Malayalam

റിയാദ്: അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിച്ച് സൗദി അറേബ്യയില്‍ അര്‍ധരാത്രി നടന്ന കൂട്ട അറസ്റ്റിന് പിന്നില്‍ ആരാണ്? എന്തെങ്കിലും ഗൂഢലക്ഷ്യം ഇതിന് പിന്നിലുണ്ടോ? അഴിമതി ആരോപിച്ച് ഇത്രയുമധികം പ്രമുഖരെ അറസ്റ്റ് ചെയ്യണമെങ്കില്‍ അത്ര തന്നെ ധൈര്യമുള്ള വ്യക്തിക്കല്ലേ അതിന് കഴിയൂ. ഇത്തരം സംഭവങ്ങളും ചോദ്യങ്ങളും ഉന്നയിക്കുന്നവര്‍ക്കുള്ള മറുപടിയാണ് സിഎന്‍ബിസി റിപ്പോര്‍ട്ട്.

സൗദി അറേബ്യയില്‍ ബിന്‍ലാദന്റെ സഹോദരന്‍ അറസ്റ്റില്‍; വ്യവസായ ലോകം തകിടംമറിയും!! വ്യാപക ആശങ്കസൗദി അറേബ്യയില്‍ ബിന്‍ലാദന്റെ സഹോദരന്‍ അറസ്റ്റില്‍; വ്യവസായ ലോകം തകിടംമറിയും!! വ്യാപക ആശങ്ക

അറബ് ലോകത്തെ മാത്രമല്ല, ആഗോള വ്യവസായ സമൂഹത്തെ പോലും ഞെട്ടിച്ചുകൊണ്ട് നടന്ന അറസ്റ്റിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത എല്ലാവരെയും പുറത്താക്കുക, അധികാരം തങ്ങളിലേക്ക് കേന്ദ്രീകരിക്കുക, ചോദ്യം ചെയ്യുന്ന ഒരു ശക്തിയുമുണ്ടാകരുത് തുടങ്ങിയ ലക്ഷ്യങ്ങളാണത്രെ ഇതിനെല്ലാം പിന്നില്‍. വിശദീകരിക്കാം...

അധികാര വടംവലി

അധികാര വടംവലി

അഴിമതി തുടച്ചുനീക്കുക എന്ന പേരിലാണ് ഇപ്പോള്‍ സൗദിയില്‍ കൂട്ട അറസ്റ്റ് നടന്നിരിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ സൗദി രാജ കുടുംബങ്ങളില്‍ വടക്കുന്ന അധികാര വടംവലിയാണ് ഇതിന് പിന്നിലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കന്നു. ഈ നീക്കങ്ങളാകട്ടെ സൗദിയെ മാത്രമല്ല, ഗള്‍ഫ് മേഖലയെ മൊത്തം അസ്ഥിരപ്പെടുത്തുന്നതുമാണ്.

അഴിമതി വിരുദ്ധ സമിതി

അഴിമതി വിരുദ്ധ സമിതി

അടുത്തിടെയാണ് സല്‍മാന്‍ രാജാവ് അഴിമതി വിരുദ്ധ സമിതി രൂപീകരിച്ചത്. ഇതിന് പിന്നില്‍ മകനും കിരീടവകാശിയുമായ മുഹമ്മദിന്റെ സമ്മര്‍ദ്ദമായിരുന്നുവത്രെ. ഈ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് ഇപ്പോള്‍ മന്ത്രിമാരെയും മുന്‍ മുന്ത്രിമാരെയും രാജകുമാരന്‍മാരെയുമെല്ലാം അറസ്റ്റ് ചെയ്തിരിക്കുന്നത്.

32 കാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍

32 കാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍

32 കാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നതിന്റെ തെളിവാണ് പുതിയ നീക്കങ്ങള്‍ക്കും അറസ്റ്റിനും കാരണമത്രെ. പാശ്ചാത്യ മാധ്യമങ്ങള്‍ അദ്ദേഹത്തെ ചുരുക്കി എംബിഎസ് എന്നാണ് വിളിക്കുന്നത്. സല്‍മാന്‍ രാജാവ് അധികാരമൊഴിഞ്ഞാല്‍ സൗദിയുടെ അടുത്ത ഭരണാധികാരി മുഹമ്മദ് ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സല്‍മാന്‍ രാജാവിന് 81

സല്‍മാന്‍ രാജാവിന് 81

സല്‍മാന്‍ രാജാവിന് 81 വയസായി. അദ്ദേഹം അധികകാലം അധികാരത്തില്‍ തുടരില്ല. അടുത്ത മാസമോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തിലോ സല്‍മാന്‍ രാജവ് സ്ഥാനമൊഴിയും. പിന്നീട് രാജാവാകുക മുഹമ്മദ് ബിന്‍ സല്‍മാന്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നടക്കുന്നത് ശുദ്ധികലശം

നടക്കുന്നത് ശുദ്ധികലശം

ഈ സാഹചര്യത്തില്‍ അധികാരത്തിലെത്തും മുമ്പുള്ള ശുദ്ധികലശമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അധികാരം സ്വന്തം കുടുംബത്തിലേക്കും കൈകളിലേക്കും കൊണ്ടുവരികയാണ് മുഹമ്മദിന്റെ ലക്ഷ്യമത്രെ. ഇതിന് സല്‍മാന്‍ രാജാവിന്റെ എല്ലാവിധ പിന്തുണയും മുഹമ്മദ് ബിന്‍ സല്‍മാന് ഉണ്ട്.

രാജ്യം വിട്ടുപോകരുത്

രാജ്യം വിട്ടുപോകരുത്

ശനിയാഴ്ച രാത്രിയാണ് സൗദിയില്‍ പ്രമുഖ വ്യക്തികളെ കൂട്ടമായി അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയത്. ഞായറാഴ്ചയും അറസ്റ്റ് നടന്നു. എല്ലാവരോടും രാജ്യം വിട്ടുപോകരുതെന്ന് നിര്‍ദേശം നല്‍കിയതിന് തൊട്ടുപിന്നാലെ ആയിരുന്നു കൂട്ട അറസ്റ്റ്. ഇവരെല്ലാം ഇപ്പോള്‍ റിയാദിലെ വ്യത്യസ്ഥ പഞ്ച നക്ഷത്ര ഹോട്ടലുകളിലാണ്. പരസ്പരം കാണാന്‍ ആരെയും അനുവദിച്ചിട്ടില്ല.

മുതയ്ബിന്റെ അറസ്റ്റ് സ്ഥിതി വഷളാക്കും

മുതയ്ബിന്റെ അറസ്റ്റ് സ്ഥിതി വഷളാക്കും

സൗദിയില്‍ ചിലപ്പോള്‍ ഭരണ അസ്ഥിരത ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ആര്‍ബിസി കാപിറ്റല്‍ മാര്‍ക്കറ്റ്‌സിലെ ഗ്ലോബല്‍ മേധാവി ഹെലിമ ക്രോഫ്റ്റ് പറയുന്നു. സൗദി അറേബ്യന്‍ ദേശീയ ഗാര്‍ഡിന്റെ മേധാവി മുതയ്ബ് ബിന്‍ അബ്ദുല്ല രാജകുമാരനെ അറസ്റ്റ് ചെയ്തതാണ് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഭരണത്തിലും സൈന്യത്തിലും ഇത്രയധികം സ്വാധീനമുള്ള വ്യക്തിയെ പുറത്താക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത് വന്‍ പ്രതിസന്ധികള്‍ക്ക് കാരണമാകുമെന്ന് നിരീക്ഷകര്‍ കരുതുന്നു.

ഒരു കുടുംബത്തെ പൂര്‍ണമായും അകറ്റി

ഒരു കുടുംബത്തെ പൂര്‍ണമായും അകറ്റി

എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി അടുപ്പമുള്ളവര്‍ അറസ്റ്റിനെ ന്യായീകരിക്കുന്നുണ്ട്. അഴിമതി പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് അവര്‍ പറയുന്നു. പക്ഷേ, എന്തിനാണ് മുതയ്ബിനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹം അറസ്റ്റിലായതോടെ മുന്‍ രാജാവ് അബ്ദുല്ലയുടെ കുടുംബത്തിന്റെ പരമ്പര അധികാരത്തില്‍ നിന്ന് പൂര്‍ണമായും ഇല്ലാതാക്കപ്പെട്ടുവെന്നും ക്രോഫ്റ്റ് പറയുന്നു.

എണ്ണ വില കൂടും

എണ്ണ വില കൂടും

അതേസമയം, എണ്ണ വില വന്‍തോതില്‍ കുതിച്ചുയരാനാണ് സാധ്യതയെന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു. മുമ്പ് സൗദി അറേബ്യയില്‍ പ്രശ്‌നങ്ങളുണ്ടായപ്പോഴെല്ലാം എണ്ണ വില ഉയര്‍ന്നിരുന്നു. നേരത്തെ നിരവധി പണ്ഡിതന്‍മാരെ സൗദിയില്‍ അറസ്റ്റ് ചെയ്തിരുന്നു. തീവ്രവാദത്തെ പിന്തുണച്ചുവെന്നാരോപിച്ചായിരുന്നു ഈ അറസ്റ്റുകള്‍. അപ്പോഴും എണ്ണ വിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു.

അരാംകോയുടെ ഓഹരി അവതാളത്തിലാകും

അരാംകോയുടെ ഓഹരി അവതാളത്തിലാകും

സൗദി അറേബ്യയുടെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അരാംകോയുടെ ഓഹരികള്‍ പൊതുവിപണിയില്‍ വില്‍ക്കാന്‍ സൗദി അറേബ്യ നേരത്തെ തീരുമാനിച്ചിരുന്നു. അടുത്ത വര്‍ഷം ഇത് ഓഹരി വിപണിയില്‍ എത്തും. നേരിയ ഒരു ഭാഗം മാത്രമാണ് ഓഹരി വിപണിയില്‍ എത്തുക. പക്ഷേ, അതിന് മുമ്പ് എണ്ണ വിലയില്‍ സ്ഥിരത വേണമെന്നായിരുന്നു സൗദിയുടെ ആവശ്യം. പുതിയ സാഹചര്യത്തില്‍ സ്ഥിരതയുണ്ടാകാന്‍ സാധ്യത കുറവാണ്.

ഉടനെ ബദല്‍ നിയമനവും

ഉടനെ ബദല്‍ നിയമനവും

സൗദി ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള അല്‍ അറബിയ്യ ചാനല്‍ തന്നെയാണ് അറസ്റ്റ് വിവരം ആദ്യം പുറത്തുവിട്ടത്. ഔദ്യോഗിക പദവികളില്‍ നിന്ന് മാറ്റപ്പെട്ട രാജകുമാരന്‍മാര്‍ക്ക് പകരം ഉടനെ ബദല്‍ നിയമനവും നടത്തി. വളരെ ആസൂത്രിതമായ നീക്കമാണിതെന്ന് സംശയിക്കുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന്റെ ഇയാല്‍ ബ്ലാക്ക് അത്തരത്തിലൊരു വ്യക്തിയാണ്.

അനര്‍ഹമായി നേടിയതോ

അനര്‍ഹമായി നേടിയതോ

കിരീടവകാശി പട്ടം അനര്‍ഹമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൈക്കലാക്കിയെന്ന ആരോപണം രാജകുടുംബത്തിലുള്ള ചിലര്‍ തന്നെ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നടപടി ആസൂത്രിതമാണെന്ന് ബ്ലാക്ക് ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷിക്കുന്നത്. മുന്‍ ഭരണാധികാരി അബ്ദുല്ലാ രാജാവിന്റെ ഇഷ്ടമകനാണ് പുറത്താക്കപ്പെട്ട സൗദി ദേശീയ ഗാര്‍ഡിന്റെ മുന്‍ മേധാവി മതയ്ബ്് ബിന്‍ അബ്ദുല്ല. ഇദ്ദേഹം കിരീടവകാശിയായി വരുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍.

പഴയ മാധ്യമ റിപ്പോര്‍ട്ടുകള്‍

പഴയ മാധ്യമ റിപ്പോര്‍ട്ടുകള്‍

അബ്ദുല്ലാ രാജാവിന്റെ മരണ ശേഷം മതയ്ബ് ആണ് രാജാവാകേണ്ടിയിരുന്നത്. ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ അക്കാലത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അബ്ദുല്ലാ രാജാവിന്റെ സഹോദരന്‍ സല്‍മാനാണ് പിന്നീട് രാജാവായത്. അദ്ദേഹത്തിന്റെ മകനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. മുഹമ്മദ് ബിന്‍ സല്‍മാന്‍ അഴിമതി വിരുദ്ധ സമിതിയുടെ നേതൃത്വം ഏറ്റെടുത്തത് അടുത്തിടെയാണ്. പിന്നീടാണ് കടുത്ത നീക്കങ്ങള്‍ ആരംഭിച്ചത്.

English summary
There may be a 'Game of Thrones' in Saudi Arabia now and that has big implications for oil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X